മഹാനദി 10 (ജ്വാല ) 1520

ഒരു കേസ് എങ്ങനെ മറ്റൊരു കേസിനെ സ്വാധീനിക്കും എന്നതിന്റെ ഏറ്റവും ഉദാഹരണമായി എന്റെ കേസ്, തെളിവുകൾ പലതും അവർക്ക് അനുകൂലമായി , നൂറ്റി മുപ്പത് പവൻ സ്വർണ്ണം ഞാൻ എല്ലാമെടുത്തു എന്ന രീതിയിൽ ആണ് കേസ് പോയത്, അവർ കല്യാണ ഫോട്ടോയും, വീഡിയോയും ഒക്കെ ഹാജരാക്കി, വാദങ്ങളും, പ്രതി വാദങ്ങളും ഒക്കെ അവസാനിച്ചു ഇനി വിധി പറയാൻ മാത്രമാണ് ബാക്കിയുള്ളത്.

ഇതിന്റെ ഇടയിൽ അത്യാവശ്യമായി എന്നോട് ഹോസ്പിറ്റലിൽ എത്തണമെന്ന് പറഞ്ഞത് പ്രകാരം ആണ് ഞാൻ അവിടെ എത്തിയത്, ഡോക്ടറെ കാണാൻ ഞാൻ കാത്തു നിന്നു അൽപ്പം കഴിഞ്ഞപ്പോൾ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു,
ഡോക്ടർ നല്ല ഗൗരവത്തിൽ ആണ്,

” സാർ….

ഞാൻ വിളിച്ചു,

” ങാ… സന്ദീപ് ഇരിക്ക്,

ഞാൻ മുന്നിൽ കണ്ട കസേരയിൽ ഇരുന്നു, എന്നിട്ട് അയാളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു.
ഡോക്ടർ മുന്നിൽ ഇരുന്ന ഫോൺ എടുത്തു ഓഫീസിലെക്ക് വിളിച്ചുകൊണ്ട് പറഞ്ഞു….

” അത് ഇങ്ങ് കൊണ്ട് വരൂ,

ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ ഓഫീസിലെ ഒരു ജോലിക്കാരൻ കടന്ന് വന്നു ഒരു ചുവന്ന എൻവലോപ് ഡോക്റ്ററുടെ കൈയിൽ കൊടുത്തിട്ട് പോയി,

” സന്ദീപ് ചില പ്രശ്നങ്ങൾ കാരണം രാത്രിയിൽ ജോലിക്ക് ഒരാളെ വയ്ക്കാൻ കഴിയില്ല അത് കൊണ്ട് ഇന്ന് മുതൽ സന്ദീപ് ജോലിക്ക് വരണ്ട,

മുന്നിലിരുന്ന എൻവലോപ് എന്റെ കൈയ്യിൽ തന്നു,.., എന്നിട്ട് പറഞ്ഞു.,.,.

” ഇത് വരെ ജോലി ചെയ്ത എല്ലാ ശമ്പളവും അതിൽ ഉണ്ട്, എന്റെ പ്രശ്നങ്ങൾ ഒന്ന് അവസാനിച്ചാൽ താങ്കളെ വീണ്ടും വിളിക്കാം.

ഞാൻ യാന്ത്രികമായി തലയാട്ടി, ഡോക്ടർ എന്റെ നേരെ നോക്കുന്നത് പോലും ഉണ്ടായിരുന്നില്ല ഞാൻ ആ പൈസയും വാങ്ങി അയാൾക്ക് നന്ദിയും പറഞ്ഞ് ഇറങ്ങി.

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.