ആദ്യമായി ഇതെല്ലാം ആസ്വദിക്കുന്ന കുട്ടിയെ പോലെ ഞാനിരുന്നു.
ഞാൻ സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു, കാതോര്‍ത്ത് ശ്രദ്ധിച്ചാല്‍ കൃത്യമായ വൃത്തത്തില്‍ എഴുതിയ കവിതപോലെ തോന്നും ട്രെയിനിന്റെ ചക്രങ്ങളുടെ താളം,
പല സ്റ്റേഷനുകളിലും ആൾക്കാരെ കയറ്റി ഇറക്കി ട്രേയിൻ അവസാനം കൊല്ലത്ത് എത്തി,
ടൗണിൽ നിന്ന് കുറച്ച് മാറിയാണ് ആശുപത്രി പകൽ മാത്രമാണ് അവിടുത്തെ പ്രവർത്തനങ്ങൾ, ഞാൻ അവിടെ എത്തുമ്പോൾ സ്റ്റാഫുകൾ തിരികെ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് , ആശുപത്രി ഉടമ അവിടുത്തെ ഡോക്ടറും കൂടിയാണ്, അയാൾ എന്നെ വിളിച്ച് ഓരോ കാര്യങ്ങൾ ഏൽപ്പിച്ചു തന്നു. പിന്നെ ഇതാണ് തന്റെ മുറി എന്നും പറഞ്ഞു റോഡിനോട് ചേർന്ന് ഒരു ചെറിയ മുറി കാണിച്ചു തന്നു.,.,
അതിനകത്ത് ഒരു ടേബിളും, കസേരയും പിന്നെ ഒരു ടെലഫോണും മാത്രം.,.,. ഏകദേശം ആറരയോട് കൂടി ഡോക്ടറും യാത്ര പറഞ്ഞു പിരിഞ്ഞു.
ഞാൻ ഗെയ്റ്റൊക്കെ പൂട്ടി എന്റെ മുറിയിൽ കയറി ഇരുന്നു,
വശങ്ങളിലുള്ള ചെറിയ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി, ഹൈവേയിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ, സൂര്യൻ അസ്തമിച്ചു തുടങ്ങി ഇളം ചുവപ്പുരാശി കലർന്ന പ്രകാശം, റൂമിൽ കിടന്ന പഴയ ഒരു മാഗസിൻ എടുത്തു മറിച്ച് നോക്കി കൊണ്ടിരുന്നു.
ആദ്യമായി ആണ് ഞാൻ ഒരു സെക്ക്യൂരിറ്റിയുടെ ഏകാന്തത അനുഭവിക്കുന്നത്, രാവ് കനത്തു തുടങ്ങിയതോടെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണങ്ങളും കുറഞ്ഞു തുടങ്ങി.
ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി, വിശാലമായ ഒരു പറമ്പാണ്, ചുറ്റും വലിയ മതിൽ കെട്ടി വെർതിരിച്ചിട്ടും ഉണ്ട്, പറമ്പിൽ പലതരം മരങ്ങളും, ചെടികളും ഉണ്ട് ഞാൻ കാതോർത്ത് നടന്നു രാവേറെ ചെല്ലും വരെ മരത്തലപ്പുകളിലും തെങ്ങിൻ മണ്ടകളിലും നിന്ന് പല ശബ്ദങ്ങളും കേൾക്കുന്നുണ്ട് ഒന്നുകിൽ കുറ്റപ്പെടുത്തലുകളോ, അതല്ലങ്കിൽ ഇണക്കുറുകലുകളോ ആവാം.
എല്ലാ കുടുംബങ്ങളിലും ഇങ്ങനെയൊക്കെ അല്ലേ..?
❤️❤️❤️❤️❤️