മഹാനദി 10 (ജ്വാല ) 1520

അങ്ങനെയാണ് അവിടെ എത്തിയത്, ഹോസ്പിറ്റലിന്റെ ഉടമസ്ഥൻ എന്നോട് വളരെ ദയാലു ആയിട്ടാണ് പെരുമാറിയയത്,
നാളെ മുതൽ വരാം എന്ന് പറഞ്ഞു ഇറങ്ങി.

പിറ്റേന്ന് പകൽ മുഴുവൻ കിടന്നുറങ്ങി, നാലര ആയപ്പോഴേക്കും പുതിയ ജോലിക്ക് തയ്യാറായി, ജീൻസ് എടുത്തിട്ടു, കട്ടി ഷർട്ടും, ഷൂവും കൂടി അണിഞ്ഞു, കണ്ണാടിയിൽ നോക്കി മുഖത്തിനാകെ വല്ലാത്ത മാറ്റം, പഴയ ഊർജ്ജം സ്വലത ഇല്ല. ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായം ആണ്, തൽക്കാലം എങ്കിലും പിടിച്ചു നിൽക്കാൻ ഈ തുശ്ചമായ തുക എനിക്കാവശ്യമാണ്,
ഞാൻ വസ്ത്രം മാറി പുറത്തേയ്ക്ക് വരുമ്പോൾ അമ്മ നോക്കുന്നുണ്ട്, ഇപ്പോൾ പലപ്പോഴും അമ്മയോട് ഒന്ന് സംസാരിക്കാൻ കൂടി കഴിയുന്നില്ല,

” അമ്മേ,

ഞാൻ മെല്ലെ വിളിച്ചു,.,., എന്നിട്ട് അടുത്തേക്ക് ചേർത്ത് നിർത്തി പറഞ്ഞു.,.,.

” ഞാൻ പുതിയ ഒരു ജോലിക്ക് പോകുകയാണ്,
രാവിലെ മാത്രമേ തിരികെ എത്തുകയുള്ളൂ, കതക് ഒക്കെ അടച്ച് കിടന്നോളൂ,

ബൈക്ക് തിരികെ സാമിന്‌ കൊടുത്തത് കൊണ്ട് പോകാൻ വാഹനം ഒന്നുമില്ല, അല്ലങ്കിൽ തന്നെ ബൈക്കിൽ പെട്രോളും കൂടി അടിച്ച് ജോലിക്ക് പോയാൽ ഇതിൽ നിന്ന് മെച്ചം ഒന്നുമില്ല, ഒരു പതിനഞ്ചു മിനിറ്റ് നടന്നാൽ റെയിൽവേ സ്റ്റേഷൻ ഉണ്ട് അവിടെ നിന്നും ലോക്കൽ ട്രേയിൻ കിട്ടും പത്ത് രൂപ യാണ് ടിക്കറ്റ് ചാർജ്ജ്, തിരികെ രാവിലെയും വരാം അത് തന്നെ നല്ലത്.

വീട്ടിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് നടന്നു, ടിക്കറ്റ് എടുത്തു, ഉള്ളിലേക്ക് കയറി തിരക്ക് ഒന്നുമില്ല, ചില ബാങ്കിലും, മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചിലർ ട്രെയിനായി കാത്തിരിക്കുന്നുണ്ട്.
അധികം ഇരിക്കേണ്ടി വന്നില്ല, ട്രേയിൻ ചൂളം കുത്തി വന്നു, ഞാൻ ഒരു ബോഗിയിൽ കയറി സൈഡിലെ സീറ്റിൽ ഇരുപ്പുറപ്പിച്ചു

ട്രെയിൻ മുന്നോട്ട് നീങ്ങി പുതിയ താളം,പുതിയ നിയമങ്ങള്‍, ചുറ്റിലും പുതിയ ഗന്ധങ്ങള്‍
പകല്‍ എന്തൊക്കെയോ ചെയ്ത്, എവിടെയൊക്കെയോ അലഞ്ഞു മുഷിഞ്ഞ ശരീരഗന്ധം നിറഞ്ഞ സായാഹ്നങ്ങള്‍.

ഇതിന്റെ ഇടയിലൂടെ ചൂടുള്ള ഉഴുന്നുവടയുടേയും, കാപ്പിയും കൊണ്ട് പോകുമ്പോഴുള്ള ഗന്ധം,

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.