ദിവസങ്ങളും, മാസങ്ങളും ഓടി കൊണ്ടിരുന്നു, ഒരു വഴി പാട് പോലെ എല്ലാ മാസങ്ങളിലും കോടതി വരാന്തയിൽ കയറി ഇറങ്ങി കൊണ്ടിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടം ആയിരുന്നു പിന്നീട്,
തിരികെ ജിദ്ദയ്ക്ക് പോകാൻ കഴിയാത്തത് കൊണ്ട് എന്റെ റീ -എൻട്രി കഴിഞ്ഞു പോയി, ജോലിയും നഷ്ടമായി,
നഷടങ്ങളിൽ നിന്ന് നഷടങ്ങളിലേക്ക് ഞാൻ വീണു കൊണ്ടിരുന്നു, എന്റെ പതിനഞ്ചു വർഷത്തെ സർവ്വീസ് പൈസ, പലയിടത്ത് നിന്നും കിട്ടാനുള്ള തുക.,., അങ്ങനെയും കുറെ നഷ്ടങ്ങൾ.,.,
കണ്ണടച്ച് തുറക്കും മുൻപ് കൈകുമ്പിളിൽ നിന്ന് ഒലിച്ചു പോകുന്ന വെള്ളം പോലെ എന്റെ ജീവിതവും ഗതി കിട്ടാതലയുന്ന ജീവിക്കുന്ന ആത്മാവായി…
നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ആണല്ലോ ആരെല്ലാമാണ് നമുക്ക് ചുറ്റും ഉള്ളതെന്ന് അറിയുന്നത്, വീട്ടിൽ വിശേഷങ്ങൾ ചോദിച്ചു വരുന്നവരുടെ എണ്ണം കുറഞ്ഞു.
ഞാനിപ്പോൾ വന്നിട്ട് ഏകദേശം ഒരു വർഷം ആകാറായി, ഇതിനിടയിൽ ക്രിമിനൽ കോടതിയിലെ കേസിനു പുറമെ കുടുംബ കോടതിയിലും അവർ കേസ് കൊടുത്തു, മാസത്തിൽ വക്കീലിന് കൊടുക്കാൻ തന്നെ നല്ല ഒരു തുക കണ്ടെത്തണം, അച്ഛൻ മുൻപ് വാങ്ങിയിട്ടിരുന്ന പറമ്പിലെ കൃഷിയും, കുറച്ച് റബ്ബറിൽ നിന്നുള്ള വരുമാനം കൊണ്ട് ആണ് വീട്ടിലെ വരുമാനം കഴിഞ്ഞു പോകുന്നത്.
അമ്മയുടെ കാതിൽ കിടന്നിരുന്ന ജിമുക്കി കമ്മൽ കാണാതെ ആയപ്പോഴാണ് ഞാൻ എന്റെ ജീവിതത്തിന്റെ അപ്പുറം വീട്ടിലെ കാര്യങ്ങളും വളരെ ശൊചീനമാണെന്ന് തിരിച്ചറിഞ്ഞത്.
ഇനി ചടഞ്ഞിരുന്നിട്ട് കാര്യമില്ല, എന്തെങ്കിലും ഒരു ജോലി കണ്ടെത്തണം, സാമിനോട് ആണ് ചോദിച്ചത്
” ഡാ… എനിക്ക് തൽക്കാലത്തേക്ക് നിൽക്കാൻ ഒരു ജോലി വേണം, എവിടെയെങ്കിലും ഒന്ന്…
ഞാൻ പകുതിയിൽ നിർത്തി, അവൻ കുറെ ആലോചിച്ചിട്ട് പറഞ്ഞു
” ഡാ നിനക്ക് എന്ത് ജോലിയാ കിട്ടുക, നമുക്ക് അന്വേഷിക്കാം,
❤️❤️❤️❤️❤️