ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

ആ മടിയിൽ തലവെച്ചു കിടന്നു….

 

“… നിനക്കെന്നോടിപ്പോഴും പെണക്കമാണോടാ???…”

 

എന്റെ തലയിൽ തലോടിക്കൊണ്ട് ചേച്ചിയത് ചോദിക്കുമ്പോഴും ഇതുവരെയില്ലാത്തൊരു സൗമ്യതയാ സ്വരത്തിനുണ്ടായിരുന്നു

മുഖത്തേക്ക് നോക്കിയപ്പോ കണ്ണോക്കേ നിറയാൻ വെമ്പി നിൽക്കുന്നു….

!!!… ഞാനൊരുപാട് പേരെ സങ്കടപ്പെടുത്തുന്നുണ്ടല്ലേ!!!

സ്വയം ചോദിച്ചു ഞാൻ ചേച്ചിയുടെ കൈയെന്റെ കൈക്കുള്ളിലാക്കി….

 

“…. ആം…. പിണക്കമായിരുന്നു…. എന്നാലിപ്പോഴില്ല ഓർമ്മയുണ്ടോ ചേച്ചി എന്റമ്മയാന്നു പറഞ്ഞത്???

അമ്മമാരെന്തു ചെയ്താലും മക്കള് ക്ഷമിക്കില്ലേ???….”

 

ഞാൻ ചേച്ചിയുടെ മുഖത്തു നോക്കി പറഞ്ഞതും ചേച്ചിയെന്റെ നെറ്റിയിലും മുഖത്തുമായി കുറെ ഉമ്മ തന്നു പിന്നെയെന്നെ കുറെ നേരം ചേർത്ത് പിടിച്ചു….

ആ ചൂടിലങ്ങനെ നിൽക്കുമ്പോ കുറച്ചു കാലം മുൻപ് ഞാൻ മനപ്പൂർവം നഷ്ടപ്പെടുത്തിയ എന്റെ കൂടെപ്പിറപ്പിനെയെനിക്കു തിരിച്ചു കിട്ടിയിരുന്നു…..

 

“… എന്നോട് ക്ഷമിക്കെടാ….

അയാളാങ്ങനെ പറയൂന്ന് ഞാനോർത്തില്ല….

നിന്നോടങ്ങനെ പറഞ്ഞതിൽ പിന്നെ ഞാനായാളോട് മിണ്ടിയിട്ടുമില്ല….”

 

ചേച്ചി പറഞ്ഞതും ഞാൻ വീണ്ടുമൊന്നുകൂടി ചേച്ചിയോട് പറ്റി ചേർന്നിരുന്നു…..

 

“…. എന്താടാ മുഖം വല്ലാതിരിക്കുന്നെ???…”

 

എന്റെ കണ്ണുനിറഞ്ഞിരിക്കുന്നതു കണ്ട് ചേച്ചി ചോദിച്ചു ….

 

“…. അമ്മയെ ഓർമ വന്നു….”

 

ചേച്ചിയും പ്രതീക്ഷിച്ചിരുന്ന മറുപടിയായതു കൊണ്ടാണെന്നു തോന്നുന്നു പിന്നെ എന്നോടൊന്നും ചോദിച്ചില്ല…..

കുറെ നേരം ചേച്ചിയുടെ മടിയിൽ തലവെച്ചിരുന്നു

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com