ഭ്രാന്തിക്കുട്ടി 5 [Hope] 668

Views : 59437

തറയിൽ നോക്കുമ്പോ ചോര തളങ്കെട്ടി നിക്കുന്ന പോലെ തോന്നും….

ഒറ്റക്കാ വീട്ടിലിരിക്കാനുള്ള പേടി കാരണം അച്ഛനും അമ്മയും എവിടെയെങ്കിലും പോകുമ്പോ ഞാൻ കരയും

അതുകൊണ്ടാ അന്നു ഞാൻ കടയിൽ വന്നതു തന്നെ….

അന്ന് ചേട്ടനെ കണ്ടപ്പോ ചേട്ടനെന്റെയടുത്തു വന്നു സംസാരിച്ചപ്പോ എനിക്കു ഭയങ്കര സന്തോഷം തോന്നി

സോറി പറഞ്ഞതൊക്കെ കുറച്ചു നേരത്തേക്കെങ്കിലുമെന്റെ മനസിലുണ്ടായിരുന്ന ആ… ആ വേദന മറക്കാൻ സഹായിച്ചു….പക്ഷെ പേടികൊണ്ടാ ഞാൻ തിരിച്ചൊന്നും മിണ്ടാതെയിരുന്നെ….

പക്ഷെ എന്നെ കാണാൻ വേണ്ടി വീടിന്റെ മുന്നില് വന്നുള്ള ഇരിപ്പു കണ്ടപ്പോ

അങ്ങോട്ടിറങ്ങി വരാനെനിക്കു പേടി തോന്നിയില്ല പകരം ഒരുതരം സുരക്ഷിതത്തമായിരുന്നു ഞാനും സ്നേഹിക്കപ്പെടുന്നുണ്ടന്നോ ഒരു തോന്നലായിരുന്നു….

സത്യം പറഞ്ഞാൽ ചേട്ടനെന്നെ സ്നേഹിച്ചിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്….

ഇപ്പോഴും ആഗ്രഹിക്കുന്നുമുണ്ട്

ആ ആഗ്രഹമാണ് ഇപ്പോഴെന്റെ മുന്നിൽ നിൽക്കുന്നത് എന്റെ കൈയെത്തും ദൂരത്ത്….

പക്ഷെ പക്ഷെയിതെല്ലാം ചേട്ടനോടു പറയണമെന്നെനിക്ക് തോന്നി….

ഒരു പക്ഷെ ചേട്ടൻ അന്നെന്റെ കൂടെ കുറച്ചു നേരം നിന്നിരുന്നെങ്കിൽ സൈക്കിളിൽ കയറ്റിയിരുന്നെങ്കിലെന്റെ ജീവിതം വേറെ രീതിയിലായേനെയല്ലേ???….”

 

അവളു പറയുന്നതെല്ലാം കേട്ടു ശ്വാസം വിടാൻ പോലും പറ്റാതെയിരിക്കുകയായിരുന്നു ഞാൻ….ഒന്നും വിശ്വസിക്കാനാവാത്തതു പോലെ…..

 

“… കേൾക്കുമ്പോ തമാശ പോലെ തോന്നുമല്ലേ പക്ഷെ ആ ചെറിയൊരു കാര്യത്തിനും വലിയ വിലയുണ്ടായിരുന്നു….. ഇനി പറ ചേട്ടനിനിയെന്നെ സ്നേഹിക്കാൻ പറ്റുവോ????…

കുറച്ചു മുൻപ് വരെ ചേട്ടനെന്നോടുണ്ടായിരുന്ന ഇഷ്ട്ടം ഇപ്പോഴെന്നൊടുണ്ടോ….”

 

അതു ചോദിക്കുമ്പോ പ്രതീക്ഷയുടെയൊരു ചെറു കണമവളുടെ കണ്ണിലെനിക്കു കാണാൻ സാധിച്ചു……..

പക്ഷെ എന്നെയേറെ കുഴപ്പിച്ചൊരു ചോദ്യമായിരുന്നുവത്….

ഏറെ ഇഷ്ടമുണ്ടായിട്ടും അവളെ സ്വീകരിക്കാനെന്നെ എന്തോ ഒന്ന് അനുവദിക്കുണ്ടായിരുന്നില്ല……

 

“…. കള്ളം പറഞ്ഞോ എന്തെങ്കിലും ന്യായം പറഞ്ഞോ ബുദ്ധിമുട്ടെണ്ട …..

എനിക്കു മനസ്സിലാവും….”

 

മറുപടിയില്ലാതെ കല്ലു പോലെയിരുന്നയെന്നെ നോക്കിയൊരു ചിരിയോടെ അവളതു പറയുമ്പോഴും കണ്ണുകളെവിടെയോ നിറഞ്ഞു തുടങ്ങിയിരുന്നു….

ഞാൻ കാണാതെ അതിനെ ഒളിപ്പിച്ചു കൊണ്ട് ഉദിച്ചു വരുന്ന സൂര്യനെ നോക്കിയവളിരുന്നു പക്ഷെ അവൾ സ്വന്തം അസ്തമയത്തെ പറ്റി ഓർക്കുകയാണെന്ന് ഞാനറിഞ്ഞിരുന്നില്ല…..

Recent Stories

The Author

Hope

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം 🥺. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    💡 കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com