ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

ഭാഗ്യ സൂക്തം 03

Bhagya Sooktham Part 3 | Author : Eka-Danthy

[ Previous Part ]

ഭാഗ്യ സൂക്തം
 

തിരിച്ചുവരാം DCT യിലെ ഭാഗ്യശ്രീയുടെ വിലയിലേക്ക് … ഭാഗ്യയുടെ ഒരു പുതിയ പ്രഭാതം .

അലാറം അടിച്ച് എഴുന്നേറ്റു വരുമ്പോൾ തന്നെ കേൾക്കുന്നത് മാതാശ്രീയുടെ ശബ്ദമാണ്

“ അപ്പൂ ,എഴുന്നേൽക്കട ക്ളാസ് ഇല്ലേ ചെക്കാ . ഇങ്ങനെ പോത്ത് പോലെ കിടന്നുറങ്ങുയാൽ ഞാൻ ഈ ചട്ടുകം പഴുപ്പിച്ച് വെക്കും . ”

അമ്മയോട് മത്സരിച്ച് ജയിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടോ , അമ്മ ചട്ടുകം പഴുപ്പിച്ച് വെക്കും എന്നത് വെറും വാക്കല്ല എന്ന യാഥാർത്യവുമായി പൊരുത്തപ്പെട്ടതു കൊണ്ടോ അപ്പു എഴുന്നേറ്റു എന്ന് തോന്നുന്നു .

ബ്രഷ് ചെയ്ത് മുഖം കഴുകി ഫ്രഷ് ആയി താഴെക്ക് എന്റെ കൂടെ സ്റ്റെയർ ഇറങ്ങുമ്പോൾ അവൻ പറഞ്ഞു .

“ഗുഡ് മോർണിംഗ് അമ്മൂസെ ”

“ഗുഡ്മോർണിംഗ് അപ്പൂസെ ” ഞാനും പറഞ്ഞു .

കിച്ചണിലേക്ക് ചെന്ന് ഞങ്ങൾ അമ്മയയോട് ഗുഡ് മോർണിംഗ് പറഞ്ഞു . അമ്മ ഞങ്ങൾക്ക് ഓരോ കപ്പ് ഗ്രീൻടീ തന്നു . അതും കുടിച്ച് കൊണ്ട് ഞാൻ സിറ്റ് ഔട്ടിലേക്ക് നടന്നു . അച്ഛനും , ഭാസ്കർ അങ്കിളും കാലത്തുതന്നെ എണീറ്റ് ഷട്ടിൽ കളിയ്ക്കാൻ പോയിട്ടുണ്ട് . റോട്ടറി ക്ലബിന്റെ ഒരു ഇൻഡോർ കോർട്ടിലേക്കാണ് , അച്ഛനും അങ്കിളും പിന്നെ കുറെ കളിക്കാരും ഒക്കെ ഉണ്ടാവും .റോട്ടറിയിൽ മെമ്പർഷിപ്പ് ഉള്ളവരോ ,മെമ്പർമാർക്ക് പകരം അവർ പറയുന്ന ആളുകളോ ഒക്കെ അവിടെ കളിക്കാം .

ഞാൻ പോർച്ചിന്റെസൈഡിൽ വെച്ചിട്ടുള്ള ഷെൽഫിൽ നിന്നും ഫിഷ് ഫീഡ് എടുത്ത് ഞങ്ങളുടെ ഗപ്പി കുളത്തിലേക്ക് നടന്നു . ഒരു ചെറിയ ആമ്പൽ കുളം ഉണ്ടായിരുന്നത് വൃത്തിയാക്കി ഗപ്പികളെ ഇട്ടിരിക്കുകയാണ് . അവർക്ക് തീറ്റ ഇട്ടുകൊടുത്ത് അതിനെ നെറ്റ് ഇട്ട് മൂടി . ഗെയ്റ്റിൽ വച്ച കവറിൽ നിന്ന് പാലിന്റെ പാക്കറ്റും പത്രവും എടുത്ത് ഞാൻ തിരികെ നടന്നു .

പത്രം സിറ്റ് ഔട്ടിലെ കോഫീ ടേബിളിൽ വെച്ച് പാൽ പാക്കറ്റുമായി ഞാൻ കിച്ചണിലെത്തി . അമ്മ ബ്രെക്ഫാസ്റ്റിനുള്ള പണികൾ നോക്കുന്നു . അപ്പു കുളിക്കാൻ പോയിട്ടുണ്ട് . ഞാൻ മെല്ലെ കിച്ചണിൽ തന്നെ ചുറ്റിപറ്റി നിന്നു .

” അമ്മുട്ടീ മോൾ പോയി കുളിച്ചെ ” എന്തെന്നറിയില്ല രാവിലെ തന്നെ അമ്മക്ക് നല്ല സ്നേഹം .പിന്നെ അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ . ഞാൻ മെല്ലെ അവിടെനിന്ന് എസ്കേപ്പായി .

റൂമിലെത്തി കോളേജിലേക്കുള്ള ബാഗ് റെഡിയാക്കി ബുക്ക്സ് ഒക്കെ എടുത്ത് വെച്ച് . പിന്നെ ഇന്ന് ഇടാനുള്ള ഡ്രെസ്സും ഒരു ടവ്വലും എടുത്ത് കൊണ്ട് ഞാൻ ബാത്റൂമിലേക്ക് കയറി .

കുളിച്ചു കഴിഞ്ഞു ഡ്രസ്സ് ഒക്കെ മാറി ഞാൻ ഡ്രസിങ് ടേബിളിന്റെ മുന്നിൽ ഇരുന്ന് കണ്ണെഴുതി , ഒരു ചെറിയ പൊട്ടും തൊട്ടു . വല്യ മേക്കപ്പൊന്നും ചെയ്യാറില്ല . കെട്ടി ഒരുങ്ങി പോയിട്ട് ആരെ കാണിക്കാനാണ് ?

” അപ്പൊ നിന്റെ അനിസാറിനെ കാണിക്കണ്ടേ ? ” ദേ പിന്നേം മനസാഷ്കി .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.