ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

“ആയിക്കോട്ടെ പോവാം , നമ്മൾ മാത്രം പോയാൽ മതിയോ .അതോ എല്ലാരും ഉണ്ടോ . ” ഞാൻ ചോദിച്ചു .

“ജുബിത്താത്തണ്ടാവും , പരട്ടോളെ കാര്യം അറീല . ജാൻസി റാണിക്ക് പ്രാക്ടീസ് ണ്ടെക്കാരം . ഇല്ലെങ്കില് ഒളെനീം കൂട്ടാം .” അവൾ പറഞ്ഞു

” ശെരി , വൈകുന്നേരം വരെ സമയം ഉണ്ടല്ലോ ” അതും പറഞ്ഞു ഞാൻ അവളെയും കൂട്ടി ക്ളാസിലേക്ക് നടന്നു .

ക്ളാസിലാണെങ്കിൽ കുറച്ച് പേര് മാത്രമേ വന്നിട്ടുള്ളൂ . ഞാനും നൂസിയും ഞങ്ങളുടെ സീറ്റിൽ പോയി ഇരുന്നു . അപ്പോളെക്ക് പരട്ടകൾ വന്നു , ഞങ്ങൾ അവരോട് റിംസി മിസ്സിന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവർക്കും സമ്മതം . പിന്നെ ഞങ്ങൾ ഞങ്ങളുടെ മോർണിംഗ് റൗണ്ട്സിന് ഇറങ്ങി , കോളേജ് മുഴുവൻ ഒന്ന് ചുറ്റി കറങ്ങി വന്നു . ഞങ്ങൾ നാലാളും വഴിയിൽ കാണുന്നവരോടെല്ലാം കത്തി വെച്ച് ബെൽ അടിക്കുമ്പോളെക്ക് ആണ് ക്ളാസിലേക്ക് തിരിച്ചു പോരുന്നത് .

വരാന്തയിലൂടെ നടക്കുമ്പോളാണ് ഏതോ ഒരു വണ്ടിടെ ശബ്ദം . ഉടനെ ഷെറി ചാടി തുള്ളി നോക്കി ഒപ്പം മെറിയും . ” വാ … മോനെ .. ഏതാ വണ്ടി ” രണ്ടു പരട്ടകളും ഒരുമിച്ച് പറഞ്ഞു . അവരുടെ ആക്രാന്തത്തോടെ ഉള്ള നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോള് ഞാനും ഏന്തി വലിഞ്ഞൊന്നു നോക്കി . ഒരു RX 100 ബൈക് ആണ് . അത് പോലീസ് വേഷത്തിൽ ഉള്ള ഒരാൾ ആണ് ഓടിക്കുന്നത് . പിറകിൽ ഉള്ള ആൾ എക്സിക്യു്റ്റീവ് ലുക്കിൽ ആണ് . ഓ അനികേത് സാർ . അപ്പൊ ഈ പോലീസ് ആരാണ് . പെട്ടെന്ന് പോലീസ് കാരൻ ഹെൽമറ്റ് മാറ്റി . ഇന്നലെ വന്ന മറ്റേ ആൾ , കാർത്തിയുടെ പോലെ ഉള്ള . ഇവർ എന്നാലും വല്യ ഷോ ആണല്ലോ . ഇന്നലെ ബുള്ളറ്റ് , ഇന്ന് RX 100 ഇനി നാളെ ഡ്യുക്കോ , R15 വോ ഒക്കെ കൊണ്ടു വരുമായിരിക്കും . അനികേത് സാർ അയാളോടെന്തോ പറഞ്ഞു കൊണ്ട് ഓഫീസിന്റെ അങ്ങോട്ട് നടന്നു . കയ്യിൽ ഒരു എക്സിക്യു്റ്റീവ് ബാഗ് ഒക്കെ ഉണ്ട് . ഇന്നും ആള് നല്ല ലുക്കിലാണ് . മറ്റേ ആൾ വണ്ടി എടുത്ത് പോയി .

” ഓ എന്നാ സൗണ്ടാടീ അതിന് . നീ കേട്ടില്ലേ . ശരിക്കും യമഹാടെ ഒറിജിനൽ സൗണ്ട് തന്നെ ” ഷെറി കത്തി കേറുന്നു

” അതിന്റെ ഹെഡ് ലൈറ്റ് പുത്തനാ കേട്ടോ . ഓഡി കാറിനകത്തോക്കെ കാണുന്ന കൂട്ട് LED ആണെന്ന് തോന്നുന്നു .” മെറിയും വിട്ടു കൊടുക്കുന്നില്ല .
വണ്ടി പ്രാന്തത്തികൾ . ജാൻസി റാണി എത്തീട്ടില്ല . അല്ലെങ്കിൽ അവളും കൂടും . ബുള്ളറ്റോക്കെ ഓടിച്ച് കോളേജിൽ വരുന്ന പെണ്ണ് ആണ് അത് . ഇവരേക്കാൾ ഒട്ടും മോശമാവാൻ വഴിയില്ല

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.