ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

“ അല്ല പെണോര്ത്യെ തത്തമ്മുന് അവടെ എന്തുത്ത് മല മറക്കണ പണിയാണ് . ഇന്നേ ഒന്നും ഓള് ഫോണ് വിളിക്കലില്ല . ഓളക്കവടെ ഇജ്ജും അന്റെ രണ്ട് മൂത്തച്ചിമാരും ഇല്ലേ . പോരാത്തേന് ഒരു പണിക്കാരത്തീം . പിന്നെ എന്തുത്ത് തെരക്കാണ് ഓള്ക്ക് അവടെ . മിറ്റടിച്ചണ്ട , പിഞ്ഞാണം തേച്ച് മോറണ്ട , വെച്ചിണ്ടാക്കണ്ട , അവടെ ങ്ങനെ ടീ വീം കണ്ടുംകാണ്ട് കുത്തിരിക്കുമ്പോള് മോബൈലുംമ്മെ ഞോണ്ടി ഒന്ന് വിളിച്ചൂടെ ഓള്ക്ക് . ഞാൻ ഓൾടെ താത്ത അല്ലെ ? “

പാത്തുമ്മി അനിയത്തി തത്തമ്മു തന്നെ വിളിക്കതതിലുള്ള പരിഭവം പറഞ്ഞതാണ് . അവള്ക്ക് അവിടെ മല മറിക്കുന്ന ജോലി ഒക്കെ ഉണ്ടോ . നീയും നിന്റെ രണ്ടു ഏട്ടത്തിയമ്മ മാരും ഒരു പണിക്കാരിയും ഉണ്ടല്ലോ അവിടെ . മുറ്റമടിക്കുകയും , പാത്രം കഴുകുകയും , ഭക്ഷണം വെക്കുകയും ഒന്നും വേണ്ടല്ലോ . വെറുതെ ഇരുന്നു ടീ വി കാണുന്നതല്ലേ ജോലി . അപ്പോള് മൊബൈലിൽ എന്റെ നമ്പര് എടുത്ത് ഒന്ന് വിളിക്കാലോ . ഇതാണ് പാത്തുമ്മി പറഞ്ഞ നാടന് മലപ്പുറം ഭാഷയുടെ സംഗ്രഹം ( ജില്ലയിലെ പല സ്ഥലങ്ങളിലും വാക്കുകള്ക്കും സ്ലങ്ങിനും ചെറിയ വ്യത്യാസം കാണും )

“അയ്നവടെ മൂന്ന് ലക്ഷണം കെട്ട കുട്ട്യാള് ഇല്ലേ . ഓലെ നോക്കീം കാണ്ട് കുതിരിക്കലാണ് ഇങ്ങളെ തത്തമ്മുന് പണി . ആ പണ്യന്നെ ഒരു വല്യ പണ്യല്ലേ.” നൂസി പറഞ്ഞു .
“ അതും സെരിയാ …. ആ കുരിപ്പോളെ നോക്കാന് തന്നെ കൊറേ ആള് വേണം .” പാത്തുമ്മി അത് സെരിവെച്ചു . ആ മൂന്ന് ലക്ഷണം കേട്ട കുട്ടികൾ നൂസിടെ മൂത്തച്ചി മാരുടെ കുട്ടികൾ ആണ് അതായത് ഫർഹാന്റെ ജ്യേഷ്ഠന്മാരുടെ .

പിന്നെ അവരുടെ കുടുംബ വിശേഷം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ ഇക്കു അവന്റെ ബൈക്കില് രുക്കുമ്മയെ കൊണ്ട് വന്നു . രുക്കുമ്മ വഴിയുള്ള കണക്ഷന് ആണ് ഞാന് ഈ ഫാമിലിയുമായി . അച്ഛനും ശ്യാമള ആന്റിയും ഒക്കെ ചേര്ന്ന് നടത്തുന്ന ക്ലിനിക്കില് ആണ് രുക്കുമ്മ എന്ന Dr.രുക്സാന ഇജാസ് ഹസ്സന് . ഇത്തടെ മൂത്താപ്പടെ മകനാണ് ഇക്കു , ഇബയുടെ ജ്യേഷ്ഠൻ . റിംസിത്തന്റെ ശിങ്കിടിവാല് ആണ് ഇക്കു എന്ന ഇക്ബാൽ ഹസ്സൻ . ഇപ്പോൾ BCA 3rd yr ആണ് . ഇവന്റെ ഒപ്പം ഡ്യൂക്ക് ബൈക്കിൽ വൺ ഡേ ട്രിപ്പ് പോവലാണ് ഇത്തന്റെ ഫേവറൈറ് ഹോബി .

അങ്ങനെ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു ഞങ്ങള് അവിടെ നിന്ന് ഇറങ്ങി . നൂസി അവിടെ തന്നെ പോസ്റ്റായി . പാത്തുമ്മി അവളുടെ ഫര്ഹാന് വൈദ്യരെ വിളിച്ചു അവളെ കൊണ്ടുപോവാൻ അതിലൂടെ വരാന് പറഞ്ഞു . ഞങ്ങള് ഇറങ്ങാന് നേരം അവള് പറഞ്ഞു

“ ഇങ്ങള് പെയ്ക്കൊളിന് . ഞാന് ഇത്താനെ കൊറച്ചേരം പാടെ സുയിപ്പാക്കട്ടെ .”

അങ്ങനെ അവിടെനിന്ന് നേരെ വീടിലേക്ക് . മേലുകഴുകി ഡ്രെസ്സൊക്കെ മാറ്റി താഴെ കിച്ചനിലെക്ക് വന്നു . ആസ് യുഷ്വല് , അപ്പു ബ്രെക്ഫാസ്റ് കൗണ്ടറിൽ ഇരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് . അസ്സൈന്മെന്റ് ഒപ്പിക്കുകയാണോ ആവോ ? . ഞാന് അവന്റെ അടുത്ത് ഒരു ചെയര് വലിച്ച് ഇരുന്നു . മാതാശ്രീ കിച്ചണിൽ തന്നെ തിരക്കില് ആണ് . രാത്രി ഡിന്നറിനുള്ള ഒരുക്കങ്ങളാണ് . ഒരു ഗ്ലാസില് ചായ എനിക്ക് തന്നുകൊണ്ട് അമ്മ ചോദിച്ചു .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.