ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

“ ബാസില് എന്നാണ് പേര് . ഇതുവരെ ബേബി മേമ്മോറിയലില് ആയിരുന്നു . ഇവിടെ ഇപ്പൊ ഒരു 3 – 4 മാസം ആയിട്ടെ ഉള്ളൂ . പിന്നെ കട്ട താടിണ്ട് , നല്ല തണ്ടും തടീം ഇണ്ട് . ഭയങ്കര സൈസാണ് . വല്യ ഷട്ടിൽ പ്ലേയർ ഒക്കെ ആണ് . പണ്ട് ജില്ലാ ഫുട്ബാൾ ടീമിൽ ഓക്കെ ഉണ്ടായിരുന്നു ത്രെ “ ഇത്ത പറഞ്ഞു .

“ ബേനസീറ ബീഗം ഡോക്ടറുടെ അനിയന് ബാസില് കാക്കു ആണോ ഇത്താ ? “ ഞാന് ചോദിച്ചു

“ ആ അതെ . അനന്ക്കെങ്ങനെ ബാനുത്തനെ അറിയുക ?” ഇത്ത ചോദിച്ചു .

“ ബാനുത്ത ആദ്യം ശ്യാമളാന്റിടെ ഒപ്പം ആയിരുന്നു പിന്നെ അവര് ഷാജിക്കന്റെ ഒപ്പം അബുദാബില്ക്ക് പോയി ലോ . ഇപ്പൊ അവടെ അല്ലെ . അവര് നാട്ടില് വരുമ്പോ വീട്ടില് വെരാരുണ്ട് .” ഞാന് പറഞ്ഞു .

“ ആ അത് സെരിയാണല്ലോ . ഇങ്ങള് ക്ലിനിക്കിലെ കണക്ഷന് ഇണ്ടാവും ലെ . അത് ഞാന് ഓര്ത്തില്ല .” ഇത്ത പറഞ്ഞു .

അപ്പോലെക്ക് നൂസി ചോദിച്ചു “ അല്ല ഇബടെ ഇള്ള എല്ലാരും എങ്ങട്ടെ പോയിക്കിണേ ? “

“ സുമീം ഇച്ചാപ്പേം കൂടി ഉപ്പാനേം ഉമ്മാനേം ചെക്കപ്പിന് കൊണ്ടു പോയിരിക്ക്യാണ് . ഇന്നിപ്പോ വൈകുന്നേരം ആവുമ്പോഴെക്ക് കാക്കു നെലംബൂരില്ന്ന് വരും , കുഞ്ഞാളും സംസുവും കുട്ടികളും ഒപ്പംണ്ടാവുംന്ന് . ഹഫ്സയും ഹംസാപ്പയും കുട്ടികളും രാത്രിക്ക് വരും . ഇക്കു ഇവളെ ഒരുക്കാന് ഉള്ള കുട്ടിയെ വിളിക്കാന് പോയിരിക്കുന്നു . ഷാനുവും ഇന്ന് വരുന്നുണ്ട് . പിന്നെ രുക്കു ചിലപ്പോള് നേരത്തെ വരാന് നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് .” റഷിമ്മ പറഞ്ഞു. ( റഷിമ്മ ഒരു അംഗനവാടി ടീച്ചര് ആണ് . അവരുടെ സംസാര ശൈലി തന്നെ വളരെ വ്യത്യസ്തമാണ് . നാടന് സ്ലാന്ഗ് തീരെ വരാതെ ആണ് അവര് സംസാരിക്കുന്നത് . ഷാനു ഇത്തടെ അനിയൻ ആണ് . അവൻ MBBS പഠിക്കുകയാണ് , രണ്ടാം വർഷമാണ് . )

“ ശേ .. പാത്തുമ്മി ഇല്ലയിറ്റ് ഒരു രസോല്ല . “ നൂസി പറഞ്ഞു .

അപ്പോഴേക്കും ഒരു വണ്ടി വന്ന സബ്ദം കേട്ടു . കൂടെ ഇബയുടെ അലറലും .

“ കുഞ്ഞിമ്മോ …. എടീ ….. മണ്ടിക്കോ .. ഇമ്മച്ചി വന്ന് ……. ദീക്കൂടെ പോര് …. ഒലെ മുന്നിക്ക് അല്ലെടീ , പിന്നിൽക്ക് പോര് “

അപ്പൊ റിംസിത്ത “ സുമിമ്മ വന്നു . അതിന്റെ നെലോളി ആണ് കേട്ടത് , അപ്പൊ ഇമ്മമ്മയും വന്നുക്കുണു .”

“നിങ്ങളിരിക്കു കുട്ട്യോളെ . ഞാന് അവരുടെ അടുത്ത് ഒന്ന് പോയി വരാം .” എന്നും പറഞ്ഞു റഷിമ്മ പോയി .

പിന്നെ പാത്തുമ്മി എന്ന ഇത്തന്റെ ഉമ്മുമ്മയും സുമിമ്മ എന്നാ മൂത്തമ്മയും റൂമിലേക്ക് എത്തി . ഇബയുടെയും ഇക്കുവിന്റെയും ഉമ്മയാണ് സുമിമ്മ എന്ന സുറുമി . പാത്തുമ്മി വന്നതും നൂസിയോട് ചേര്ന്ന് വന് തള്ള്കളും വധങ്ങളും ആയി . കാര്യം നൂസിന്റെ അമ്മായി അമ്മയുടെ ജ്യേഷ്ഠത്തി അതായത് ഫർഹാൻ വൈദ്യരുടെ മൂത്തമ്മ ആണെങ്കിലും പാത്തുമ്മിയും നൂസിയും കട്ട ചങ്കുകളെ പോലെ ആണ് .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.