രുദ്രനോശിവനോ 1 [Mr.AK] 68

Views : 1527

രുദ്രനോശിവനോ 1

Author : Mr.AK

[ Previous Part ]

 

ഈ കഥയുടെ നായകൻ അവൻ ജനിച്ചിരിക്കുന്നു. എന്നാൽ അവൻ ജനിക്കുന്നതിനു മുന്നേ അവന്റെ പേര്  അല്ല പേരുകൾ ജനിച്ചിരുന്നു.

——————————————————–

മഹാദേവിന്റെയും സതയുടെയും വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞു ജനിക്കാത്തതിൽ ചിലരെങ്കിലും അവർ കേൾകാതെ പിറുപിറുക്കുന്നുണ്ട് എന്ന് അവർക്ക് രണ്ടു പേർക്കും അറിവുണ്ടായിരുന്നു. എന്നാൽ മാഹാദേവന്റെ മുന്നിൽ അത് പറയാൻ ആർക്കും കഴിയില്ല. മഹാദേവ് ആ നാട്ടിൽ  പലർക്കും തമ്പുരാൻ തന്നെയായിരുന്നു. സ്നേഹിക്കുന്നവരെ കൈയ്യൊഴിഞ്ഞ് സഹായിക്കുന്ന അവനെ പലരും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത് ആ വിളി തികച്ചും ബഹുമാനത്തിൽ നിന്നും സ്നേഹത്തിൽ നിന്നും വന്നതായിരുന്നു.വീണ്ടും മാസങ്ങൾ കഴിഞ്ഞു പോയി രണ്ടര വർഷത്തിനു ശേഷം ഒരു സായാഹ്നത്തിൽ മഹാദേവൻ പുറത്തുപോയി തിരിച്ചുവരുന്നനേരത്ത് അവനെയും കാത്ത് ഒരു സന്തോഷവാർത്തയുമായി ഇരിക്കുകയായിരുന്നു സീത

പടിപ്പുര കടന്നുവരുന്ന മഹാദേവനെ കണ്ടു സീത അവൻ അരികിലേക്ക് അധികം വേഗത ഇല്ലാതെ ഓടി അവനരികിൽ ചെന്ന് അവനോട് ചേർന്നു നിന്നു. അവൻ ഇതെല്ലാം കണ്ട്  എന്തുപറ്റി എന്ന് സീതയോട് പരിഭവത്തോടെ ചോദിച്ചു. എന്നാൽ അവളുടെ മുഖത്ത് നാണത്തിൽ ചേർന്ന ചെറു ചിരിയായിരുന്നു.  അവൾ അനോടായ് പറഞ്ഞു. ഞാൻ നാത്തൂനെയും കൂട്ടി ആശുപത്രിയിൽ പോയിരുന്നു.

മഹാദേവ് പെട്ടന്ന് ചോദിച്ചു എന്ത്…എന്തുപറ്റി നിനക്ക്

സീത മറുപടിയായി ചിരിച്ചുകൊണ്ട് പറഞ്ഞു എന്നി കൊന്നും പറ്റിയില്ല ദേവേട്ടാ…

മഹാദേവ് ചോതിച്ചു പിന്നെ ആർക്കുവേണ്ടിയാ ആശുപത്രിയിൽ പോയത്

ഇത് കേട്ട സീത മഹാദേവിന്റെ കെെ പിടിച്ച് തന്റെ ഉദരത്തിൽ വച്ചു എന്നിട്ട് പറഞ്ഞു ദേവേട്ടൻ ഒരു അച്ഛനാകാൻ പോകുന്നു. അത് കേട്ട മഹാദേവ് അവളെ തന്റെ കൈകളിൽ കേരിയെടുത് വീട്ടിലെക്ക് നടന്നു. പിന്നീടുള്ള ഓരോ ദിവസവും അവർ രണ്ടു പേരും വളര സന്തോഷത്തിലായിരുന്നു. അതിനിടക്ക് എപ്പോഴോ അരുടെ മനസ്സിൽ ജനിക്കുന്ന കുഞ്ഞിനായി ഒരു പേര് കണ്ടെത്തണം എന്ന ചിന്ത ഉണ്ടായി  ദിവസങ്ങൾ കടന്നുപോകവേ രണ്ടുപേരുടെയും മനസ്സിൽ ഓരോ പേരുകൾ തെളിഞ്ഞു.  എന്നാൽ പേര് കണ്ടെത്തണമെന്ന് പറഞ്ഞതല്ലാതെ പേരിനെക്കുറിച്ച് അവർ തമ്മിൽ ഒന്നും തന്നെ പിന്നീട്  സംസാരിച്ചിഇരുന്നില്ല. എന്നാൽ രണ്ടുപേരും കണ്ടെത്തിയത് ശിവനാമം ആയിരുന്നു. എന്നാൽ രണ്ടുപേരും കണ്ടെത്തിയത് ഒരു നാമം ആയിരുന്നില്ല.

 

 

തുടരുകതന്നെചെയ്യും… AK

Recent Stories

The Author

Mr.AK

9 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഇന്ട്രെസ്റ്റിംഗ് പേജ് കൂട്ടമായിരുന്നു ഇതു ടീസർ എങ്ങാനും ആണൊ അടുത്ത part ആണൊ സ്റ്റോറി തുടങ്ങുന്നത് കൊറേ രഹസ്യങ്ങൾ ഒളുപ്പിച്ച ഭാഗം ആയിരുന്നു ഇതു അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ് ആണ് ട്ടോ

  2. കാർത്തിവീരാർജ്ജുനൻ

    Kidukkiii ❤️

  3. Nice സ്റ്റാർട്ട്‌ ❤❤❤❤
    കഥയുടെ ഒരു ടീസർ ആയി വരവ് വെച്ചിരിക്കുന്നു അടുത്ത പാർട്ട്‌ ഇടുമ്പോൾ ഇതുംകൂടി ചേർത്ത് ഇടുക
    പേജ് കൂട്ടി എഴുത്തിയാൽ വായനക്കാരെ ആകർഷികാൻ കഴിയുന്ന എഴുത്താണ്

  4. 👑സിംഹരാജൻ

    Mr.AK❤️🖤,
    സ്റ്റോറി ഒരു പേജ് ഒള്ളു എങ്കിലും അതിൽ അല്പം കര്യം ഉള്ളതായി തന്നെ ഫീൽ ചെയ്തു…10 വരികൾ ആണേൽ 100 വരികൾ ആണേലും എഴുതുന്നവന്റെ കഴിവാണ് വരികളിൽ ജീവൻ ഉണർത്തുന്നത്… അവസാനം വന്ന വരികൾ മാത്രമാണ് അല്പം വ്യത്യസ്തമായും തോന്നിയത് ബാക്കി മുകളിലോട്ടുള്ളത് ഒക്കെ സ്ഥിരം നടക്കുന്നത് തന്നെ!!! മിനിമം ഒരു 5 പേജ് എങ്കിലും ഉണ്ടങ്കിൽ പൊളി ആയിരുന്നു….
    ❤️🖤❤️🖤

  5. നിധീഷ്

  6. മിനിമം ഒരു 1000 വേർഡ് എങ്കിലും എഴുതി ഇടാൻ നോക്കണം ബ്രോ… ഇത്‌ വായിക്കുന്ന ആൾക്ക് അടുത്ത പാർട്ട് വരുമ്പോൾ ഓർക്കാൻ എങ്കിലും എന്തേലും വേണ്ടേ….
    സെക്കന്റ്‌ തിങ്… ആകെ ഒരു പേജ്… എന്നിട്ടും എഴുതിയത് ഒരു തവണ എങ്കിലും വായിക്കാൻ താങ്കൾക്ക് ഒന്ന് ശ്രമിക്കാമാരുന്നു… അക്ഷര തെറ്റ് മൂലം ഉദ്ദേശിച്ച വാക്കിന്റെ അർത്ഥം പോലും മാറിട്ടുണ്ട് – eg: കൈയയഞ്ഞു സഹായിക്കും എന്നതിന് കൈയ്യൊഴിഞ്ഞു സഹായിക്കും എന്ന് ആയി… ട്രൈ ടു കറക്റ്റ് മിസ്റ്റേക്സ് ആൻഡ് continue…

  7. Kollam

  8. സത്യത്തിൽ ഇത് ഫസ്റ്റ് പാര്‍ട്ട് ആണോ?? വായിച്ചിട്ട് ഇന്‍ട്രോ പോലെയാണ് തോന്നിയത്‌.
    ഇനി അഥവാ ഫസ്റ്റ് പാര്‍ട്ട് ആണെങ്കിൽ previous part ന്റെ ആവശ്യകത എന്താണ്‌…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com