ഭാഗ്യ സൂക്തം 03 [ഏക-ദന്തി] 78

” ഇത് അനിയേട്ടന്റെ വണ്ടിയാണ് . അനിയേട്ടൻ ഇവിടെ കൊണ്ടന്ന് നിർത്തി ചാവി ഓഫീസിൽ വന്ന് തരാൻ പറഞ്ഞു . ഇത് രാവിലെ പഞ്ചറായതായിരുന്നു . അത് വഴിക്കിട്ടു പോയതാണ് .ഞങ്ങളോട് ശെരിയാക്കി ഇവിടെ കൊണ്ടരാന് പറഞ്ഞു .ലാലുട്ടന് പുറത്ത് നില്ക്കുന്നുണ്ട് . ”

ഞാൻ ഓഫീസ് ചൂണ്ടി കാണിച്ച് പറഞ്ഞു ” നേരെ അവിടെ പോയി സേതുവേട്ടനെ പോയി കണ്ടാൽ മതി . സേതുവേട്ടൻ കാണിച്ചുതരും ”

അങ്ങനെ ഞാനും നൂസിയും തിരിച്ച് ക്ളാസിലേക്ക് നടന്നു . അങ്ങനെ ക്ളാസിലെത്തി ഞങ്ങൾ ആറാളും വട്ടം കൂടി ഇരുന്ന് കയ്യിട്ടുവാരിയും മറ്റും ലഞ്ചങ്ങു തീർത്തു .

പിന്നെയും കളാസ്സുകൾ . 2 ബോറൻ , 1 അറുബോറൻ ക്ലാസുകൾക്ക് ശേഷം അവസാനത്തെ ഹവർ . അനികേത് സാർന്റെ NEW LITERATURES IN ENGLISH . വീണ്ടും പെണ്മണികൾ എല്ലാം കുക്കുട നാരീ ഭാവത്തിലേക്ക് ( പിടക്കോഴി മോഡ് അയ്നാണ് ) . കൂട്ടത്തിൽ ഈ ഞാനും .

സീൻ റിപ്പീറ്റ് . സർ വരുന്നു . രേഖയുടെ ബുക് വാങ്ങിക്കുന്നു കംമ്പ്ലീറ്റ് ആയ പോഷൻസ് ഒക്കെ നോക്കുന്നു . പിന്നെ ചെറിയ ഇന്ററാക്ഷൻ ആയിരുന്നു . ടോപിക് വൈസ് & നോൺ ടോപിക്കൽ വൈസ് . ഞാനും ബാക്കി തരുണീമണികളും സാറിനെ കണ്ണിമവെട്ടാതെ നോക്കി കൊണ്ടിരിക്കുകയാണ് . സാറിന്റെ കണ്ണുകൾ ക്ളാസിലെ പലരുടെയും മുഖങ്ങളിലൂടെ തെന്നി നീങ്ങിക്കൊണ്ട് എന്റെ മുഖത്തെത്തിച്ചേരും . എന്തോ എന്നെ നോക്കുമ്പോൾ സാറിന്റെ മുഖത്തു ഒരു പ്രത്യേക ഭാവം . എന്ത് ഭാവം എന്ന് എനിക്ക് പറയാൻ സാധിക്കില്ല , പക്ഷെ എന്തോ ഒരു അസാധാരണ ഭാവം . മാത്രമല്ല അത് വിദഗ്ദമായി ഒളിപ്പിച്ച് സാർ ഉടനെ മുഖം മറ്റും . പക്ഷെ ഞാൻ , ഞാനുണ്ടല്ലോ സാറിനെ തന്നെ നോക്കി അങ്ങനെ ഇരുന്നു . കണ്ടിരിക്കാൻ തോന്നും സാറിനെ . ആ ലൂക്കും , ആ സ്റ്റൈലും ഒക്കെ . പക്ഷെ സേതുവേട്ടൻ ബെല്ലടിച്ചു ആ നയനസുഖം അങ്ങവസാനിപ്പിച്ചു . സാറാണെങ്കിൽ ഒന്ന് നെടുവീർപ്പിട്ട് തിരിഞ്ഞു നടന്നു ” സീ യു ടുമോറോ ” എന്നും പറഞ്ഞുകൊണ്ട് പക്ഷെ പോകുന്ന പോക്കിലും സാറെന്നെ തിരിഞ്ഞു നോക്കി .

അങ്ങനെ സാർ പോയതും ഞങ്ങൾ നേരത്തെ ഇട്ട പ്ലാൻ പടി റിംസിത്താനെ കാണാൻ വേണ്ടി ഇറങ്ങി അമ്മക്ക് വിളിച്ച് പറഞ്ഞു , അച്ഛന് ഒരു വാട്സാപ്പ് മെസേജ് അയച്ചു . ഞങ്ങൾ 6 പേരും 3 വണ്ടികളിൽ എന്റെ പിറകിൽ നൂസി , പിന്നെ ഷെറിയും മെറിയും അവരുടെ വണ്ടിയിൽ , പ്രാക്ടീസ് ഇല്ലാത്തതുകൊണ്ട് ജൻസിയും പിറകിൽ ജൂബിത്താത്തയും നേരെ റിംസിത്തന്റെ വീട്ടിലേക്ക് വിട്ടു .

റിംസിത്തന്റെത് ഒരു വലിയ ഫാമിലി ആണ് അയനിക്കൽ ഹസ്സൻകുട്ടി ഹാജി എന്ന കുട്ടിഅത്തൻ ഹാജിയുടെ രണ്ടാമത്തെ മകന്റെ മൂന്നു മക്കളിൽ മൂത്തതാണ് റിംസിത്ത എന്ന റിംസി ഫാത്തിമ . റിംസിത്തയും ഫാമിലിയും ആണ് തറവാട്ടിൽ . റിംസിത്തന്റെ മൂത്താപ്പയും , ടിക് ടോക് ഇച്ചാപ്പ എന്ന ചെറിയച്ഛനും അതെ കോമ്പൗണ്ടിൽ തന്നെ വേറെ വീടുകൾ വെച്ച് താമസിക്കുന്നു .

13 Comments

  1. നന്നായിട്ടുണ്ട് ❣️

  2. Danthi vaykkan Vaiki. Ee partum nannayitund.. oru flowil വയ്ച്ചു അങ്ങനെ പോയി.. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹം

    1. ഏക-ദന്തി

      താങ്ക്സ് ഇന്ദു

  3. ഇത് ഞാനല്ല

    മനോഹരമായ കഥ പക്ഷെ മലപ്പുറം സ്ലാങ് പലതും മനസിലാവുന്നില്ല എന്നത് ഒരു കല്ല്കടിയായി തോന്നുന്നു…

    1. ഏക-ദന്തി

      hi ഇത് ഞാനല്ല ,നന്ദി . കുറെ ഒക്കെ ഞാന്‍ മലപ്പുറം സ്ലങ്ങിന്റെ കൂടെ നോര്‍മല്‍ സ്ലാങ്ങുകൂടി കൊടുത്തിട്ടുണ്ട് . ഇനി മുതല്‍ ആ [പ്രശ്നം രേക്ടിഫൈ ചെയ്യാം .

  4. ❤️❤️❤️

    1. ഏക-ദന്തി

      നന്ദി The_Wolverine

  5. ഈ ഭാഗവും നന്നായിട്ടുണ്ട്….പ്രധാന ആകർഷണം ഇതിൻ്റെ ഭാഷ ശൈലി തന്നെയാണ്….മലപ്പുറം ജില്ലയിൽ സംസാരിക്കുന്ന ഭാഷ ശൈലി തന്നെയാണ് ഇത്….അത് നന്നായിട്ട് അവതരിപ്പിച്ചു……. അമ്മുവിൻ്റെ കല്യാണം ഉടനെ കാണുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    1. ഏക-ദന്തി

      നന്ദി ︋︋︋✰ʂ︋︋︋︋︋เɖɦ✰︋︋︋ . അമ്മുവിന്‍റെ കല്യാണത്തിന് ഇനിയും സമയമുണ്ട് . ഈ സെം മുഴുവന്‍ കിടക്കുകയല്ലേ .

      വില്ലത്തി ആന്‍ഡ്‌ വില്ലന്‍ ഇന്നും വരലെ ബ്രോ

  6. Nice ?????

    1. ഏക-ദന്തി

      നന്ദി VECTOR

  7. നല്ല വെറൈറ്റി എഴുത്ത്….. ബന്ധങ്ങളുടെ തൃശ്ശൂർ പൂരം ആണല്ലോ…. ഹൃദയത്തിൽ നിന്നുള്ള എഴുത്ത്…..അതുകൊണ്ട് തന്നെയാണ് അടുത്ത Part നായി കാത്തിരിക്കാനുള്ള സുഖം….. page കൂട്ടാമോ….

    1. ഏക-ദന്തി

      നന്ദി Mr.khan .. പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം

Comments are closed.