നേർപാതി 2 [കാളിചരൺ] 203

Views : 10268

“മ്മ് ഇതൊരു 25 കൊല്ലം മുൻപുള്ള കഥയാണ്.”

 

 

 

തിരുവനന്തപുരം നഗരം

ശിവ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ ആസ്ഥാനം

മഹാദേവൻ തമിഴ്നാട്ടിലെ ഏതോ റോയൽ ഫാമിലിയിൽ പെട്ട ആളാണ് മഹാദേവന്റെ മുത്തശ്ശന്റെ കാലത്ത് കേരളത്തിൽ തിരുവനതപുരത്ത് കുടിയേറിപർത്തതാണ്
അമ്മ അംബിക ദേവി ഭയങ്കര കോപക്കാരി, എന്നാൽ കരുണ നിറഞ്ഞവളും ആയിരുന്നു ഭർത്താവ് മരിച്ചിട്ടും തന്റെ കുട്ടികളെ പൊന്നു പോലെ നോക്കി വളർത്തി മഹാദേവനെ കൂടാതെ ഒരു കുട്ടി കൂടി അംബികമ്മയ്ക്കുണ്ട് പ്രതാപൻ, അംബികമ്മയുടെ കഠിനദ്വാനത്തിന്റെ ഫലമായി ശിവ ഗ്രൂപ്സ് വലിയ ബിസ്സിനെസ്സ് സാമ്രാജ്യമായി വളർന്നിരുന്നു. സമ്പത്തും സമൃധിയു നിറഞ്ഞ കുടുംബം.

മഹാദേവൻ ഉത്തമൻ, രാമന് തുല്യം. “അമ്മ” ആ ഒരു സത്യത്തിൽ വിശ്വസിച്ചവൻ. കരുണയുള്ളവൻ സ്നേഹമുള്ളവൻ എല്ലാത്തിലും അറിവും കഴിവും ഉള്ളവൻ. എ പെർഫെക്ട് MAN. എന്തുതന്നെയായാലും അമ്മയോട് ചോദിച്ചു മാത്രം തീരുമാനം എടുക്കുന്നവൻ. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവൻ.

പഠന സമയത്തെ അമ്മയെ ബിസിനസ്‌ കാര്യങ്ങളിലൊക്കെ മഹാദേവൻ സഹായിച്ചിരുന്നു ചില ഐഡിയസ് മഹാദേവന്റെ ആയിരുന്നു അതൊക്കെ വിജയിക്കുകയും ചെയ്തിരുന്നു.

മഹാദേവൻ കോളേജിൽ പഠിക്കുന്ന സമയം, പെൺകുട്ടികളുടെയൊക്കെ ആരാധന പുരുഷനായിരുന്നു. പഠനത്തിലായാലും ആർട്സ് ആയാലും സ്പോർട്സ് ആയാലും എല്ലാത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ടീച്ചേഴ്സിനും എല്ലാവർക്കും പ്രിയപ്പെട്ടവൻ.

തന്റെ MBA കഴിഞ്ഞു മഹാദേവൻ ബിസ്സിനെസ്സ്
നോക്കി നടത്താൻ തുടങ്ങിയ സമയം. ഒരു നേർച്ചയുടെ ഭാഗമായി മാസത്തിൽ മുടങ്ങാതെ മൂകാംബിക ദർശനം അയാൾ നടത്തിയിരുന്നു. അങ്ങനെ ഒരു ദിവസം ദർശനത്തിനായി ഡ്രൈവർ രാമേട്ടനുമായി സ്ഥിരം താമസിക്കാറുള്ള ഗസ്റ്റ് ഹൌസിൽ നിന്നു ഫ്രഷ് ആയി ഡ്രസ്സ്‌ മാറി ദർശനത്തിന് പോകാൻ നിൽക്കേ അവനെന്തോ ഒരു മനപ്രയാസം തോന്നി തുടങ്ങി എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ ആകെ ഒരു വെപ്രാളവും പരവേശവും, ഇതിനു മുൻപ് ഇങ്ങനെയൊന്നുണ്ടായത് കുറച്ചു ദിവസം മുൻപാണ് പിന്നീട് ഒന്നും ഉണ്ടായിട്ടും ഇല്ല . സംഗതി ഡ്രൈവർ ഒക്കെ ആണേലും രാമേട്ടനോട് സ്വന്തം ചേട്ടനെപോലെയോ അച്ഛനെ പോലെയോ ആണ് അവൻ പെരുമാറിയിരുന്നത്
അതുകൊണ്ടുതന്നെ തന്റെ പ്രയാസം അവൻ അയാളോട് പറഞ്ഞു.

‘മോൻ പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല വെറുതെ തോന്നണതാവും ‘
രാമേട്ടൻ മഹാദേവനെ ആശ്വസിപ്പിച്ചു

ഭഗവാന്റെ അനുഗ്രഹവും നിത്യ ജപവുമൊക്കെയായി നടക്കുന്ന മഹാദേവന് തോന്നിയത്തിൽ കാര്യമുണ്ടാവും എന്നറിയാമെങ്കിലും അവനെ അശ്വസിപ്പിക്കാൻ വേണ്ടി രാമേട്ടൻ അങ്ങനെ തന്നെ പറഞ്ഞു

‘അതല്ല രാമേട്ടാ നമ്മളെല്ലാ മാസവും ദേവിയെ കാണാൻ വരണതല്ലേ പക്ഷെ മുൻപില്ലാത്ത പുതുമ, എന്തോ മാറ്റം എന്തോ നടക്കാൻ പോണു എന്നെന്റെ മനസ് ഉറപ്പു പറയുന്നു ‘

‘മോൻ ഒരു കാര്യം ചെയ്യൂ അമ്മയെ വിളിച്ചു സംസാരിക് ഒക്കെ ശെരിയാവും ‘

‘അതു ശരിയാ ‘
എന്ന മറുപടി കൊടുത്ത് അവൻ വേഗം അംബിക ദേവിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

‘മോൻ ഒന്നുകൊണ്ടും വിഷമിക്കണ്ട ദേവി കാത്തോളും, മോൻ പോയി തൊഴാൻ നോക്ക് ‘
ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ അംബിക ദേവി മകനോടായി പറഞ്ഞു

‘ശരി അമ്മേ ‘
എന്നു പറഞ്ഞു അവൻ ഫോൺ കട്ടു ചെയ്തു. അമ്മയോട് സംസാരിച്ചപ്പോൾ തെല്ലൊരാശ്വാസം പോലെ പക്ഷെ അമ്മയുടെ സംസാരത്തിൽ എന്തോ ഒരു മാറ്റം. സാധാരണ ചോദിക്കാറുള്ള ഒന്നും ചോദിച്ചില്ല. ഭക്ഷണം കഴിച്ചൊന്നു കൂടി ചോദിച്ചില്ല, തൊഴുതു വന്നിട്ടേ കഴിക്കു എങ്കിലും, എപ്പോ എത്തി യാത്ര സുഖായിരുന്നോ ഉറങ്ങിയിരുന്നോ വല്ലതും കഴിച്ചോ ഇതൊക്കെ എപ്പോഴും ചോദിക്കാറുള്ളതാണല്ലോ, അമ്മയല്ലാതെ മാറ്റാരാ ഇതൊക്കെ ചോദിക്കാൻ എന്നു അവൻ ഓർത്തു.

കോഴിക്കോട് ഉള്ള തങ്ങളുടെ ബ്രാഞ്ചിന്റെ മുഴുവൻ കണ്ട്രോളും മഹാദേവന്റെ കയ്യിലായിരുന്നു. അതുകൊണ്ട് തന്നെ മാസവാസനത്തെ സെറ്റിൽമെന്റ്ന് എപ്പോഴും രണ്ടു ദിവസം അവൻ കോഴിക്കോട് ഉണ്ടാവും അതു കഴിഞ്ഞ നേരെ മൂകാംബിക അതു അവരുടെ ശീലമായി മാറിക്കഴിഞ്ഞിരുന്നു.മുൻപ് പഠിക്കുമ്പോൾ ട്രെയിൻ വഴി വന്നിരുന്നെങ്കിൽ ഇന്ന് കാറിലാണ്,
അവനും രാമേട്ടനും കാർ മാറി മാറി ഓടിക്കും.

‘മോനെ ഇപ്പൊ ok ആയില്ലേ നമുക്ക് പോകാം ‘

രാമേട്ടന്റെ ചോദ്യം അവനെ ചിന്തയിൽ നിന്നുണർത്തി.

“അമ്മയോട് സംസാരിച്ചപ്പോൾ ഒരാശ്വാസം ഉണ്ട് പക്ഷെ അമ്മയുടെ പെരുമാറ്റത്തിൽ എന്തോ പ്രശ്നം ഉള്ളതുപോലെ ‘

‘ആർക് അംബികദേവിക്കോ, നന്നായി നിനക്കമ്മയെ അറിയില്ലേ എന്തു വന്നാലും ഒറ്റക്ക് നേരിടാൻ തന്റെടമുള്ള ആളാണ്, വാ തിരക്ക് കൂടുമ്പോഴേക്കും നമുക്ക് തൊഴുതു വരാം ‘ രാമേട്ടൻ അതും പറഞ്ഞു നടന്നു. പിന്നാലെ അൽപം ശംങ്കിച്ചു മഹാദേവനും.

……….

Recent Stories

The Author

കാളിചരൺ

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല 😍

      1. 😂👻

        1. കാളിചരൺ

          🤪🤪🤪

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു 💥,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല🚶..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. 💖💖💖

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️💋

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം 😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com