നേർപാതി 2 [കാളിചരൺ] 203

Views : 10268

ക്ലിം

മനസ് മന്ത്രിച്ചു പണി വരുന്നുണ്ട് മോനെ.

ഞാൻ തപ്പി കവറിൽ നിന്നു ഫ്ലാഷ് ഓണാക്കി നോക്കി. ശരിയാണ് പണി തന്നെ. ആ ഏറുമാടം പനയോല മേഞ്ഞതാണ് അതു ദ്രവിച്ചിരിക്കുന്നു അതു ചോർന്നു വെള്ളo നാലു ഭഗത്തും ഇറ്റിവീഴുന്നുണ്ട്. അവളും എന്നോടപ്പം അതു നോക്കി. ശേഷം ഞങ്ങൾ അൽപം നീങ്ങി വെള്ളo വീഴാത്ത ഒരിടം നോക്കി കിടന്നു. ഇപ്പൊ ഞങ്ങൾ തമ്മിലുള്ള ഗ്യാപ് നന്നേ കുറഞ്ഞു. ഒരാൾ അൽപം നീങ്ങിയാൽ അയാൾ നനയും ഈ തണുപ്പത് വീണ്ടും നനഞ്ഞൂടെ ചെയ്താൽ നല്ല രസായിരിക്കും.

ചില മിന്നൽ വെളിച്ചത്തിൽ എന്റെ പെണ്ണ് എനിക്ക് ചരിഞ്ഞാണ് കിടന്നതെന്നു മനസിലായി . അവൾ കാൽമുട്ടുകൾ മടങ്ങി കൂടിയാണ് കിടക്കുന്നത് കുട്ടികൾ കിടക്കുംപോലെ ഞാനും അതെ അവസ്ഥയിലായിരുന്നു. കരങ്ങളുടെ അകലം തീരെ ഇല്ലായിരുന്നു എനിക്കൊന്നു അവളെ കെട്ടിപിടിച്ചു മാറിലൊതുക്കാൻ തോന്നി പക്ഷെ ഈ പിശാശു തൊട്ടാൽ കൊല്ലും ഉറപ്പ് . ശരീരം വിറയൽ കൂട്ടിക്കൊണ്ടിരുന്നു.

അവളുടെ മേലിൽ വെള്ളം വീഴാൻ തുടങ്ങി. അതു അവൾ ഫ്ലാഷ് ഓണാക്കി നോക്കിയപ്പോൾ എനിക്ക് മനസിലായി . പക്ഷെ അവൾ മാറികിടന്നില്ല ഒന്നുടെ എന്നോട് ചേർന്ന് കിടന്നു
മുഖാമുഖം കാണുന്ന രീതിയിൽ ചരിഞ്ഞആണ് ഞങ്ങൾ കിടന്നിരുന്നത്.
ഇപ്പോൾ എന്റെകൂട്ടിപിടിച്ച കൈകളും അവളുടെ കൈകളും തമ്മിൽ തൊട്ടു. ഒരു കറന്റ്‌ എന്നിലൂടെ പോയോന്നൊരു സംശയം. ഞാൻ ഒന്നുടെ തൊട്ടു വീണ്ടും കറന്റ്‌ പക്ഷ നല്ല സുഖം
വരുന്നത് വരട്ടെ ഞാൻ അവളുടെ കൈ കൂട്ടി പിടിച്ചു.

അത്ഭുതം മഹാത്ഭുതം അവൾ എന്നെ ചവിട്ടിയില്ല. എന്നേക്കാൾ മുറുക്കി എന്റെ കയ്യിൽ പിടിച്ചിട്ടു വിറക്കാൻ തുടങ്ങി. ഞാൻ ഒന്നുടെ ചേർന്ന് മുൻപോട്ടു നീങ്ങി. ഇപ്പോൾ അവളുടെ ശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ട് അതു അൽപം വെഗത്തിലാണ്. എനിക്കാണേൽ അവളെയൊന്നു കെട്ടിപ്പിടിക്കാൻ കൊതിയായിട്ടു പാടില്ല.

എന്താ ചെയ്യാ ഭഗവാനെ ഒരു ചാൻസ് please… എന്റെ മനസു മന്ത്രിച്ചു.

‘ടാ അങ്ങ് കെട്ടിപിടിക്കട അവളെന്തു ചെയ്യാനാ കൂടിയ തല്ലും, അതു നീയെത്ര കണ്ടതാ ‘
ഞാൻ കണ്ണാടി നോക്കിയ കാണുന്ന തെണ്ടി എന്റെ ഉള്ളിലിരുന്നു പറഞ്ഞു.

ആ തെണ്ടിക്ക് അതു പറയാം ഈ അഗ്നിപർവതത്തെ എങ്ങനെയാ ഇത്രത്തോളം എത്തിചെന്ന് എനിക്കല്ലേ അറിയുള്ളു. ഇപ്പൊ കലമിട്ടു ഉടക്കാൻ ഞാനില്ല.
എന്തു ചെയ്യും ഭഗവാനെ വീണ്ടും എന്റെ മനസ്

‘വരുന്നത് വരട്ടെ ട്രൈ man ‘

ഇവനെക്കൊണ്ട് തോറ്റല്ലോ ഞാൻ സ്വയം പറഞ്ഞു.

‘മിന്നമ്മേ താൻ എന്നെ തലുവോ ‘

സഹികെട്ടു ഞാൻ ചോദിച്ചു

‘എന്തിനു ‘
കനത്ത സ്വരം

‘അതുപിന്നെ തണുപ്പ് കൊണ്ടു പറ്റണില്ല ഒന്നു കെട്ടിപിടിച്ചോട്ടെ ‘ ഞാൻ

അവൾ ഒന്നും മിണ്ടിയില്ല. മൗനം സമ്മതമാണോ പറയാൻ പറ്റില്ല ഈ സാധനം എങ്ങനെയും പെരുമാറും

‘ദുരുദ്ദേശം വല്ലതും ആണോ ‘അവൾ

‘എയ്യ്യ്യ് ഞാനോ?’

‘എന്താ നീ ആണല്ലേ ‘അവൾ

‘അതൊക്കെയാണ്, ഞാൻ അങ്ങനെ ചെയ്യുമോ ‘

‘ആർക്കറിയാം ‘അതും പറഞ്ഞു അവൾ കുണുങ്ങി ചിരിച്ചത് എനിക്കാശ്വാസമായി.

‘താൻ തല്ലണേൽ തല്ലു ‘ എന്നു പറഞ്ഞു എന്റെ ഇടതു കൈ അവൾ എന്തേലും ചോദിക്കും മുൻപ് ഞാൻ വയറിനു മുകളിലൂടെ പുറത്തേക്കു കയ്യിട്ടു ചേർത്തപിടിച്ചു.പഞ്ഞിക്കെട്ടു തൊട്ടപോലെ പറഞ്ഞറിയിക്കാനാകാത്ത സുഖം.

സഹ്ഹ്ഹ്ഹ് അവൾ ഒന്നു ഞെരിപിരി കൊണ്ടു.അന്യ പുരുഷൻ വയറിൽ തൊട്ടതിന്റെ നേട്ടൽ അതിലുണ്ടായിരുന്നു.

ചവിട്ടിയില്ല ആശ്വാസം.

സമയ നീങ്ങിക്കൊണ്ടിരിക്കവേ തണുപ്പും കൂടി തുടങ്ങി. മഴ ശക്തിയാല്പം കുറച്ചുപേയ്യുന്നു മിന്നൽ ഇടയ്ക്കിടെ വന്നു ഞങ്ങളെ നോക്കുന്നുണ്ട്. ഇടി മാമൻ ഉറങ്ങാൻ പോയ പോലുണ്ട്. നേരത്തെ കിടന്നോണ്ട് ഉറക്കും വരണില്ല. ഓരോ മിന്നലിൻന്റെ ഇടവേളയിലും ഞങ്ങൾക്കിടയിലെ ഗ്യാപ് കുറന്നു വരുന്നു സന്തോഷം മനസു പടക്കം പൊട്ടിച്ചു ആഘോഷിക്കാൻ തുടങ്ങി ആ ശഭധം എന്റെ ഹൃദയം എനിക്ക് കാണിച്ചു തന്നു.

ഞാൻ ചേർത്തുപിടിച്ചു കിടക്കുന്നെങ്കിലും അവൾ അനങ്ങാതെ കിടന്നത് എന്നെ നിരാശയിലാഴ്ത്തി. വൈകിയില്ല എന്തോ ഒന്നു എന്റെ വയറിന്റെ ഇടതു സൈഡിലൂടെ പുറം ഭാഗ്ത്തേക്ക് പോയത് ഞാൻ അറിഞ്ഞു. അവളുടെ കൈ.

Success എന്റെ ഉള്ളിലെ തെണ്ടി വിളിച്ചു കൂവാൻ തുടങ്ങി.

Recent Stories

The Author

കാളിചരൺ

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല 😍

      1. 😂👻

        1. കാളിചരൺ

          🤪🤪🤪

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു 💥,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല🚶..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. 💖💖💖

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️💋

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം 😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com