നേർപാതി 2 [കാളിചരൺ] 203

Views : 10268

‘അറിയില്ല രാമേട്ടാ, ഞാൻ കുളിക്കട്ടെ എന്നിട്ട് കഴിച്ചിട്ടു ഇറങ്ങാം’

ദേവൻ ബാത്രൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്ക രാമേട്ടൻ എപ്പോ എഴുന്നേറ്റു പോയി ഉറങ്ങിയോ എന്നൊക്കെ ദേവൻ തിരക്കന്നുണ്ടായിരുന്നു. ഡ്രൈവർ എന്ന വേർതിരിവ് കാണിക്കാതെ ഒരേ മുറിതന്നെ എടുക്കണം എന്നത് മഹാദേവന്റെ നിർബദ്ധം ആണ്.

അവർ ഭക്ഷണം കഴിഞ്ഞു ഇറങ്ങി

മുരുഡേശ്ശ്വരം

അവർ അവിടെയെത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ദേവൻ കണ്ടു ഗോപുരത്തിനു പിന്നിലായി ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ ശിവരൂപം. ഗോപുരം മറയായത് കൊണ്ടുതന്നെ ഭഗവാന്റെ കാൽ മുട്ടുകളും കൈയുടെ ഭാഗങ്ങളും മാത്രമേ കണ്ടുള്ളു. മനസ്സിനെന്തെന്നില്ലാത്ത സന്തോഷം സമാധാനം.

രാമേട്ടൻ പാർക്കിംഗ് കഴിഞ്ഞു വന്നപ്പോൾ അവർ അകത്തു കയറി. ആനയുടെ പ്രതിമകൾ അവരെ വരവെറ്റു അതു കഴിഞ്ഞു ഗോപുരത്തിനു പുറത്തെത്തിയപ്പോൾ ഭഗവാനെ നന്നായി കണ്ടു. പറഞ്ഞറിയിക്കാത്ത നിർവൃതി മനസ്സിൽ ഉണ്ടായി. അവർ ക്ഷേത്രയ്ത്തിൽ പോയി ഭഗവാന്റെ ലിംഗ സ്വരൂപത്തെ തൊഴുതു.നന്നായി പ്രാർത്ഥിച്ചു പുറത്തിറങ്ങി. സൈഡിലെ സ്റ്റെപ്പുകൾ കയറി ഭഗവാന്റെ ശില്പത്തെ ചുറ്റി കണ്ടു ശേഷം ശനീശ്വരനെയും തൊഴുതു. ഗോപുരത്തിന്റെ അടുത്ത് വീണ്ടും വന്നു അവിടെയുണ്ടായ ലിഫ്റ്റിൽ കയറി മുകളിൽ നിന്നു ആ രൂപത്തെ നോക്കി കണ്ടു.

അറബിക്കടലിന്റെ വശ്യസൗന്ദര്യത്തിൽ തിളങ്ങി നിൽക്കുന്ന ഭഗവാന്റെ സ്വരൂപം. മനസ് ശാന്തവും സുഖവും തരുന്ന കാഴ്ച.123 അടിയോളം ഉയരമുള്ള ഭഗവാന്റെ രൂപം അസ്‌തമായ സൂര്യന്റെ പ്രൗടിയിൽ തിളങ്ങി നിൽക്കുന്നു . കടലിൽ നിന്നും വരുന്ന തണുത്ത കാറ്റു തഴുകുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ആനന്ദം. കാഴ്ച്ചയിൽ ലയിച്ചു അവർ ഒരുപാട് നേരം അവിടെ നിന്നു. ശേഷം തിരിച്ചിറങ്ങി കടൽ തീരത്ത് ബോട്ടുകളിലും അല്ലാതെയും സർകീറ്റ് നടത്തുന്നവരെ നോക്കി നിന്നു. ഓരോരോ ജാതി മതം ഭാഷ നാട് എത്രെയെത്ര പേര്, കച്ചവടക്കാർ, ഭിക്ഷാടകർ, യാത്രക്കാർ…. അങ്ങനെ അങ്ങനെ..

സൂര്യസ്തമാനം കഴിഞ്ഞു അവർ പുറപ്പെട്ടു. ഭഗവാന്റെ ഭക്തന്മാരായിട്ടും മുരുഡേശ്വരം അവർ വരവ് കുറവാണ് കരണം അങ്ങനെ വരണം എന്നുണ്ടെങ്കിൽ ചില ചടങ്ങുകൾ അവര്ക് തറവാട് ഷേത്രത്തിൽ ചെയ്യേണ്ടതായുണ്ട് പെട്ടെന്നുള്ള വരവായതിനാൽ അതു ചെയ്യാൻ പറ്റിയിട്ടില്ല അതിന്റെ അസ്വസ്ഥത മഹാദേവന് തിരിച്ചുള്ള യാത്രയിൽ ഉണ്ടായിരുന്നു.

ഒരുപാടു ദൂരം യാത്ര ചെയ്തു അവർ കേരള ബോർഡർ കഴിഞ്ഞു നല്ല ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിഞ്ഞു. ശേഷം വണ്ടിയൊടിച്ചത് ദേവൻ ആയിരുന്നു രാമേട്ടനോട് ഉറങ്ങാൻ പറഞ്ഞിട്ട് ദേവൻ കാറ് വേഗത കുറച്ചു പോയിക്കൊണ്ടിരുന്നു സാധാരണ നിലം തൊടിക്കാതെ പറതിയിരുന്ന ദേവനു അധികം സ്പീഡിൽ പോകാനായില്ല, രാത്രി വൈകിയതിനാൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു.കുറച്ചു ദൂരം പിന്നിട്ടപ്പോൾ ദേവന്റെ ഹൃദയ താളം അൽപം വേഗത കൂടി തുടങ്ങി എന്തിനെന്നില്ലാത്ത ഭയം ഉള്ളിൽ നിറഞ്ഞു ദേവൻറെ കാല് ആക്‌സിലേറ്ററിൽ അമർന്നു കാറ് കുതിച്ചു പാഞ്ഞു.

ജനവാസം കുറഞ്ഞ കാസർഗോഡ് ജില്ലയിലെ റോഡിലൂടെ വണ്ടി ചീറിപാഞ്ഞു കാഴ്ച അൽപം മങ്ങിയിരുന്നു പെട്ടന്ന് ഇടതു ഭാഗത്തുനിന്നും ഒരു കാള റോഡിലേക്ക് കയറി ദേവൻ ഒന്നു പതറിയെങ്കിലും സെക്കന്റ്‌ വച്ചു ബ്രേക്കിൽ കാലമർത്തുകയും വലത്തോട്ട് കാറ് വെട്ടിക്കയും ചെയ്തു. റോഡിൽ ടയറു ഉരഞ്ഞു വലിയ ശബ്‍ദത്തോട് കാർ റോഡിനു വിലങ്ങനെ വലതു ഭാഗത്തു ഒരു വട്ടം കറങ്ങി നിന്നു അതെ നിമിഷo എതിർ ദിഷയിൽ നിന്നു വന്ന ഒരു zumo റോഡിൽ ഉരച്ചുകൊണ്ടു വന്നു ദേവയുടെ കാറിന് പിന്നിൽ അത്യാവശ്യം നല്ല രീതിയിൽ ഇടിച്ചു നിന്നു. ടയർ കത്തി കരിഞ്ഞ മണം എങ്ങും നിറന്നു,സീറ്റ്‌ ബെൽറ്റ്‌ ഇട്ടതു കൊണ്ടു ദേവനും രാമേട്ടനും ഒന്നും പറ്റിയിരുന്നില്ല ദേവൻ ആണേൽ ആ ഷോക്കിൽ നിന്നു മുക്തനായിരുന്നില്ല രാമേട്ടൻ ഉറങ്ങാത്തതുകൊണ്ട് കാര്യങ്ങൾ എല്ലാം കണ്ടിരുന്നു അയാൾ ദേവനെ കുലിക്കി വിളിച്ചുകൊണ്ടിരുന്നു

‘മോനെ ദേവ എന്തേലും പറ്റിയോ ഒന്നു നോക്ക് മോനെ, എന്തേലും ഒന്നു പറ’,…..’മോനെ ദേവ….’

ആ കാള ഭയങ്കര ശബ്‍ദത്തോടെ അമറിയിട്ട് ഓടി പോയി
ഏറെ നേരത്തിനു ശേഷം ദേവൻ ഷോക്ക് മാറി രാമേട്ടനെ നോക്കി കിതച്ചു കൊണ്ടു തന്നെ അവൻ പറഞ്ഞു

‘ഹ രാമേട്ടാ ഞാൻ ഒക്കെയാണ് ‘

അപ്പോഴേക്കും സുമോയിൽ ഉണ്ടായിരുന്ന മൂന്ന് പേര് അവരുടെ കാറിനടുത്തേക്ക് വന്നിരുന്നു.അവർ തമിഴിൽ എന്തോ പറഞ്ഞോണ്ടിരുന്നു. ദേവനും രാമേട്ടനും കാറ് വീട്ടിറങ്ങി നോക്കി സുമോയ്ക്കു കാര്യമായി ഒന്നും പറ്റിയിരുന്നില്ല ദേവന്റെ കാറിന്റെ പിന്നിൽ നന്നായി ചതങ്ങിയിട്ടുണ്ടായിരുന്നു.

‘Ok നമുക്ക് കേസ് ഫയൽ ചെയ്യാം ഞാൻ പോലീസിനെ വിളിക്കാം’

തെറ്റ് സ്വന്തം ഭാഗത്താണ് എന്നതുകൊണ്ട് തന്നെ ദേവൻ ലീഗലായി സെറ്റിൽ ചെയ്യാൻ തീരുമാനിച്ചുകൊണ്ടാണ് അവരോടു പറഞ്ഞത്
അതു കേട്ടു അവർ ഒന്നു പതറിയതായി ദേവൻ കണ്ടു. കണ്ടാൽ തന്നെ അറിയാം മൂന്നും നല്ല എണ്ണം പറഞ്ഞ ഗുണ്ടകൾ ആണ്. ദേവൻ അവരുടെ വണ്ടിയിലേക്കൊന്നു നോക്കി ഡ്രൈവ് ചെയ്തവൻ ഇത് വരെ ഇറങ്ങിയിട്ടില്ല. ഗ്ലാസ്‌ കവർ ചെയ്തതിനാൽ ഉള്ളിൽ എന്താണ് എന്നു കാണാനും പറ്റിയില്ല.
അതിൽ മലയാളി എന്നു തോന്നിക്കുന്ന ഒരുത്തൻ മുന്നിൽ കയറി നിന്നു പറഞ്ഞു.

‘കാളയെ ഞങ്ങളും കണ്ടതാ,പ്രശ്നമില്ല ഞങ്ങൾ പോവുകയാണ് ‘

അതും പറഞ്ഞു മറ്റു രണ്ടു പേരെയും കൂട്ടി പോയി അവർ വണ്ടി റിവേഴ്‌സ് എടുത്തു മാറ്റി ബാക്കിയുള്ള സ്പെസിലൂടെ വണ്ടി മുന്നോട്ടെടുത്തു

Recent Stories

The Author

കാളിചരൺ

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല 😍

      1. 😂👻

        1. കാളിചരൺ

          🤪🤪🤪

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു 💥,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല🚶..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. 💖💖💖

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️💋

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം 😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com