നേർപാതി 2 [കാളിചരൺ] 203

പിന്നിൽ നിന്നും ആ കുട്ടി ഓടി വന്നു മതിയേട്ടാ എന്നു പറഞ്ഞു ദേവനെ അവരുടെ കാറിനടുത്തേക്ക് പിടിച്ചു വലിച്ചു, അവർ തിരിഞ്ഞു നടന്നു. രാമേട്ടൻ ആ സമയം ഓരോന്നിനെയും എടുത്ത് റോഡ് സൈഡിലോട്ട് ഇടുകയായിരുന്നു.

ഒരു കാൽ പാദത്തിന്റെ ശബ്ദം പിന്നിൽ നിന്നു ഓടി വരുന്നത് ദേവൻ അറിഞ്ഞു തിരിഞ്ഞു നോക്കും മുൻപേ
ഏട്ടാ………എന്ന വിളിയോടെ ആ കുട്ടി ദേവനെ പിടിച്ചു തള്ളിയിരുന്നു പിന്നെ ഒരടിയുടെ ശബ്ദവo അവിടെ കേട്ടു.
ദേവൻ ആതള്ളലിൽ വീഴാൻ പോയെങ്കിലും വെച്ചുപോയി നിന്നു തിരിന്നു നോക്കിയപ്പോൾ കാണുന്നത് റോഡിൽ പടരുന്ന ചോരയോടെ ആ കുട്ടി നിലത്തു കിടക്കുന്നു.ദേവൻ കയ്യിൽ പൈപ്പ്മായി നില്കുന്നവനെ നോക്കി. തങ്ങൾ വിചാരിച്ചപോലെയല്ല ആ സുമോയിൽ 5 പേരുണ്ടായിരുന്നെന്നും ഞാൻ തിരിഞ്ഞു നടന്ന തക്കത്തിനു പിന്നിൽ നിന്നു അടിച്ചിടാൻ വന്നതാണെന്നും അതു കണ്ട ആകുട്ടി എന്നെ തള്ളിയിട്ടു മുന്നിൽ കയറിയപ്പോൾ തലയ്ക്കു പിഞ്ഞിൽ അടി കിട്ടിയതെന്നുo വേദനയോടെ ദേവൻ മനസിലാക്കി.ഉടനെ തന്നെ സ്തംഭിച്ചു നിന്ന ദേവന്റെ നേരെ ആ പൈപ്പ് അവൻ വീശി ഇടo കയ്കൊണ്ട് നിഷ്പ്രയാസം അതു ദേവൻ തടുത്തപ്പോൾ അവൻ ആശ്ചര്യത്തോടെ ദേവന്റെ മുഖത്തു നോക്കി. എന്തിനെയും ഭസ്മമാക്കാൻ ശേഷിയുള്ള അത്രയും കോപം ദേവന്റെ കണ്ണിൽ അവൻ കണ്ടു. ഭയം അവനെ മൂടി. അവൻ ഇടം കൈകൊണ്ട് ദേവനെ അടിക്കാൻ ഓങ്ങും മുന്നേ തന്നെ ദേവൻ മുഷ്ടി ചുരുട്ടി അവനെ കഴുത്തിനു ആഞ്ഞു ഒരു പഞ്ചു ചെയ്തു.

കെട്ര്ക്………. അവന്റെ കഴുത്തിലെ എല്ലുകൾ നുറുങ്ങുന്ന ശബ്‍ദം അവിടെ മുഴങ്ങി കേട്ടു. അവൻ നിശ്ചലനായി നിന്നു പതിയെ നേരെ പിന്നിലേക്ക് വാഴ വെട്ടിയിട്ട പോലെ നിലം പതിച്ചു. ഓടിയെത്തിയ രാമേട്ടൻ വേഗം ദേവന്റെ ഇടം തോളിൽ വലതു കയ്യാൽ ഒന്നു പിടിച്ചു നിനക്കൊന്നും ഇല്ലല്ലോ എന്ന ചോദ്യം മൗനമായി അയാൾ ചോദിച്ചു.

ആ വിദ്യ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു ജീവൻ എടുക്കാൻ പോന്ന ഒന്ന്. അത്യാവശ്യത്തിൽ അത്യാവശ്യം വരുമ്പോൾ മാത്രം പ്രയോഗിക്കാൻ ഗുരുക്കന്മാർ അനുഗ്രഹിച്ചു കൊടുത്തത്. അത് ശരിയായ രീതിയിൽ പ്രയോഗിച്ചാൽ മരണം ഉറപ്പാണ്. ദേവൻ അത് പ്രയോഗിച്ചത് രാമേട്ടനെ അത്ഭുതപ്പെടുത്തി ഇതിൽ നിന്നും ആ പെണ്ണുമായി ദേവനെ എന്തോ ആത്മബന്ധം ഉണ്ടെന്ന് രാമേട്ടൻ ഉറപ്പിച്ചു.

ദേവന്റെ കണ്ണു നിറഞ്ഞിരുന്നു
‘രാമേട്ടാ എനിക്ക് വേണ്ടി ആ കുട്ടി …’
പറഞ്ഞു മുഴുവിക്കനാക്കാതെ ദേവൻ കരഞ്ഞുകൊണ്ട് റോഡിൽ മുട്ടുകുത്തിയിരുന്നു.

രാമേട്ടൻ ഒന്നും പറയാതെ വേഗം ആ കുട്ടിയെ പരിശോധിച്ചു കൈയെടുത്തു പൾസ് നോക്കി.
ആശ്വാസത്തോടെ രാമേട്ടൻ പറഞ്ഞു

‘മോനെ ജീവനുണ്ട്, വേഗം ഹോസ്പിറ്റലിൽ കൊണ്ടാവാം ‘.

ആ വാക്ക് അവനിൽ കിട്ടിയ ഊർജം സന്തോഷം കുറച്ചായിരുന്നില്ല ദേവൻ വേഗം ആ കുട്ടിയെ കോരി എടുത്ത് ഓടി രാമേട്ടൻ വേഗം ഡോർ തുറന്നുകൊടുത്തു പിൻ സീറ്റിൽ കിടത്തി. വണ്ടി കത്തിച്ചു വിട്ടു.

പോകും വഴി പോലീസിനെ വിളിച്ചു കാര്യം പറഞ്ഞു
പോലീസിന്റെ സഹായത്തോടെ അടുത്ത ഒരു ഹോസ്പിറ്റൽ എത്തിക്കയും സൗകര്യം കുറഞ്ഞത് കൊണ്ട് ജീവൻ നിലനിർത്താനുള്ളത് ചെയ്തു കണ്ണൂരിലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. അവിടെ എത്തുമ്പോഴേക്കും ആ പെൺകുട്ടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു.

ദേവനും അംബികദേവിയും അറിയപ്പെടുന്ന ബിസ്സിനെസ്സ്കാരയത്‌കൊണ്ടു തിരുവനതപുരത്തെ രാഷ്ട്രീയക്കാരോടും പോലീസുകാരോടും നല്ല ബന്ധമായിരുന്നു ദേവൻ അത്യാവശ്യം വേണ്ടപ്പെട്ടവരെ വിളിച്ചു പ്രഷർ കൊടുത്തതിനാൽ പൊലീസ് എല്ലാ സഹായത്തിനു ഉണ്ടാവുകയും അനാവശ്വമായ ചോദ്യം ചെയ്യലും സംശയിക്കലും ഒന്നും ഉണ്ടായില്ല. ഡ്യൂട്ടിയിൽ ഇല്ലായിരുന്നിട്ടും മെയിൻ സർജനെ രാത്രിക്ക് രാത്രി പൊക്കി കൊണ്ടുവരാൻ ദേവന്റെ ബന്ധങ്ങൾക് കഴിഞ്ഞു.

ദേവന്റെ ഫ്രണ്ട് ആയ സീനിയർ ഡോക്ടർ രാജീവ്‌ വഴിയാണ് ആ കാര്യം അവൻ സാധിച്ചെടുത്തത് കാരണം പരിശോധിച്ച ഡോക്ടർസ് എല്ലാം പിന്തിരിയുന്ന അവസ്ഥയാണ് അവിടെയുണ്ടായത്. രാവിലെ 6 മണിയായപ്പോൾ ദേവൻ അമ്മയെ വിളിച്ചു കാര്യങ്ങൾ പറയുകയും അപകടത്തെ പറ്റി പറയുകയും ചെയ്തു. അതു നിനക്ക് സംഭവിക്കേണ്ടതാണ് എന്നും താൻ സ്വപ്നത്തിൽ കണ്ടിരുന്നു എന്നും അമ്മ പറഞ്ഞത് അവനു അത്ഭുതമായിരുന്നു കുറെ സംസാരിച്ചാശേഷം ശ്രദ്ദിക്കണം എന്നു പറഞ്ഞു അംബികദേവി ഫോൺ വച്ചു.

സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒന്നും കിട്ടിയില്ല എന്ന പോലീസിന്റെ വിവരം ദേവനെ ആസ്വസ്ഥാനക്കി പക്ഷെ രാമേട്ടെനു ആശ്വാസവും കാരണം ദേവൻ അവസാനം അടിച്ചവൻ സ്പോട്ടിൽ തീർന്നിട്ടുണ്ടാവും എന്ന് അയാൾക് ഉറപ്പായിരുന്നു

അപ്പോഴാണ് ഇന്നലെ ഉണ്ടായ തല്ലും അവന്മാരെ കുറിച്ചും ദേവൻ ഓർക്കുന്നത്

‘ദേവ എന്താ ആലോചിക്കുന്നത് ‘
രാമേട്ടന്റെ വിളിയാണ് അവനെ
ഉണർത്തിയത്

‘അല്ല രാമേട്ടാ അവന്മാർ ആരായിരിക്കും, ആകുട്ടി എങ്ങനായിരിക്കും അവന്മാരുടെ കയ്യിൽ ‘

‘ഞാൻ അതു ചോദിക്കണം എന്നു വിചാരിച്ചത
നീ എന്ന ഇടിയാ അവനെ ഇടിച്ചതു ആ അവസാനം വന്നവനെ ‘

‘പറ്റിപ്പോയി അന്നേരത്തെ ദേഷ്യത്തിൽ…. ‘

‘രാമേട്ടാ നമ്മുടെ വണ്ടി അവരുടേതുമായി ഇടിക്കുമ്പോൾ അവൾ മയങ്ങി കിടക്കയായിരിക്കണം ആ ശബ്ദതത്തിലോ അല്ലേൽ ഇടിയുടെ ആഗതത്തിലോ ആവും അവൾ എണീറ്റിട്ടുണ്ടാവുക അവളെ പിടിച്ചു വച്ചവനാവും അവസാനം വന്നവൻ ആ zumo നീങ്ങി തുടങ്ങുമ്പോൾ അവസരം നോക്കി അവൾ എടുത്തു ചാടിയതാവണം….. പക്ഷെ വലിയ ആപത്തിലേക്കായിപോയല്ലോ അവളുടെ ശ്രമം…..’

മഹാദേവൻ മുഴുവിക്കാനാകാതെ നിന്നു നിശബ്ദം അവർക്കിടയിൽ തളം കെട്ടി

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.