നേർപാതി 2 [കാളിചരൺ] 203

Views : 10268

അംബികദേവി ചിന്തായിലാണ്ടു, ഇന്നലെ താൻ കണ്ട ദുസ്വപ്നം അവരെ കൂടുതൽ ആശങ്കയിലാഴ്ത്തി, തന്റെ മകന് നേരെ ആരുടെയോ അടി തലയ്ക്കു പിന്നിൽ,ചോര നിലത്തൂടെ ഒഴുകുന്നു ദേവന്റെ കയ്യിലും ഷർട്ടിലും എല്ലാം ചോര .ഇന്നുവരെ ഭഗവാൻ നിദ്രയിൽ കാണിച്ചതൊന്നും തെറ്റിയിട്ടില്ല

‘എന്തായിരിക്കും ഭഗവാനെ നാനിങ്ങനെ ഒരു സ്വപ്നം കണ്ടത്,അവനെന്തെങ്കിലും ആപത്തു വരുന്നുണ്ടോ അവനും ഇപ്പോൾ അതെ ആശങ്കയാണുള്ളത് അതെനിക്ക് കൂടുതൽ സങ്കടം തരുന്നുണ്ട്,അവനായിട്ട് പ്രശ്നം ഒന്നും ഉണ്ടാക്കില്ലെങ്കിലും തെറ്റ് കണ്ടാൽ അവൻ എതിർക്കും അതാണ് എന്റെ പേടി.
ശങ്കരാ നീ അവനെ കാത്തോളണേ ‘
അംബികദേവി കണ്ണടച്ച് ഭഗവാനെ പ്രാർത്ഥിച്ചു.

 

…………

റോഡിലേക് ഇറങ്ങി നടന്നു മഹാദേവനും രാമേട്ടനും നേരെ സൗപര്ണികയിൽ പോയി കാലും മുഖവും കഴുകി. അന്നദ്യമായി ആ വെള്ളത്തിൽ തൊട്ടപ്പോൾ ഷോക്കെറ്റ അനുഭൂതി അവനു തോന്നി കയ്യിൽ ഭയങ്കര തരിപ്പ്. അവൻ എങ്ങനെയോ അമ്പലത്തിലേക്ക് നടന്നു. അവന്റെ മാറ്റം രാമേട്ടന് ശ്രദ്ദിച്ചു.

‘മോനെ കുഴപ്പോമൊന്നും ഇല്ലല്ലോ ‘

‘ഇല്ല രാമേട്ടാ ‘
നടത്തതിനിടയിൽ അവൻ മറുപടി നൽകി

അമ്പലത്തിൽ പടി തൊട്ടു വന്ദിച്ചു അവർ അകത്തു കയറി ശ്രീകോവിലിനു മുന്നിൽ നിന്നു തൊഴുതു. ശേഷം ഉള്ളിലേക്കു കയറി തിരക്ക് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അവൻ
ദേവിയുടെ മുന്നിൽ പോയി തൊഴുതു. കണ്ണടച്ച് പ്രയാസങ്ങൾ നീങ്ങാനും അമ്മേയെയും അനിയനെയും കത്തോളണെയെന്നു പ്രാർത്ഥിച്ചു. കണ്ണു തുറന്ന അവൻ കണ്ട കാഴ്ച അവനു വിശ്വസിക്കാനായില്ല. അവിടെ ദേവിയുടെ പ്രതിഷ്ടയ്ക്കു പകരം പരമശിവൻ ഒന്നുടെ സൂക്ഷിച്ചു നോക്കി അതെ ശിവൻ തന്നെ കണ്ണു തിരുമ്മി ഒന്നുടെ നോക്കി മാറ്റമൊന്നുമില്ല ഭഗവാന്റെ ധ്യാന രൂപം എല്ലാവരേയും നോക്കിയെങ്കിലും തനിക്കു മാത്രമാണ് ഈ അത്ഭുതം എന്നു മറ്റുള്ളവരുടെ സാധാരണ പെരുമാറ്റത്തിലൂടെ മനസിലായി. അപ്പോഴേക്കും പൂജാരി ആരാധന തുടങ്ങിയിരുന്നു ഭക്തരെല്ലാം ക്ഷേത്രയ്ത്തിൽ തൂക്കിയിട്ട മണികൾ മുഴക്കി കൊണ്ടിരുന്നു.
എങ്ങും മണിനാദം മാത്രം.കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും പുഷ്പങ്ങളുടെയും ദൂപങ്ങളുടെയും നെയ്യുടെയും സുഗന്ധവും മന്ത്രോചാരങ്ങളും അന്തരീക്ഷം കൂടുതൽ ഭക്തി സാന്ധ്രമാക്കി.

അവൻ ഒന്നുടെ തൊഴുതു കണ്ണു തുറന്നു ഇപ്പോൾ ദേവി രൂപം തന്നെ, പക്ഷെ ഇതിനിടയിൽ രണ്ടു കണ്ണുകൾ തന്നെ നോക്കുന്നത് അവൻ കണ്ടു അതെ പൂജാരി തന്നെ, ആരാധനയിലും ഇടയ്ക്ക് തന്നെ നോക്കി ചിരിക്കുന്നുണ്ട്. അതു അൽപം അസ്വസ്ഥത ആവനിൽ ഉണ്ടാക്കി. അവർ വേഗം തൊഴുത്തിറങ്ങി ഉപമൂർത്തീകളെ തൊഴുതുകൊണ്ട് ക്ഷേത്രം പ്രദക്ഷിണം ചെയ്തു ഒടുവിൽ വീരഭദ്ര സ്വാമിയുടെ കോവിലിനു മുന്നിലെത്തി തൊഴുതു അവന്റെ ഭാവം മാറി എന്തോ ആപത്തു വരാൻ പോകുന്നു എന്ന തോന്നൽ ശരീരം മുഴുവൻ തരിപ്പ് വീണ്ടും ഭഗവാന്റെ കൈലാസനാഥൻറെ രൂപം മനസ്സിൽ തെളിഞ്ഞു ഇപ്പോൾ കാര്യങ്ങൾ ഏകദേശം അവനു മനസിലായി അതു അവൻ മനസിലുറപ്പിച്ചു.

എപ്പോഴും ഇരിക്കാറുള്ളപോലെ ആ വിശ്രമ മണ്ഡപത്തിൽ അവൻ ഇരുന്നു ധ്യാനിച്ചു. അല്പം സമയം കഴിഞ്ഞു എഴുന്നേറ്റു മുറിയിലേക്ക് നടന്നു. രാമേട്ടൻ ഒന്നും ചോദിക്കാതെ പിന്നാലെ പോയി. സാധാരണ ദേവിയെ മൂന്ന് നാലു പ്രാവശ്യം ദർശനം നടത്തുകയും ഒരു പാട് സമയം ധ്യാനത്തിൽ ഇരിക്കുകയും ചെയ്യുന്ന ദേവൻ പെട്ടെന്ന് എഴുന്നേറ്റ് നടന്നപ്പോഴേ എന്തോ ഉണ്ടെന്നു അയാൾക് തോന്നിയിരുന്നു.അവർ റൂമിലേക്ക് നടന്നു.

‘രാമേട്ടാ നമുക്ക് മുരുഡേശ്വരം പോണം, എനിക്ക് ഭഗവാനെ കാണണം ‘

മുറിയിലെത്തിയ ഉടനെ ദേവൻ പറഞ്ഞു

‘പോകാം കുഞ്ഞേ , പക്ഷെ ഉച്ചയ്ക്ക് ഇറങ്ങിയാൽ പോരെ ഇപ്പൊ ഇറങ്ങിയൽ അവിടെ എത്തുമ്പോൾ ഉച്ചയാകും നല്ല ചൂടായിരിക്കും, കുറച്ചു വിശ്രെമിച്ചിട്ടു പോയാൽ പോരെ കുഞ്ഞു ഇന്നലെ ഉറങ്ങിയും ഇല്ലല്ലോ ‘

‘അങ്ങനെ ചെയ്യാം എന്നാൽ’
ഇപ്പോഴത്തെ മാനസികാവസ്ഥ മാറ്റിയെടുക്കാൻ ഒന്നു ഉറങ്ങുന്നത് നന്നാവും എന്നു തോന്നി ദേവൻ മറുപടി നൽകി

‘പിന്നെ രാമേട്ടാ, ഒരുപാടു പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കുഞ്ഞേ വാവേ എന്നൊന്നും വിളിക്കരുത് എന്നു, രാമേട്ടൻ സമ്മതിക്കില്ലെന്നു ഉറപ്പുള്ളോണ്ട മോനെന്നു വിളിക്കാൻ സമ്മതിച്ചത്, എനിക്ക് എന്നെ പേര് വിളിക്കുന്നതാ ഇഷ്ടം അറിയാലോ ‘
കൃത്രിമ ദേഷ്യത്തിൽ അവൻ അയാളോടായി പറഞ്ഞു

അതു മനസിലാക്കിയെന്നോണം അയാൾ ചിരിച്ചു
‘ഞാൻ ഫുഡ്‌ ഓർഡർ ചെയ്യാം എന്നു പറഞ്ഞു പുറത്തേക്ക് പോയി.

രാമേട്ടന് 50 വയസിനടുത്തു പ്രായമുണ്ട് നല്ല ഉയരമുള്ള ഉറച്ച ശരീരം ചെറിയ കഷണ്ടിയുള്ള മുഖത്തെപ്പോഴും ചിരിയുള്ള നെറ്റിയിൽ ഒരു ചന്ദനക്കുറിഉള്ള വ്യക്തിയാണ്,,,ദേവന്റെ അച്ഛന്റെ കാലത്തെ അവിടെ ജോലിക്കുള്ള ആളാണ്, വിശ്വസ്ഥൻ, ദേവനു അയാളോട് ഭയങ്കര ബഹുമാനവും സ്നേഹവും ആണ് വീട്ടിലുള്ള ഒരങ്ങത്തെപോലെയാ അവർ അയാളെ കണ്ടിട്ടുള്ളു. രാമേട്ടന്റെ കുട്ടികളുടെ പഠിപ്പും മൂത്ത മകളുടെ കല്യാണവും എല്ലാം നടത്തിക്കൊടുത്തത് അംബിക ദേവിയും മഹാദേവനും ചേർന്നാണ്. രാമേട്ടൻ യജമാനനോടുള്ള സ്നേഹം കാണിക്കുന്നത് ദേവയ്ക്ക ഇഷ്ടമല്ല അവൻ അയാളെ ഒരു ചേട്ടന്റെയോ അച്ഛന്റെയോ സ്ഥാനത്താണ് കണ്ടിട്ടുള്ളത് .

രാമേട്ടൻ പുറത്തു പോയപ്പോൾ മഹാദേവൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു രണ്ടും ദിവസവും കൂടെ കഴിഞ്ഞേ വരത്തുള്ളൂ എന്നും പറഞ്ഞു. കാരണം രാത്രി അവിടുന്ന് പുറപ്പെട്ടാലും കോഴിക്കോടേതിയ ശേഷം ഓഫീസിൽ പോകാതെ വീട്ടിലേക്കു പോകാറില്ലായിരുന്നു.

‘മോനെ എന്താ ഇപ്പൊ പെട്ടന്ന് ഭഗവാനെ കാണാൻ തോന്നാൻ ‘

‘തോന്നി അമ്മ എന്താ എന്നറിയില്ല, അമ്മ അവിടെ സേഫല്ലേ ‘

Recent Stories

The Author

കാളിചരൺ

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല 😍

      1. 😂👻

        1. കാളിചരൺ

          🤪🤪🤪

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു 💥,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല🚶..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. 💖💖💖

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️💋

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം 😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com