നേർപാതി 2 [കാളിചരൺ] 202

“അപ്പൊ അതാണോ തോറ്റുപോയവന്റെ കഥ ”

“അതു മാത്രമല്ല ഒരുപാടുണ്ട് തോൽവി , ഒന്നിനും കൊള്ളാത്തവൻ, ജീവിക്കാനറിയാത്തവൻ, മണ്ടൻ , മന്നബുദ്ധി , തേച്ചിട്ടുപോയവൾടെ പിന്നാലെ നടക്കുന്നവൻ, അങ്ങനെ പലതുമുണ്ട് “ദേവ ഒന്നു നെടുവീർപ്പിട്ടു

“തേച്ചിട്ടുപോയവൾ? “സഞ്ജീവ് മുഖം ചോദ്യഭാവത്തിൽ ദേവയെ നോക്കി

“തേച്ചിട്ടു പോകാൻ അവൾ എന്നെ പ്രേമിച്ചിട്ടൊന്നുമില്ല, പക്ഷെ അവൾ മിസ്സായി രണ്ടു മാസത്തിനുശേഷം ഒരു കത്തു വന്നു ഞാൻ എനിക്കിഷ്ടമുള്ള ആൾടെ കൂടെ പോകുന്നു എന്നു ”

“അപ്പൊ ആ അവളെ അന്വേഷിച്ചാണോ നീ ഇവിടെയെത്തിയത് ”

 

 

 

“അതെ,സാറിന്റെ സംശയം എനിക്ക് മനസിലായി പക്ഷെ അതു സത്യമല്ല എന്നു ഉറച്ച വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, കാരണം പല്ലവിയെ എന്റെ ദുർഗയെ മറ്റാരേക്കാളും നന്നായി എനിക്കറിയാം ” ആത്മവിശ്വാസത്തോടെ ദേവ പറഞ്ഞു നിർത്തി

“ദേവ നീ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല ”

ഞാൻ വ്യക്തമാക്കാം sir എന്ന് പറഞ്ഞു ദേവ തുടർന്നു.
“ഒരു ദിവസം അവളെന്നെ വിളിച്ചു അത്യാവശ്യമായി കാണണം എന്നും പ്രധാനപ്പെട്ട ഒന്നു പറയാനുണ്ട് എന്നു പറഞ്ഞു, ഞാൻ അവളെ കാത്തുനിന്നു പക്ഷെ അവൾ വന്നില്ല, പിന്നെയറിഞ്ഞു മിസ്സിംഗ്‌ ആണ് എന്നു എല്ലായിടത്തും അന്വേഷിച്ചു കിട്ടിയില്ല, പോലീസും ഒരുപാട് അന്വേഷിച്ചു കണ്ടെത്താനായില്ല പക്ഷെ രണ്ടു മാസത്തിനു ശേഷം അവളുടെ വീട്ടിൽ ഒരു ലെറ്റർ വന്നു അവൾ ഇഷ്ടപ്പെട്ട ആൾടെ കൂടെ പോകുന്നുന്നു എന്നും എന്നെ അന്വേഷിക്കണ്ട എല്ലാരും ക്ഷമിക്കണം എന്നും.

ലെറ്ററിലെ handwritting ഉം fingerprint ഉം അവളുടേതുമായി matching ആയി. അതുകൊണ്ട് അവൾ എഴുതിയതാണ് എന്നു confirm ആയി, പിന്നീട് പൊലീസ് കേസ് close ചെയ്തു അവളെ എല്ലാരും മറന്നു തുടങ്ങി ”

സഞ്ജീവ് ആ മറുപടിയിൽ ആസ്വസ്ഥനായിരുന്നു മടിച്ചുകൊണ്ട് ദേവയോട് ചോദിച്ചു

“ദേവ നിന്റെ വിശ്വാസം ശരിയാകണം എന്നുണ്ടോ, ചിലപ്പോ അവൾ ആരുടെയെങ്കിലും കൂടെ പോയതാണെങ്കിലോ, തെളിവുകൾ വച്ചു നോക്കുമ്പോൾ അതിനല്ലേ സാധ്യത”

“അതു സാറിന് അവളെ പറ്റിയും അവളുടെ character പറ്റിയും അറിയതോണ്ടാ.
ഞങ്ങളുടെ സംസാരത്തിനിടയ്ക് ഒരിക്കൽ അവളോട്‌ കല്യാണത്തെപ്പറ്റി ഞാൻ ചോദിച്ചിരുന്നു അപ്പോൾ അവൾ പറഞ്ഞത് അവൾ ഒരാളെ കല്യാണം കഴിക്കൂ ചെറുപ്പം മുതൽ അവൾ അയാളെ കാത്തിരിക്കുകയാണ് അയാളിപ്പോൾ എവിടെയാണെന്നോ എന്താണെന്ന് അറിയില്ല അങ്ങനെ അയാൾ വന്ന് എന്നെ സ്വീകരിക്കുകയാണെങ്കിൽ അയാളോടു കൂടെ ജീവിക്കും, അത്രയ്ക്ക് കടപ്പാടുണ്ട് അവൾക്ക് അയാളോട്,

അന്ന് അവൾ അത് എന്നോട് പറഞ്ഞപ്പോൾ എനിക്ക് അയാളെ പറ്റി ഒന്നും അറിയില്ലായിരുന്നു പക്ഷേ ഇപ്പോൾ എനിക്കറിയാം അയാൾ എവിടെയാണ് അത് വഴിയാണ് ഞാൻ ഇവിടെ എത്തിയത് ”
ഉറച്ച ശബ്ദത്തിലായിരുന്നു ദേവ മറുപടി പറഞ്ഞത്

“അതെന്താ അങ്ങനെ…. എന്നാൽ ദേവ അതു പറ ”

“അതിനു മുൻപ് എനിക്ക് ചിലതു പറയാനുണ്ട് എന്താന്ന് വച്ചാൽ ഞാൻ ഇവിടെയെത്തിയിട്ടു 2 ദിവസമായി നന്നായി അവളെക്കുറിച്ച് അന്വേഷിച്ചു അതിൽ നിന്നും എനിക്കൊന്നു മനസിലായി ഒരു തിരിച്ചു പോക്കിനുള്ള സാധ്യത തീരെ ഇല്ല എന്ന് അതുകൊണ്ട് എനിക്കെന്തേലും സംഭവിച്ചാൽ പുറം ലോകം സത്യം അറിയണം
അതിനു sir എന്നെ പറ്റി അറിയണം എന്റെ ഫാമിലി എന്താണെന്നും സർ അറിയണം, ഞാൻ പറയട്ടെ ”
ചോദ്യഭാവത്തിൽ സഞ്ജീവിനെ
നോക്കി

പറഞ്ഞോളൂ എന്നു സഞ്ജീവും ആംഗ്യം കാണിച്ചു

“എന്താണ് എന്നു വച്ച ഒരു പെണ്ണിനുവേണ്ടി ജീവിതം കളഞ്ഞവൻ അല്ല ഞാൻ എന്നു സാറേങ്കിലും അറിഞ്ഞിരിക്കണം. ഇത്രയും കാലത്തിനിടയ്ക് എല്ലാവരും എന്നെ പുച്ഛിച്ചിട്ടേയുള്ളു. ഒരു പക്ഷെ ഇവിടുന്നു ഒരു മടങ്ങിപോക്കില്ലെങ്കിൽ ആരെങ്കിലും എന്താണ് നടന്നതറിയണം അതുകൊണ്ടാണ് ഞാനിത് സാറിനോട് പറയുന്നത്.ഒന്നുല്ലെങ്കിലും എന്റെ അച്ഛനും അമ്മയും പല്ലവിയുടെ അച്ഛനും ഇതറിയണം എനിക്കെന്തു പറ്റിയെന്നും അവൾ ആരുടെ കൂടെ ജീവിക്കുന്നു എന്നും അറിയണം .”

ദേവ നെടു വീർപ്പിട്ടു,

“എന്റെയും പല്ലവിയുടെയും ലൈഫിനു മുൻപ് ഞാൻ ഒരു ചെറുകഥ പറയാം പുരാണവുമായി നന്നായി ബദ്ധപ്പെട്ടത് എന്റെ ലൈഫിന് ഒരു ഇൻസ്പിറേഷൻ ആയ സ്റ്റോറി എന്നോട് ഏറെ സാമ്യമുള്ള ഒന്ന് അത് സാറിന് എത്രത്തോളം ലയിക്കും എന്നെനിക്കറിയില്ല കാരണം ഇതിൽ ഒരുപാടു വിശ്വാസം ഉണ്ട് നിമിത്തം ഉണ്ട് നിയോഗം ഉണ്ട് അങ്ങനെ ഒരുപാടു.”

“സാരമില്ല ഒരു കഥയൊക്കെ കേട്ടിട്ട് ഒരുപാടായി താൻ ചുമ്മാ പറ”
സഞ്ജീവ് കഥ കേൾക്കാനുള്ള താല്പര്യത്തിൽ പറഞ്ഞു

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.