നേർപാതി 2 [കാളിചരൺ] 203

“മോനെ ഞാൻ അതല്ല പറഞ്ഞത് ഇത് നീ കാരണം ആണുണ്ടായത് എന്നു സ്വയം പഴിക്കല്ലേ നമ്മൾ ആ കുട്ടിയെ രക്ഷപ്പെടുത്താൻ പോയപ്പോൾ ഉണ്ടായതാണു അതു ആ കുട്ടിയുടെ വിധിയായിരിക്കും”

രാമേട്ടൻ ദേവയെ സമാധാനപ്പെടുത്തി

“അതല്ല രാമേട്ടാ അവൾക് പകരം മറ്റൊരു പെണ്ണാണ് ഉണ്ടായിരുന്നത് എങ്കിലും ഞാൻ ആ പെണ്ണിനെ രക്ഷിക്കുമായിരുന്നു പക്ഷെ അവൾ ഞാൻ ആയതു കൊണ്ടാണ്അതു കൊണ്ടു മാത്രമാണ് എനിക്ക് പറ്റേണ്ട വിധി സ്വയം ഏറ്റു വാങ്ങിയത്”

“ദേവ മോനെ നീയെന്തൊക്കെയാ പറയുന്നേ?”

“അതെ രാമേട്ടാ അവൾ ആരാണെന്നോ എന്താണെന്നോ എന്തിനു പേര് പോലും എനിക്കറിയില്ല പക്ഷെ അവൾക് എന്നെ അറിയാം നന്നായി അറിയാം അതു അവളുടെ ഏട്ടാ എന്നുള്ള വിളിയിൽ ഞാൻ മനസിലാക്കി അതാണ് ഞാൻ പറഞ്ഞത് എനിക്കൊന്നും പറ്റാത്തിരിക്കാനാണ് ആ അടി അവൾ സ്വയം ഏറ്റുവാങ്ങിയത്”

“മോൻ പറഞ്ഞത് ശരിയായിരിക്കാം ആ കുട്ടിക്ക് മോനെ കണ്ടപ്പോഴുള്ള സന്തോഷം ഞാനും കണ്ടതാണ് മറ്റെന്തോ മോനോട് പറഞ്ഞത് ഞാൻ ശ്രദ്ദിച്ചിരുന്നു, പക്ഷെ എങ്ങനെ പരിചയം?”

“അതെനിക്കറിയില്ല പക്ഷെ ഒന്നുണ്ട്
രാമേട്ടാ, എനിക്കും അവൾക്കും ഇടയിൽ ഒരാളുണ്ട് അയാൾക് എല്ലാം നന്നായി അറിയാം”

“ആരാ മോനെ അതു?”

രാമേട്ടൻ തന്റെ ആകാംഷ പ്രകടിപ്പിച്ചു

മഹാദേവൻ ഒന്നു ചിരിച്ചു എന്നിട്ട് തുടർന്നു

“മാറ്റാരാണ് രാമേട്ടാ സാക്ഷാൽ പ്രപഞ്ചം അടക്കി വാഴുന്ന മഹാദേവൻ, മൂപ്പർക്കറിയാത്ത എന്താണുള്ളത്”

‘ദേവ മോൻ പറഞ്ഞു വന്നത്’

രാമേട്ടൻ ചോദ്യ ഭാവത്തിൽ മഹാദേവനെ നോക്കി

“അതെ രാമേട്ടാ, മൂകാംബികയിൽ പോയ നമ്മളെ മുരുഡേശ്വരം എത്തിച്ചവൻ, മൂകാംബിക അമ്മയുടെ പ്രതിഷ്ഠയിൽ സ്വന്തം രൂപം കാണിച്ചു തന്നവൻ, വീരഭദ്രസ്വാമിയുടെ മുന്നിൽ നിന്നപ്പോൾ എന്തെന്നിലല്ലാത്ത കോപം എന്നിൽ നിറച്ചവൻ, വേണ്ടപ്പെട്ടവർക് എന്തോ സംഭവിക്കാൻ പോകുന്നു എന്നു എന്നെ മുൻകൂട്ടി അറിയിച്ചവൻ, എന്റെ മനസ് കലുഷിത മാക്കിയവൻ, എന്നെ കൊണ്ടു പെട്ടന്ന് ഉറക്കിച്ചു സ്വപ്നത്തിൽ icu കിടക്കുന്നവളെ മുൻകൂട്ടി കാണിച്ചു തന്നവൻ, തന്റെ അടയാളമായ നെടുനീളാൻ മൂന്ന് ഭസ്മക്കുറി അവളുടെ നെറ്റിയിൽ ചാർത്തി എനിക്ക് വേണ്ടപ്പെട്ടവൾ എന്റെ അനുഗ്രഹം എന്നു പറയാതെ പറഞ്ഞവൻ, എനിക്കും അവൾക്കും അപകടം എന്നു കാണിച്ചവൻ, എത്ര വേഗതയിൽ നീക്കിയിട്ടും നീങ്ങാത്ത വണ്ടി പെട്ടന്ന് വേഗത കൂട്ടിയവൻ, കുറ്റിക്കാടുപോലും ഇല്ലാത്ത വിജനമായ സ്ഥലത്ത് തന്റെ വാഹനമായ കാളയെ വിട്ടവൻ, വണ്ടി ഇടിപ്പിച്ചു അവളെ കണ്ടുമുട്ടൻ ഇടയാക്കിയവൻ എല്ലാo ഭഗവാന്റെ നിശ്ചയമാണ് രാമേട്ടാ..”

“മോൻ ആ കുട്ടിയെ സ്വപ്നത്തിൽ ശരിക്ക് കണ്ടിരുന്നോ”

“മുഖം വ്യക്തമായില്ലെങ്കിലും ആ കണ്ണു ഞാൻ മറക്കില്ല രാമേട്ടാ അതു അവൾ തന്നെയായിരുന്നു”

 

 

 

 

 

“ഹ്മ്, മോൻ പറഞ്ഞത് ശരിയാ ഇപ്പൊ കോഴിക്കോട് സമാധാനമായി ഇരിക്കേണ്ട നമ്മൾ ഇവിടെ ടെൻഷൻ അടിച്ചു നികുന്നില്ലേ ഒക്കെ ഭഗവാന്റെ നിശ്ചയം ആയിരിക്കും, ഇല്ലായിരുന്നേൽ പെട്ടന്ന് മുരുഡേശ്വരം പോകാനും അതു വഴി ആ കുട്ടിയെ കാണാനും അവന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കാനും കഴിയില്ലല്ലോ… പക്ഷെ ഇനി ആ കുട്ടിയെ തിരിച്ചു കിട്ടുമോ എന്നു പോലും അറിയില്ല.”

‘രാമേട്ടാ അവൾ രക്ഷപ്പെടും’

ഉറച്ച ശബ്ദത്തിൽ ദേവൻ പറഞ്ഞു

‘മോനെ അതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും ഡോക്ടർ തന്നെ കയ്യൊഴിഞ്ഞത് മോനും കേട്ടതല്ലേ’

‘രക്ഷപ്പെടും അതു എന്റെ ഉറപ്പാണ് ഭഗവാനോടുള്ള എന്റെ വിശ്വാസമാണ്, അല്ലായിരുന്നേൽ ഞാൻ അവളെ കാണില്ലായിരുന്നു, പക്ഷെ എങ്ങനെ അതിനു എന്തു ചെയ്യണം എന്ന് എനിക്കറിയില്ല ‘

മറുപടിയായി രാമേട്ടൻ ഒന്നും മൂളി മറ്റൊന്നും മിണ്ടിയില്ല ഏറെ നേരത്തെ നിശബ്‍ദതക്കു ശേഷം രാമേട്ടൻ പോയി, തങ്ങളുടെ ബന്ധങ്ങൾ വച് ഹോസ്പിറ്റലിൽ ഒരു റൂം വേഗം കിട്ടി രണ്ടു പേരും റൂമിലേക്ക് പോയി

‘മോനെ ഞാൻ കഴിക്കാനെന്തേലും വാങ്ങിച് വരട്ടെ ‘

റൂമിലെത്തി കട്ടിലിൽ ഇരിക്കുന്ന
ദേവനോടായി രാമേട്ടൻ ചോദിച്ചു

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.