നേർപാതി 2 [കാളിചരൺ] 202

….

ഏട്ടാ എന്നാ വിളികേട്ട് അവൻ കണ്ണ് തുറക്കവേ അവൻ അവളുടെ ബെഡിൽ തലവച്ചു കിടക്കയായിരുന്നു അപ്പോഴും അവരുടെ കൈകൾ കോർത്തു പിടിച്ചിരുന്നു.

എന്താ ഇവിടെ കിടക്കുന്നെ

ആ ചോദ്യത്തിൽ നിന്നും അവൾക്കൊന്നും ഓർമയില്ലെന്നു അവനു മനസിലായി

ചുമ്മാ ഞാൻ ഇവിടെയിരുന്നപ്പോ എപ്പോഴോ ഉറങ്ങിപ്പോയി

അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവൻ പറഞ്ഞൊപ്പിച്ചു.

മ്മ്…..
അവളൊന്നു അമർത്തി മൂളി

അതെസമയം അംബിക ദേവി ചാരു കസേരയിൽ ഇരുന്നു ചിന്തായിലാണ്ടു മനസ് കൊണ്ട് പ്രാർത്ഥിച്ചു

‘എന്റെ ഭഗവാനെ ഞാനിനി എന്തു ചെയ്യും കാവേരി ഇതറിഞ്ഞാൽ എന്തൊക്കെ നടക്കും. എന്റെ മോനു നല്ല ബുദ്ധി കൊടുക്കണേ…’

അംബിക ദേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അനാഥ ഓർമയില്ലാത്തവൾ അസുഖകാരി അങ്ങനെ പലതും അംബിക ദേവിയുടെ മനസിലൂടെ കടന്നു പോയി

ദിവസങ്ങൾ കഴിയും തോറും ദേവനും ശ്രീയും ഒരുപാട് അടുത്തു കൊണ്ടിരുന്നു . ആദ്യമൊക്ക ഹോം നേഴ്സ് നോക്കാൻ ഉണ്ടാകുമെങ്കിലും പിന്നീട് അതും വേണ്ടാന്ന് വച്ചു.എല്ലാ കാര്യങ്ങൾക്കും ദേവൻ മുന്നിട്ടു നിന്നു. കാര്യങ്ങൾ ഒഴുക്കിൽ പോകവേ അത് സംഭവിച്ചു ഒരുദിവസം ഒരു ബെൻസ് ഒഴുകി വന്നു മഹാദേവന്റെ വീട്ടിനു മുൻപിൽ നിന്നു. ഗേറ്റ് കടക്കുമ്പോഴുള്ള ഹോൺ ശബ്ദം കേട്ടു ദേവനും അംബിക ദേവിയും വീടിനു പുറത്ത് ഇറങ്ങിയിരുന്നു ആ വാഹനം കണ്ടയുടനെ ഒരു മിന്നൽ ദേവന്റെയും അംബികദേവിയുടെയും ഉള്ളിലൂടെ പാഞ്ഞു പോയി, ആ വണ്ടി മുൻപ് കണ്ടിരുന്നതിനാലും നമ്പറും വച്ച് അത് ആരുടെ വണ്ടിയായിരിക്കുമെന്ന് രണ്ടു
പേർക്കും മനസിലായി രണ്ടു പേരും ഞെട്ടി തരിച്ചു നിന്നു പരസ്പരം നോക്കി , അതെ കാവേരി ദേവന്റെ ഭാര്യ…….

 

 

 

തുടരാട്ടോ …………

 

 


കുറച്ചു കൂടിപ്പോയി എന്നറിയാം മഹാദേവന്റെ കഥ ഇങ്ങനെയല്ലാതെ പറയാൻ പറ്റാത്തൊണ്ട ?ഷമിക്ക്