നേർപാതി 2 [കാളിചരൺ] 202

പലപ്പോഴും ഹോം നേഴ്സ് ഇല്ലാത്തപ്പോൾ ദേവൻ ആണ് അവളെ ബാത്‌റൂമിൽ കൊണ്ട് പോകുന്നത്. അതിൽ ദേവനു ഒരു മടിയും ഇല്ലായിരുന്നു ഹോസ്പിറ്റലിൽ വച്ചു റൂമിലേക്ക്‌ മാറ്റിയതിൽ പിന്നെ ചില കാര്യങ്ങൾ ഒക്കെ ദേവൻ തന്നെയാണ് ചെയ്തു കൊടുക്കാറ് തൊട്ടതിനും പിടിച്ചതിനും എല്ലാത്തിനും നഴ്സിoഗ് ബേയുമായി കോൺടാക്ട് ചെയ്യേണ്ട മടിക്ക് ദേവൻ തന്നെയാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ആദ്യമൊക്കെ ചെറിയ മടിയും പേടിയും തോന്നിയിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറി.ആ കുട്ടിയുടെ വസ്ത്രങ്ങൾ വരെ മാറ്റുന്നത് ദേവനായിരുന്നു അതുവഴി അവർ തമ്മിൽ നല്ല അൽമ ബന്ധം ഉണ്ടായി ചുരുക്കo പറഞ്ഞാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത് 2 മാസം കഴിഞു വന്ന പീരിയഡ്സ് വരെ ദേവന്റെ അറിവോടെയായിരുന്നു

പോലീസ് അന്വേഷണം അവസാനിപ്പിച്ചു 5 മാസത്തിനിടയിൽ ആരും തന്നെ അവളെ അന്വേഷിച്ചു വന്നില്ലാ അവൾക് മാച്ച് ആയ ഒരു മിസ്സിംഗ്‌ കേസും റിപ്പോർട്ട്‌ ചെയ്തില്ല. ഇതിനിടെ ആദ്യത്തെ ഒരു മാസം അഡ്മിറ്റ്‌ ചെയ്ത ആ ആശുപത്രിയിൽ രണ്ടുപേർ അവളെ കൗണ്ടറിൽ അന്വേഷിച് എന്ന വിവരത്തെ തുടർന്ന്,ആശുപത്രിയിലെ cctv ഫുടേജ് വഴി അവരെ identify ചെയ്തിരുന്നു.
പോലീസിന്റെ ക്രിമിനൽ ലിസ്റ്റിലുള്ളവർ ആണെന്നും വുമൺ ട്രാഫിക്കിങ്ൽ ഉള്ളവരാണെന്നും കണ്ടെത്തി. അതിൽ ഒരുത്തൻ അന്ന് അവളെ കൊണ്ടുപോകാൻ ശ്രമിച്ച വണ്ടിയിൽ ഉണ്ടായവനാണെന്നു ദേവനും തിരിച്ചറിഞ്ഞു.

പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ദേവന്റെ മനസ്സിൽ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു തന്റെ അടികൊണ്ടു വടിയായവന്റെ വിവരം ഒന്നും പുറത്തു വന്നില്ല

‘”സൊ ദിസ്‌ ഈസ്‌ സംതിങ് സീരിയസ് , cant ഇമേജിൻ”

‘എന്തായി’

രാമേട്ടന്റെ ചോദ്യമാണ് ദേവനെ ഉണർത്തിയത്

‘എപ്പോഴാണ് അവന്മാർ പ്രതികാരം വീട്ടാൻ തിരിച്ചു വരുന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി’

പോലീസ് സ്റ്റേഷന്റെ മുൻപിൽ നിന്നും രാമേട്ടൻ കാർ മുന്നോട്ടേക്കെടുത്തു കൂടുതൽ സംശയത്തിൽ തന്നെ രാമേട്ടൻ ചോദിച്ചു

‘മോനെ പോലീസ് എന്താ പറയുന്നേ?’

‘ അവർ ആ കേസ് വിട്ടു രാമേട്ടാ, ഇനി ആരേലും അന്വേഷിച്ചു വരുന്നവർ വരട്ടെ എന്നാ അവർ പറയുന്നത്
ബന്ധുക്കൾ വരാനില്ലെന്ന എനിക്ക് തോന്നുന്നേ അല്ലെങ്കിൽ ഇതിനോടകം എത്തുമായിരുന്നല്ലോ
അവന്മാർ അവളെ വിൽക്കാൻ കൊണ്ടുപോയതാണ്, അന്വേഷിച്ചു വരുന്നുണ്ടേൽ അവന്മാരെ വരു ‘

‘മ്മ്, പാവം കുട്ടി അതിന്റെ ഓർമയെങ്കിലും വന്ന മതിയായിരുന്നു, പിന്നെ അവന്മാർ ഇനി വരില്ല മോനെ കാരണം ഇനി വന്നാൽ അവര്ക് തന്നെയാ കുഴപ്പം ഇപ്പൊ അവരത് മനസിലാക്കി കാണുo’

‘നോക്കാം രാമേട്ടാ വരുന്നെങ്കിൽ വരട്ടെ ‘

രാമേട്ടൻ വാഹനം നേരെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്കു ദേവന് ശ്രീക്കു കഴിക്കാൻ പലഹാരം വാങ്ങി വീട്ടിൽ കൊണ്ട് വന്ന ശേഷം ദേവൻ വീട്ടിലേക്കു വരുമ്പോൾ ശ്രീദേവിക്കായി എന്തെങ്കിലും വാങ്ങുന്നത് പതിവായിരുന്നു.

വീട്ടിലെത്തി അംബികദേവിയോടായി കാര്യങ്ങളെല്ലാം ദേവൻ അവതരിപ്പിച്ചു. നേരെ ശ്രീയുടെ റൂമിലെത്തി. അവൾ കിടക്കുകയായിരുന്നു ദേവനെ കണ്ടപ്പോൾ അവൾ നല്ലൊരു പുഞ്ചിരി നൽകി. ദേവൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി പെണ്ണാകെ മാറി പട്ടിണി കോലമായ രൂപമൊക്കെ മാറി പെണ്ണ് ഉഷാറായിട്ടുണ്ട് മുടിയിപ്പോൾ നീണ്ടിട്ടുണ്ട് ഷോൾഡർ കഴിഞ്ഞു കൺ കുഴികളിലെ കറുപ്പൊക്കെ നീങ്ങി ഒക്കെ തെളിഞ്ഞു ഉറക്കം തൂങ്ങിയ മുഖഭാവവും മാറി, ശരിക്ക് പറഞ്ഞാൽ പെണ്ണൊന്നു വെളുത്തു തുടുത്തിട്ടുണ്ട്, മുഖത്തു ആവശ്യമില്ലാത്ത സങ്കട ഭാവവും ആഭരണത്തിന്റെ ഒരു കുറവും പെണ്ണിനുണ്ട്.
ദേവനും അമ്മയും അത്ര കഷ്ടപ്പെടുത്തിയിട്ടുണ്ട് അവളെ മാറ്റിയെടുക്കാൻ.

‘ഏട്ടാ……’
ശ്രീദേവിയുടെ കടുപ്പിച്ചുള്ള വിളി കെട്ടിട്ടാണ് ദേവൻ നെട്ടിയത്
‘എന്താ ‘

‘ഏട്ടൻ എതു ലോകത്താണ് ‘

‘ഒന്നുല്ല ഞാൻ എന്തോ ആലോചിക്കുകയായിരുന്നു ‘

‘ഞാൻ കുറെ നേരായി ഏട്ടനെ വിളിക്കുന്നു ‘

‘എന്തോ ആലോചിച്ചുപോയി ഫുഡ്‌ കഴിച്ചോ ‘

വിഷയം മാറ്റാനായി ദേവൻ ചോദ്യമെറിഞ്ഞു

‘ആ അമ്മ നേരത്തെ തന്നു ‘

‘ഇപ്പോഴും വാരി തന്നത് തന്നെയാണോ ‘ ദേവൻ അല്പം തമാശ കലർന്നു ചോദിച്ചു

‘അതിനെന്താ എന്റെ അമ്മയല്ലേ ‘ അവൾ അല്പം ഗർവിൽ തന്നെ മറുപടി പറഞ്ഞു
ദേവൻ ചിരിച്ചു വന്നു വന്നു പെണ്ണിന് അമ്മയെ എന്നേക്കാൾ കാര്യമായി വരുന്നുണ്ട്, പലഹാരങ്ങൾ അവൾക് കൊടുത്തു അവരുടെ സംസാരം നീണ്ടു…..

പിന്നീട് ഒരു ദിവസം വൈകുന്നേരം പതിവിൽ പുറത്തേക്ക് നടക്കവേ അവൾ തലകറങ്ങി താഴെ വീണു ദേവൻ അവളെ കോരിയെടുത്തു മുറിയിൽ കൊണ്ടുപോയി കിടത്തി. ദൂരെ നിന്നും ഈ കാഴ്ച കണ്ട അംബിക ദേവി വേഗത്തിൽ അവളുടെ റൂമിലേക്കു ചെന്നു ദേവൻ അവളെ കിടത്തുകയായിരുന്നു. അവൾ ബോധമില്ലാതെ ഞെരങ്ങുന്നുണ്ടായിയുന്നു എന്തോ അവളുടെ കിടത്തം കണ്ടപ്പോൾ ദേവനു തന്റെ സ്നേഹത്തിന്റെ മുദ്ര അവളിൽ പതിപ്പിക്കാൻ കഴിഞ്ഞില്ല, അവൻ തന്റെ എല്ലാ സ്നേഹവും ചാലിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു. ഇതു കണ്ടു നിന്ന അംബിക ദേവി തകർന്നു പോയിരുന്നു അവർ പെട്ടന്ന് അവിടെ നിന്നും തിരിഞ്ഞു നടന്നു. ഇതൊന്നും അറിയാതെ ദേവൻ അവളുടെ തലയിൽ തലോടിയിരുന്നു. അല്പം കഴിഞ്ഞു ദേവൻ തിരിഞ്ഞു നടക്കവേഎന്തോ അവനെ തടഞ്ഞു അവന്റെ കൈ അവൾ പിടിച്ചു വച്ചിരുന്നു അവൻ അവളോടൊപ്പം അവിടെ തന്നെയിരുന്നു നേരം കടന്നു പോകവേ മഹാദേവൻ അവിടെ തന്നെ ഉറങ്ങുകയും ചെയ്തു.

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.