നേർപാതി 2 [കാളിചരൺ] 202

“അതുപോട്ടെ എന്താ നെക്സ്റ്റ് പ്ലാൻ ആ പെണ്ണിന്റെ കാര്യം എങ്ങനാ പോലീസ് ഷെൽട്ടറിൽ വിട്ടു കൊടുക്കുവോ അതോ ”

“പോലീസിന് വിട്ടുകൊടുക്കാനോ അതിനാണോ ഞാൻ ഇത്ര കാത്തിരുന്നേ”

രാജീവിനെ പൂർത്തീകരിക്കാൻ വിടാതെ തന്നെ ദേവൻ മറുപടി കൊടുത്തു

“പിന്നെ നീയവളെ കൊണ്ടുപോകുമോ”

അൽപം തമാശയായിട്ടു തന്നെ രാജീവ് ചോദിച്ചു

“അതെ ഞാൻ കൊണ്ടുപോവും”

രാജീവിനെ നെട്ടിച്ചുകൊണ്ടായിരുന്നു ദേവന്റെ മറുപടി

“അറിയാൻ പാടില്ലാണ്ട് ചോദിക്കുവാ എന്താ നിന്റെ ഉദ്ദേശം”

“എന്ത് ഉദ്ദേശം”

“അല്ല, കുറച്ചായി ശ്രദ്ദിക്കുന്നു മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ടെൻഷൻ അടിക്കുന്നു കാവൽ കിടക്കുന്നു ഓടുന്നു കരയുന്നു പട്ടിണി കിടക്കുന്നു എന്താ ഇതിന്റെയൊക്കെ അർത്ഥം നീ വീട്ടിൽ പോയിട്ട് എത്ര ദിവസമായി എന്നു വല്ല വിചാരവുമുണ്ടോ ഓഫീസ് കണ്ടിട്ട് എത്ര ദിവസമായി എന്നു വല്ലതും ഓർമ്മയുണ്ടോ”

സത്യത്തിൽ ദേവനും അപ്പോഴാണ് അതിനെപ്പറ്റി ആലോചിച്ചത് അമ്മയെ കാണാതെ തന്നെ എത്ര ദിവസമായി

ദേവൻ :നീ വിചാരിക്കും പോലെ ഒന്നും ഇല്ല

രാജീവ്‌ :അതിനു ഞാൻ എന്തു വിചാരിച്ചു

ദേവൻ : എന്റെ പൊന്നോ ഒന്നുല്ല

ദേവൻ കൈ കൂപ്പി തൊഴുതുകൊണ്ട് പറഞ്ഞു

രാജീവ്‌ :ok ok ഞാൻ പോണു വിളിക്കാം

രാജീവ്‌ യാത്ര പറഞ്ഞു ഇറങ്ങി

 

 

 

ദിവസങ്ങൾ കൊഴിഞ്ഞു ഇതിനിടയിൽ ഒരുപാടു മാറ്റങ്ങൾ ആ പെൺകുട്ടിക്ക് ഉണ്ടായി കൂടുതൽ ചികിത്സയ്കും ദേവന്റെ സൗകര്യത്തിനുവേണ്ടിയും ദേവൻ ആ കുട്ടിയെ തിരുവനന്തപുരതെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു ഇടയ്ക്ക് വീട്ടിലേക്കു പോയും ഓഫീസ് കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടും അവൾക് കൂട്ടിരുന്നു. സർജറി വിധക്ത അഭിപ്രായത്തിൽ തത്കാലം വേണ്ടാന്ന് വെച്ചു.

ആ കുട്ടിയുടെ ബോധം കൂടുതൽ സമയം നിലനിൽക്കാൻ തുടങ്ങി. അവൾ കൂടുതൽ മെലിയാനും തുടങ്ങിയിരുന്നു . പലപ്പോഴും വേദന കൊണ്ടു കരയുമ്പോൾ അവളുടെ കൈ കോർത്തുപിടിച്ചു കൊണ്ട് തലോടി ദേവൻ അവളെ സമാധാനിപ്പിച്ചു.

തീർത്തും പുതിയ ലോകത്ത് എത്തിപ്പെട്ടതായിരുന്നു അവളുടെ അവസ്ഥ എല്ലാം അവൾക് പുതിയ അനുഭവങ്ങൾ ആയിരുന്നു. മുഴുവൻ സമയം ഉള്ള മൗനം ദേവൻ നന്നേ പണിപ്പെട്ടാണ് മാറ്റിയെടുത്തത്. ഇപ്പോൾ വല്ലപ്പോഴും എന്തേലും സംസാരിക്കാൻ അവൾ തുടങ്ങി, പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തലായിരുന്നു ദേവന്റെ പ്രധാന ജോലി. പതിയെ അവർ കൂടുതൽ അടുക്കാൻ തുടങ്ങി ഡോക്ടർമാരോടു പോലും ഒന്നും സംസാരിക്കാത്തവൾ ദേവനോട് കൂടുതൽ സംസാരിക്കാനും ഇടപഴകാനും തുടങ്ങി.

ബെഡിൽ തന്നെയായത് കൊണ്ടു ഭക്ഷണം കഴിപ്പിക്കുന്നതും മറ്റും ദേവന്റെ ജോലിയായി മാറി അതിലൂടെ രണ്ടുപേരും കൂടുതൽ കൂട്ടായി. അത്യാവശ്യം ഓഫീസ് കാര്യങ്ങൾ ഒഴിച്ചാൽ കൂടുതൽ സമയവും അവളുടെ അരികിൽ ദേവൻ ചിലവഴിക്കാൻ തുടങ്ങി..

ഇടയ്ക്കിടെ അംബികദേവിയും ഹോസ്പിറ്റലിൽ വന്നു അവളെ കണ്ടു സംസാരിക്കുകയും കൂട്ടിരിക്കുകയും ഒക്കെ ചെയ്തു.തലയ്ക്കൂപ്പറ്റിയ അടി കാരണം ബാലൻസ് ഇതുവരെ അവൾക് ഉണ്ടായിരുന്നില്ല അത്കൊണ്ട് തന്നെ എഴുന്നേൽക്കണോ നടക്കാനൊന്നും പറ്റാത്ത സ്ഥിതിയാണുണ്ടായത്, ആദ്യമൊക്കെ തലയുടെ ബാലൻസ് ഇല്ലായ്മ കാരണം ശര്ധി തന്നെയായിരുന്നു പിന്നീട് അതിനും മാറ്റങ്ങളുണ്ടായി രണ്ടുപേർ പിടിച്ചാൽ നടക്കാവുന്ന രൂപത്തിലേക്ക് മാറി. അപ്പോഴും തലകറങ്ങി വീഴുകയും ദേവൻ ചേർത്ത പിടിച്ചു കൊണ്ടേയിരിക്കയും ചെയ്തു.ചെറിയ കുട്ടിയെ താലോലിക്കുന്ന രൂപത്തിൽ ദേവന് അവളെ പരിചരിച്ചു. അവൾക് കാര്യങ്ങൾ പരിചയപ്പെടുത്താനും കഥ പറയാനും അവൻ കൂടെ നിന്നു.

 

4 മാസങ്ങൾക് ശേഷം ആ കുട്ടിയെ ഡിസ്ചാർജ് ചെയ്തു ദേവനും അംബികദേവിയും അവളെയും കൂട്ടി തന്റെ വീട്ടിലേക്കു വന്നു എല്ലാ സൗകര്യത്തോടെയുള്ള ഒരു റൂമിൽ അവളെ കിടത്തി അംബികദേവി അവളെ സ്വന്തം മോളെ പോലെ സ്നേഹിച്ചു പരിചരിച്ചു.അവൾക്കും അംബിക ദേവിയെ നന്നേ ഇഷ്ടപ്പെട്ടു അമ്മ എന്നുതന്നെ അവളും വിളിച്ചു.എന്തു കൊണ്ടോ അംബിക ദേവിയുമായി അവൾ കൂട്ടായി ദേവനെക്കാളും അവൾ അമ്മയെ സ്നേഹിച്ചുതുടങ്ങി. പതിയെ അവളുടെ മുടിനല്ലരീതിയിൽ വളരാൻ തുടങ്ങി. ദേവന്റെ കൈ പിടിച്ചു പിച്ചവച്ചു നടന്നു, ആദ്യമൊക്കെ മുറിയിലാണെങ്കിൽ പിന്നീട് പുറത്തേക്കും പതിയെ നടത്തം മാറ്റി. വൈകുന്നേരം ദേവന്റെ കൂടെ തൊടിയിലെ മാവിൻ ചുവട്ടിൽ ഉള്ള ഇരുത്തവും സംസാരവും പതിവായി. അംബിക ദേവിയും പലപ്പോഴും അവര്ക് കൂട്ടായി.

ഇതിനിടയിൽ അവളുടെ പേരിടലും നടന്നു ശ്രീദേവി എന്ന് പേര്, ദേവന്റെ ഇഷ്ട പ്രകാരം ആണ് അങ്ങനെയിട്ടത്. ശ്രീ എന്ന് ദേവൻ അവളെ വിളിച്ചു തുടങ്ങി അംബിക ദേവി മോളെ എന്നല്ലാതെ വിളിക്കാറില്ല.

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.