നേർപാതി 2 [കാളിചരൺ] 202

‘ദേവ ഞാൻ പറയാൻ പോകുന്നത് സമാധാമായി നീ കേൾക്കണം ആ കുട്ടിയുടെ കണ്ടിഷൻ മോശം തന്നെയാണ് ഇപ്പൊ ഒരു comma സ്റ്റേജിന്റെ എഡ്ജ്ലാണ് ഇങ്ങനെ പോയ തീർച്ചയായും കോമയിലേക്ക് പോകും’

റൂമിലേക്കു വന്നയുടേനെ ദേവന്റെ ഒന്നിടവിടതെയുള്ള ചോദ്യങ്ങൾക്കു രാജീവിന്റെ ഉത്തരമായിരുന്നു അതു

ആ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് ദേവനിൽ തുളഞ്ഞു കയറിയത് നീരിപുകയുന്ന വേദന അവനു ശരീരം മുഴുവനും തോന്നി, ഇതുവരെ ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരുവൾ ഞാൻ എന്തിനാ അവൾക്കുവേണ്ടി നീറുന്നത് എന്നു ബുദ്ദി പറഞ്ഞെങ്കിലും ഹൃദയo മറ്റൊന്ന് പറഞ്ഞു കൊണ്ടിരുന്നു ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ അവൾ ആരൊക്കെയോ ആയിട്ടുണ്ടായിരുന്നു.

‘ഇനിയെന്താടാ ചെയ്ക?’.

“പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലന്നെ ഡോക്ടർ ആയ എനിക്ക് പോലും പറയാൻ കഴിയു, ഒന്നാമതെ ആ കുട്ടിയുടെ ഹെൽത്ത്‌ കണ്ടിഷൻ ഒട്ടും സേഫ് അല്ല, പല ഡ്രഗ്സിന്റെ ഇൻഫ്ലുൻസ് ബോഡിയിലുണ്ടായിട്ടുണ്ട് ഏറെ കുറെ ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട് ”

“എടാ ഞാൻ ഒന്നു കേറി കണ്ടോട്ടെ”

അവളെ കാണാനുള്ള മഹാദേവന്റെ ആഗ്രഹം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല

“വേണ്ടടാ റിസ്ക് ആണ്”

“പ്ലീസ് എനിക്ക് കാണണം”

“ശരി ഞാൻ ഡോക്ടർസ്നോട്‌ സംസാരിക്കാം”

എന്നു പറഞ്ഞു കൊണ്ടു രാജീവ്‌ എഴുനേറ്റു രണ്ടടി നടന്നിട്ട് തിരിഞ്ഞു നിന്നു ദേവനോടായി ചോദിച്ചു

“ഞാൻ ചോദിക്കുന്ന കൊണ്ടു ഒന്നും വിചാരിക്കരുത് സത്യത്തിൽ ആരാ ആ കുട്ടി നിന്റെ വിഷമവും വെപ്രാളവും ഇവിടുത്തെ പ്രകടനവും കണ്ടതുകൊണ്ട് ചോദിച്ചതാ….”

ചോദ്യം കേട്ടതും ദേവൻ രാജീവിനെ ഒന്നു ഇരുത്തി നോക്കി

“നിന്നെ കാണാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ഇങ്ങനെയൊന്നു ആദ്യമായിട്ടാണ് അതും ആരാണ് എന്നറിയാത്ത ഒരാൾക്കുവേണ്ടി അതാണ് ചോദിച്ചത് നീ വിട്ടുകള”

എങ്ങനെയാണു ആ പെണ്ണിനെ ദേവൻ കണ്ടതെന്നും അപകടം എങ്ങനെയുണ്ടായി എന്നു ദേവൻ മുൻപേ രാജീവിനോട് പറഞ്ഞിരുന്നതിനാൽ താൻ ചോദിച്ചത് തെറ്റായി എന്ന തോന്നലിൽ രാജീവ്‌ മറുപടി പറഞ്ഞുകൊണ്ടു മുറിയിൽ നിന്നും ഇറങ്ങി നടന്നു.

ഇൻഫെക്ഷൻ ആകാതിരിക്കാനുള്ള എല്ലാ മുൻകരുതലും എടുത്തു ഹോസ്പിറ്റൽ ഡ്രെസ്സും ഇട്ടു ദേവൻ icu വിനുള്ളിൽ കയറി. വല്ലാത്ത ടെൻഷനും ഭയവും ദേവനെ തളർത്തിയിരുന്നു. ഇടറുന്ന കല്പാദങ്ങളോടെ ദേവൻ നടന്നു മുന്നിലെ ബെഡിൽ ഒരു patient ഉണ്ട്‌ മറ്റു ബെഡ് നോക്കിയെങ്കിലും എവിടെയും ആരെയും കണ്ടില്ല ഒന്നു കൂടി ആ patientനെ നോക്കിയതും ദേവന്റെ കണ്ണുകൾ വികസിച്ചു കൃഷ്ണമണികൾ വിടർന്നു അവന്റെ ശരീരം നിശ്ചലമായി അതെ അവൾ… പക്ഷെ മറ്റൊരു രൂപം എന്തെന്നില്ലാത്ത സങ്കടം അവനിൽ നിറഞ്ഞു പൊട്ടിക്കരയാനായി ഹൃദയം വെമ്പൽ കൊണ്ടു വളരെ പണിപ്പെട്ടാണ് ദേവൻ അതു അടക്കിപിടിച്ചത്, കണ്ണീരു കൊണ്ടു നിറഞ്ഞു മങ്ങിയ കാഴ്ച്ചയിൽ ആ ബെഡിന് അരികിലേക്ക് ദേവൻ നീങ്ങി അടുക്കുന്oതോറും ആ രൂപo ദേവനു ഭയമാണ് കൊടുത്തുകൊണ്ടിരുന്നത്

താൻ ഇത്ര കാലം കാത്തിരുന്ന പെണ്ണുമായിട്ടോ, നിദ്രയിൽ ഭഗവാൻ തന്ന മായസ്വപ്നത്തിലെ ദേവതയുമായിട്ടോ ഏട്ടാ എന്നു സന്തോഷത്തോടെ വിളിച്ച ആ രാത്രിയിൽ കണ്ട സുന്ദരിയുമായോ യാതൊരു സാമ്യവും അവൾക്കുണ്ടായിരുന്നില്ല മറിച്ചു ഇത് മറ്റാരോ ആണെന്ന് ദേവനു തോന്നി തലയിൽ ഒരു ഭാണ്ഡ കേട്ടു ഓക്സിജൻ മാസ്കും കയ്യിലും നെഞ്ചത്തും മറ്റും ഉപകരണങ്ങളുടെ വയറുകളും അവിടവിടെയായി മുറിവുകളുടെ പാടുകളും ഡ്രസ്സ്‌ ചെയ്ത പ്ലാസ്റ്ററുകളുമടങ്ങിയ കറുത്തു കരിപാളിച്ചു പട്ടിണിക്കോലം പോലെ ഒരു രൂപം.മൊട്ട വടിച്ചതുകൊണ്ടാവണം ഇടതൂർന്ന നീളമുള്ള കറുത്ത മുടിച്ചുരുലുകൾ ഒന്നും തന്നെ കാണാനില്ല.

ഏറെ നേരം തന്റെ മിഴി നീർതുള്ളികൾ അവൾക്കുവേണ്ടി വീഴ്ത്താനല്ലാതെ മറ്റൊന്നിനും ദേവനു കഴിഞ്ഞില്ല.എന്തിനുവേണ്ടിയാണ് താൻ സങ്കടപെടുന്നതെന്നോ അവൾ ആരാണെന്നോ ഒന്നു തന്നെ മനസിലാകാതെ ഏറെ നേരം ആ നിൽപ് തുടർന്നു.

ആ ഒരു നിമിഷം മനസ്സിൽ ദേവൻ ഒന്നു ഉറപ്പിച്ചിരുന്നു മരണത്തിനുo ഇവളെ വിട്ടുകൊടുക്കാൻ പാടില്ല .
വിറയാർന്ന തന്റെ കൈകൾ അവളുടെ കൈകളിൽ കൊരുത്തു പിടിച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി

“എടൊ ഞാൻ ദേവനാണ് ഞാൻ പറയുന്നത് താൻ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല
എങ്കിലും എനിക്കൊന്നേ പറയാനുള്ളു താൻ തിരിച്ചു വരണം താൻ ആരാ എന്താ എന്നെനിക്കറിയണം, തനിക്കു ഞാൻ ആരായിരുന്നെന്നു പറഞ്ഞു തരാനെങ്കിലും താൻ തിരിച്ചുവരണം..
വരും അതെനിക്കുറപ്പുണ്ട് ആ പരമേശ്വരൻ അങ്ങനെ കൈവിടില്ല”

എല്ലാം പറഞ്ഞു എങ്കിലും പലപ്പോഴായി ദേവന്റെ ശബ്ദം ഇടറിപ്പൊഴിയിരുന്നു.തന്റെ സങ്കടം അണപൊട്ടിയോഴുകാതിരിക്കാൻ ദേവൻ നന്നേ പണിപ്പെട്ടു.

10 സെക്കന്റ്‌ കഴിഞ്ഞു

കീ…………..
പല മെഷീൻ കരയാൻ തുടങ്ങി.നിശബ്ദമായ iccu റൂംമിന്റെ അന്തരീക്ഷം ബെധിച്ചു കൊണ്ടു പെട്ടന്നുണ്ടായ ശബ്ദ കോലാഹലങ്ങളിൽ ദേവൻ പതറിപ്പോയിരുന്നു ചാടിയെഴുന്നേറ്റെങ്കിലും ഒരടി നീങ്ങാനായില്ല.

ഡോക്ടർ………
ദേവൻ നീട്ടി വിളിച്ചു.

22 Comments

  1. Valare nannaayi. Bhagavante avatharanam kidu. Waiting for next part.

    1. കാളിചരൺ

      സന്തോഷം ലച്ചു, കോഴിയാണെന്നു വിചാരിക്കല്ലട്ടോ ചേച്ചിയാണോ അനിയത്തിയാണോ അറിയില്ല ?

        1. കാളിചരൺ

          ???

  2. Superb. Wtg 4 nxt part…

    1. കാളിചരൺ

      Tnks, എഴുതി തുടങ്ങിയിട്ടേയുള്ളു കുറച്ചധികം പേജ് ആക്കിയിട്ടേ അപ്‌ലോഡ് ചെയ്യൂ മഹാദേവന്റെ കഥ തീർത്തിട്ട് വേണം വിശ്വയുടെയും പല്ലവിയുടെയും കഥ നോക്കാൻ
      വേഗം തരാൻ നോക്കാം നീഡ് ഉറക്കം സപ്പോർട്ട് ❤️

      1. കാളിചരൺ

        Need ur support ഇതാണ് ഉദ്ദേശിച്ചേ

        മംഗ്ലീഷ് കീബോഡ് പണി തന്നു

  3. കാളിചരൺ

    Vaayichittu comment cheyyu

    1. കാളിചരൺ

      Why so serious

      1. വായിച്ചു bro,ഈ ഭാഗം അടിപൊളി ആയിരുന്നു ?,last ഇങ്ങനെയൊരു twist ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല?..
        Waiting for next part ❤️

        1. കാളിചരൺ

          Tnks മച്ചാനെ ❤️❤️❤️തുടർന്നുo കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  4. ???

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️?

  5. Polichu machane ❣️❤️

    1. കാളിചരൺ

      സന്തോഷം ബ്രോ
      Need ur support

    1. കാളിചരൺ

      Tnks bro

  6. ❤❤❤❤❤❤

    1. കാളിചരൺ

      ❤️❤️❤️❤️❤️❤️❤️

    1. കാളിചരൺ

      ❤️❤️❤️❤️❤️

  7. ഇന്ന് ചാകര ആണെന്ന് തോന്നുന്നു, ഒരുപാട് കഥകൾ ഒന്നിച്ച് വന്നതോണ്ട് കുറച്ച് കഴിഞ്ഞ് വായിക്കാം ?

Comments are closed.