നിഴലായ്‌ 4 [Menz] 138

നിർത്തി   അനന്ത താൻ എന്താ കരുതിയത് ഒന്നും നോക്കാതെ ഞാൻ ഈ കർമ്മം ചെയ്യുമെന്നോ ഇല്ലെടോ.. എത്ര വർഷത്തെ കാത്തിരിപാണെന്നു തനിക്കു അറിലില്ലേ…മനയ്ക്കൽ മന  യ്ക്ക് ഇന്ന് ഒരു അവകാശി ഉണ്ടോടോ ഇല്ല ആ കിഴവൻ സഞ്ചയനും  കുറെ പരിചാരകരും പിന്നെ മാറാല പിടിച്ച കുറെ അറകളും പൊടിപിടിച്ച ഗ്രന്ഥങ്ങളും… അല്ലെ…അല്ലെന്നു….അയാൾ അഹങ്കാരവും അഹന്തയും കൊണ്ട് അലറി ..ചോദിച്ചു.  എഡോ …. അവൻ പ്രേമം കൊണ്ട് അവളെ ധ്യാനിച്ചല്ല ചത്തത്….അവളുടെ ഭീകരരൂപം കണ്ട് ഭയന്നു അവളാണ് അവനെ കൊന്നത് …ജീവൻ തുടിക്കുന്ന അവന്റെ കഴുത്തിലെ നാളം കടിച്ചു രക്തം ഊറ്റി കുടിച്ചതവളാണ് …..അവൻ അതറിഞ്ഞു കൊണ്ടാണ് ചത്തത്…ശരീരത്തിലെ അവസാന രക്തവും പോകുന്നതറിഞ്ഞു…..മനക്കലെ ദേവി രൂപം ആണ് അവൻ കണ്ടത്…….അവനെ ഞാൻ അത് കാണിച്ചു എന്റെ മായവലയത്തിൽ  അവൻ പെട്ടുപോയി.  ഇനി അവനൊരു തിരിച്ചുവരവില്ല…! 

 

രുദ്ര യുടെ ഓപ്പറേഷൻ കഴിഞ്ഞു. എങ്കിലും അവൾക് ഇപ്പോഴും ബോധം വീണിട്ടില്ല… ഉറങ്ങിക്കിടക്കുന്ന മകൾകരികിൽ തളർന്നു പോയ രണ്ടാത്മാക്കളെ പോലെ ആ അച്ഛനും അമ്മയും കാവലിരുന്നു… ഒരു  ആപത്തും മക്കൾക് വരുത്തരുതെ എന്ന പ്രാർത്ഥനയോടെ.

കൃഷ്ണൻ വിജയനെ വിളിച്ചറിയിച്ചതുകൊണ്ട് നാട്ടിൽ നിന്ന് സീതയും വിജയനും എത്തിച്ചേർന്നിരുന്നു അവർ അപ്പുവിനൊപ്പം വീട്ടിൽ ആണ്…നാട്ടിൽ അമ്മയെ അറിയിച്ചിട്ടില്ല…

രുദ്രക് തലയിൽ ആണ് അടിപ്പെട്ടത് 48 മണിക്കൂർ കൂടി കഴിഞ്ഞേ എന്തേലും പറയാൻ പറ്റുമെന്നതിനാലും…,  കീർത്തി പറഞ്ഞു ദേവിനെ പറ്റി എല്ലാം അവർ മനസിലാക്കിയിരുന്നതിനാലും .  രുദ്ര   ബോധം തെളിയുമ്പോൾ എങ്ങനെ പ്രതികരിക്കും  എന്നോർത് എല്ലാവർക്കും പേടി ഉണ്ട്. (ദേവ് വീട്ടിൽ വന്നത് ആർക്കും അറിയില്ലാട്ടോ) 

ദേവാ എടാ ദേവാ….. കിച്ചു വിന്റെ ചുണ്ടുകൾ ചലിച്ചു.അവന്റെ ശബ്ദം പുറത്തേക് വരാതെ അവൻ കിടന്നു പിടയുന്നത് കണ്ടാണ് കാശി ഉണർന്നത്.   കിച്ചു….  ഡാ.  എന്താടാ ….

കാശിയെ കണ്ട് കിച്ചു ആർത്തലച്ചു കരഞ്ഞു…അവന്റെ വിഷമം.അവനു കരഞ്ഞു തീർക്കാൻ കഴിയില്ലെങ്കിലും ആ സമയം  ഒരു അത്താണി   ആവശ്യമായിരുന്നു….കാശിയുടെ കാരങ്ങളെക്കാൾ കരുത്തുറ്റ ഒരു താങ്ങും കിച്ചുവിന് കിട്ടാനും ഉണ്ടായിരുന്നില്ല… കൂടെ പിറപ്പുകളെ പോലെ ആ സുഹൃത്തുക്കൾ കൂട്ടത്തിലെ ഒരാളുടെ വേർപാടിൽ പരസ്പരം താങ്ങായി……

 

.കിച്ചു കരയെല്ലെടാ  അവൻ നമ്മുടെ കൂടെ ഉണ്ട്…നീ കരയല്ലേ അത് അവനു സഹിക്കില്ല  കാശി പറഞ്ഞു.. കാശി അവൻ എവിടെ പോയാലും എന്നെയും കൊണ്ടുപോകുന്നതാ പക്ഷെ ഞാൻ അറിഞ്ഞില്ലെടാ എന്നെ വിട്ട് പോയത്.. ഗീതമ്മയോട് ഞാൻ ഇനി എന്തു പറയും….കാശി…. കിച്ചു എണ്ണി പെറുക്കി പറഞ്ഞുകൊണ്ടിരുന്നു…. കാശി അവനെ ചേർത്തു പിടിച്ചു.. അവൻ പെയ്തുതീരാൻ കാത്തു നിന്നു… 

       രുദ്ര അപ്പോൾ മനോഹരമായ ഒരു യാത്രയിൽ ആയിരുന്നു  ഡോക്ടർ മാരുടെ ഭാഷയിൽ പറഞ്ഞാൽ  ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിൽ കൂടെ …അവൾ കണ്ടു അവളെ തനിച്ചാക്കി പോകുന്ന അവളുടെ പ്രിയനേ ….. അവൾ  അവനു പിന്നാലെ പോയി …ചുവന്ന വാകപൂകൾ വീണ വഴികൾ പിന്നിട്ട്‌   , തൂവെള്ള വസ്ത്രത്തിൽ അവൻ ഒരു മാലാഖ യെ പോലെ തോന്നി അവൾക്…. മുഖം അവൾക്കായി ഒരു നിമിഷം പോലും നൽകാതെ അവൻ മൂടൽ മഞ്ഞു മൂടിയ കാൽപടവുകൾ കയറുമ്പോൾ   ഗുൽമോഹർ അവനായി പൂക്കൾ പൊഴിക്കുന്നു…. അവൾ ആകെ വിയർത്തു.  ഒന്നു നില്ക്കു.. എന്നെ തനിച്ചാകല്ലേ….. അവൾ അവനരികിൽ കിതപ്പോടെ ചെന്നു.. അവന്റെ തോളിൽ കൈയിച്ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു..അവൻ തിരിഞ്ഞു നോക്കിയ  നിമിഷം.ദേവ് അല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം..അവളുടെ ഉടൽ വിറച്ചു….അവൾ കണ്ടു   തേജസ്സ് നിറഞ്ഞ മുഖത്ത് വിരിയുന്ന പുഞ്ചിരിയും  പ്രണയവും…അലസമായി പാറുന്ന മുടിയും..ആ .കറുത്ത കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയ ഭാവം ഉള്ള തന്നെയും….പിന്നെ  ആ കഴുത്തിൽ ചേർന്നു കിടക്കുന്ന സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷവും .ഒരു നേർത്ത കാറ്റു പോലെ അവൻ വിളിച്ചു.

.രുദ്ര………

അവളുടെ  ഹൃദയത്തിലെ അറകളിലെവിടെയോ  ആ സ്വരം ചെന്നു….ചെറു കാറ്റിൽ പൊഴിഞ്ഞു വീഴുന്ന  വാകപൂകൾ പോലെ അവന്റെ കയിലേക് വീഴുമ്പോൾ അവളെ താങ്ങിയ  രൂപത്തിന് കാശി യുടെ ഛായ ആയിരുന്നു…..അവൾ പാതി മയക്കത്തിലും  വിളിച്ചു….ആദി…. ആദി……

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.