കാശി വളരെ അസ്വസ്ഥൻ ആയിരുന്നു കിച്ചു വിനെയും കൊണ്ട് ദേവിന്റെ വീട്ടിൽ ചെന്ന് ചടങ്ങുകൾക്ക് സാക്ഷിയായത് ചങ്ക് തകർന്നായിരുന്നു..കിച്ചു ദേവിനെ കണ്ട് അലമുറയിട്ടുകരഞ്ഞു..ബോധം മറഞ്ഞു കാശിയുടെ കൈകളിലെക് വീണു. കിച്ചു… കിച്ചു…എടാ… അനക്കം ഇല്ലാതെ കിടക്കുന്ന കിച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക് കാർ എടുത്തു….കിച്ചുവിനെ ഡോക്ടറെ കാണിക്കേണ്ടതുണ്ട് അവനിൽ എന്തെലാം ഓർമ്മകൾ ഇപ്പൊ ഉണ്ടാകും എന്ന് പറയാൻ കഴിയില്ല …ഇപ്പൊ കൂടെ നിൽക്കണം മനസു ശാന്തമായാൽ മാത്രമേ ഇനി ഉള്ള കാര്യം നടക്കു…കിച്ചു വിനെ അഡ്മിറ്റ് ചെയ്തു. കാശി അസ്വസ്ഥ മായ മനസുമായി…ഹോസ്പിറ്റൽ വരാന്തയിലൂടെ പതുകെ നടന്നു. ദേവിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ല …അയാൾ എനിക് മുമ്പേ അവളെ തിരിച്ചറിഞ്ഞിരിക്കുന്നു….ആരണവൾ. എവിടെ ആണ്…പല തവണ വിഷ്ണു വർദ്ധൻ തന്നെ വഴി തെറ്റിച്ചു വിട്ടിരിക്കുന്നു… ജടായു ആയി ആ വളപ്പിൽ തനിക്കു കടന്നു ചെല്ലാൻ പറ്റും പറയുന്നത് കേൾക്കാം പക്ഷെ അവന്റെ കിങ്കരന്മാർ എങ്ങനെ പുറത്തേക് കടന്നു പോകുന്നു എന്ന് അറിയുന്നില്ല. അമ്മാവൻ പറഞ്ഞതനുസരിച്ചു ഇനിയും കാത്തിരിക്കണം…..പല കാര്യങ്ങളും കാഞ്ഞിരം പോലെ കായ്ക്കും….
മോനെ…
ആരുടെയോ ശബ്ദം അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..അവൻ തിരിഞ്ഞു നോക്കി . 60 വയസിനോട് അടുത്ത ഒരാൾ…കണ്ടാലേ അറിയാം ഒരു പഞ്ച പാവം ആണെന്ന്…..മോനെ എനിക് ഒരു സഹായം ചെയ്യുമോ…അയാൾ ചോദിച്ചു…
എന്താ ചേട്ടാ എന്തു പറ്റി?
മോനെ എന്റെ മോനു ഒരു അപകടം ഉണ്ടായി ഓപ്പറേഷൻ നു കൊണ്ടു പോയി .. ഈ ബില്ല് അടക്കാൻ പറഞ്ഞു…മോൻ ഒന്നു അവിടെ നികുമോ ഞാൻ അടച്ചിട്ടു ഓടി വരാം…
അയാൾ പറഞ്ഞു..ശെരി ചേട്ടൻ വിഷ്‌മിക്കാതെ ഞാൻ നിൽകാം കാശി പറഞ്ഞു. കിച്ചു വിന്റെ റൂമിനു അടുത്തു തന്നെ ആണ് ഡോക്ടർ വന്നാൽ കാണാൻ സാധിക്കും എന്നത് കൊണ്ട് കാശി തിയറ്റർ നു മുന്നിൽ നിന്നു. മരണവും ജനനവും തൊട്ടടുത്തു നടക്കുന്ന ഇടം. കരഞ്ഞും കരയിപ്പിച്ചും… ജീവിതത്തിന്റെ തുടക്കവും ഒടുക്കവും … പലപ്പോഴും ഈ ചുമരുകൾ തന്നെ സാക്ഷി ആ വേണ്ടി വരുന്നു…അവൻ ഓരോന്നു ഓർത്തുകൊണ്ട് അവിടെ പലരിൽ ഒരാൾ ആയി നിന്നു…കരച്ചിൽ കേട്ടാണ് ശ്രെദ്ധിച്ചത് ഒരു പെണ്കുട്ടിയെയും കൊണ്ട് തീയറ്ററിലെക് വരുന്നു…ആരാണെന്നറിയാൻ ഒരു ഉദ്യമം നടത്തി വെറുതെ ഒരു ആകാംഷ .. .മുഖം വ്യക്തമല്ല ചേരായാൽ ചുമന്നു പോയ മുഖം. സാരി ആണ് വേഷം അഴിഞ്ഞുലഞ്ഞ വാർമുടി ചുരുൾ പനം കുലപോലെ സ്ടർച്ചറിൽ ചിതറി കിടക്കുന്നു..
അവന്റെ മനസിലേക് പൂജാമുറിയിലെ കാളിദേവി നിറഞ്ഞു നിന്നു…അവന്റെ ഹൃദയം പടപട മിടിച്ചു കണ്ണുകൾ നിറഞ്ഞു.. .
മോനെ ഒരുപാട് നന്ദി യുണ്ട് കേട്ടോ…അപ്പോഴേക്കും അയാൾ തിരിച്ചെത്തിയിരുന്നു… ങേ എന്താ പറഞ്ഞേ കാശി ചോദിച്ചു.. ഇല്ല മോനെ മോന്റെ സമയം എനിക് വേണ്ടിയും ….അയാളെ തുടർന്ന് പറയാൻ അനുവദിക്കാതെ. പേഴ്സിൽ നിന്നു കുറച്ചു പണം ആ കൈയിൽ ഏല്പിച്ചു..ഒന്നും പറയണ്ട എന്നു മിഴികളാൽ പറഞ്ഞു അവൻ കിച്ചുവിന്റെ റൂമിലേക് പോയി.
അപ്പോഴും അവൻ അറിഞ്ഞില്ല തൊട്ടടുത്ത് ഒരമ്മ അവനെ കണ്ട് എല്ലാ വേദനകളും മറന്നു നിൽക്കുന്നത്…. അവനെ പിൻ തുടരുന്ന ആ നിറഞ്ഞ കണ്ണുകളും
കാളി മനയിൽ യഥാവിധി കർമ്മങ്ങൾ നടന്നു … ദേവിനെ ഇല്ലാതാക്കി നേടിയ വിജയത്തിന്റെ…വിഷ്ണു വർദ്ധൻ സന്തോഷതാൽ ദിക്കുകൾ പൊട്ടുമാർ പൊട്ടിച്ചിരിച്ചു. അയാളുടെ ശബ്ദതാൽ കാളി മന വിറച്ചു. മനയിലെ അകത്തളങ്ങളിലെ സ്ത്രീ ജനങ്ങൾ പിറുപിറുത്തു….കാലൻ ആരുടെയോ അന്ത്യം നടത്തി ആഘോഷിക്കുന്നു… അനന്തന്റെ ഭാര്യ വസുന്ധര പറഞ്ഞു…അന്തന്റെ ഒരു നോട്ടത്തിൽ അവരുടെ നാവടങ്ങി…മനയിലെ ഉള്ളറകളിൽ നിന്നു കാല് ചിലമ്പിൻ നാദം ഉയരുന്നത് വിഷ്ണു അറിഞ്ഞു….ദേവീ…..
അയാളുടെ കണ്ണുകൾ അടച്ചിട്ട വാതിൽ പാളി കളിൽ തറഞ്ഞു നിന്നു. അടഞ്ഞു കിടക്കുന്ന വാതിൽ പാളികൾ നിറയെ കടവാതിൽ നിറഞ്ഞു നിന്നു…മാറാലകൾ നിറഞ്ഞു പൊടിപിടിച്ച മനയുടെ ഒരു ഭാഗം. നിഗൂഢതകൾ നിറഞ്ഞു നിന്നു. അനന്താ ….നമ്മുടെ എതിരാളി എന്ന്ന്കരുതിയവൻ തീർന്നു ഇനി അടുത്ത ലക്ഷ്യം ദേവികയെ ഇവിടെ കൊണ്ടുവരിക എന്നതാണ്… അത് അങ്ങുന്നെ ദേവൻ അവനായിരുന്നോ ആ രക്ഷകൻ അങ്ങനെ എങ്കിൽ അവൻ പ്രണയതോടെ മരിച്ചവൻ അല്ലെ പുനർജനിക്കും അല്ലെങ്കിൽ പ്രതികാരം ചെയാൻ കഴിയുന്ന ഒരു ദുരാതന്മവായി മാറും വീണ്ടും ഒരു……അനന്തൻ പാതിയിൽ
വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????
ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????
നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????
Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…
Tku ???
Pages കൂടുതൽ ഇണ്ടല്ലോ… ✌??
☹️☹️☹️??പാവം ഞാൻ..??♀️??♀️??♀️??♀️
??പാവം ഞാൻ…???
???
❤❤❤
നന്നായിട്ടുണ്ട്.
ദക്ഷൻ / കാശി ആരാ നായകൻ
ഒന്നു കാത്തിരിക്കൂ….bro ..????
?
Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
Kurachudi pettannu tharan sremiku mwuthee…waiting for nxt part…
“THE BEAST”
Tku ????
Next part വേഗം തരാൻ ശ്രെമിക്കാം???
Kshaemichirikkunnu. Iniyum avarthichal fine adayakkanam?
???????