നിഴലായ്‌ 4 [Menz] 138

       വൈദ്യാര് മഠത്തിലെ നടുമുറ്റത്തു  വിജയന്റെ കാര് വന്നു നിന്നു….അവിടേക്കു ഓടിയെത്തിയ പരിചരകരോട് ഉമ്മറ പടിയിൽ നിന്നു ദക്ഷൻ പറഞ്ഞു …..വേണ്ട ….രോഗി ആരോഗ്യവതി ആണ് പിടിക്കാൻ ആള് വേണ്ട.   തൊട്ടാൽ ചിലപ്പോൾ പൊള്ളും..പരിചരകർ വേഗം പിന്നോട്ട് മാറി…. കാറിൽ നിന്ന് ഇറങ്ങിയ വിജയനോട് ദക്ഷൻ പറഞ്ഞു  രോഗി യോട്  പാദുകം മാറ്റിവച്ചു വലതുകാൽ വെച്ച് ഇറങ്ങാൻ പറയു.. 

അവളുടെ കാൽപാദം  ഔഷധ ഗുണങ്ങൾ ഏറെ ഉള്ള ആ മണ്ണിൽ ഉറപ്പിച്ചു വെച്ചുകൊണ്ട് അവൾ നിന്നു…. ധക്ഷന്റെ കണ്ണുകൾ ഒരു നിമിഷം അവളിൽ തറഞ്ഞു നിന്നു   അപ്സരസ്‌ പോലെ ഒരു പെണ്കുട്ടി… മുടിയഴക് ആവോളം ഉണ്ട്.  രണ്ടു നക്ഷത്രങ്ങൾ പോലെ കരിമിഴികൾ.   മഹാമായ ….അവൻ മൊഴിഞ്ഞു…

ദക്ഷൻ മുറ്റത്തേക് ഇറങ്ങി വന്നു .

(വരവൊക്കെ നമ്മുടെ കിച്ചന്റെ ഉണ്ണിമുകുന്ദൻ സ്റ്റൈൽ ആണേ?)  അമ്മളു ഇവരെ ഗസ്റ് റൂമിലേക് കൂടിക്കോളൂ ..ദക്ഷൻ പറഞ്ഞു.   

ഒരു പെണ്കുട്ടി വന്നു രുക്കുവിനെയും  ശ്രീദേവി യെയും  കൂടെ കൂട്ടി..

വിജയൻ  ധക്ഷന്റെ കൂടെ  അകതളത്തിലേക് പോയി… പറയു.   സർ എന്താണ് പറ്റിയത് ആ കുട്ടിക് നിങ്ങൾ മുൻപ് പറഞ്ഞതല്ലാതെ മറ്റെന്തെങ്കിലും കാര്യം ഉണ്ടോ .  മറച്ചു വെച്ച ദേവിന്റെ കാര്യം കൂടി അയാൾ പറഞ്ഞു….  

കേട്ടപ്പോൾ ദെക്ഷന്റെ  ഉള്ളം ഒന്നു വിറച്ചു… 

 കണ്ട മാത്രയിൽ  ഹൃദയത്തിൽ ഇടം പിടിച്ചവൾക്കായി…… സർ വിഷമിക്കാതെ രുദ്ര ഇവിടെ നിന്നു തിരികെ കൊണ്ടുപോകുമ്പോൾ അവൾ നിങ്ങളുടെ പഴയ രുദ്ര ആയിരിക്കും ഇത് ധക്ഷന്റെ ഉറപ്പ്…

      പിന്നെ ഇവിടെ രോഗിക്കൊപ്പം മറ്റാരും വേണ്ട  അതാണെണ് ഇവിടുത്തെ ചിട്ട കാണാൻ തോന്നുമ്പോൾ വരാം കാണാം..

ദെക്ഷൻ പറഞ്ഞു….. ശ്രീദേവി ഇവിടെ നിൽക്കാൻ ആണ് കുഞ്ഞേ വന്നത് .   അയാൾ പറഞ്ഞൂ… ഇല്ല പറ്റില്ല സർ.  ഇവിടെ അങ്ങനെ ആണ് എല്ലാവരും അതുപോലെ തന്നെ ആയിരിക്കണം രുദ്രയും. ആ അമ്മയ്ക്ക് ഇടയ്ക് വരാം.   അത്ര മാത്രം ദക്ഷൻ പറഞ്ഞു..

രുദ്രക് ഒപ്പം അമ്മളു ഉണ്ടാകും എന്തിനും ഏതിനും എന്റെ അനുജത്തി ആണ് .അവൻ പറഞ്ഞു… എന്ന അങ്ങനെ ആകട്ടെ ഞാൻ ശ്രീദേവിയെ പറഞ്ഞു മനസിലാക്കാം …

അവർ ഗസ്റ് റൂമിലെക് നടന്നു… 

 

രുദ്രയെ നോക്കി ദക്ഷൻ ഒന്നു ചിരിച്ചു…പക്ഷെ അവളുടെ കണ്ണുകളിൽ പുഞ്ചിരിയുടെ അംശം പോലും ഉണ്ടായില്ല …. ഏട്ട ഈ ചേച്ചിക്ക് തലവേദന സഹിക്കാൻ കഴിയുന്നില്ല….

 

ആണോ മോളെ എന്തു പറ്റി പെട്ടന്ന്..ഇവിടെ വരും വരെ ഒന്നും ഉണ്ടായി കണ്ടില്ലല്ലോ വിജയൻ പെട്ടന്ന് ചോദിച്ചു…..  

അറിയില്ല അമ്മാവാ കാറ്റടിച്ചു വന്നതുകൊണ്ടാവും.  അവൾ പറഞ്ഞു…

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.