നിഴലായ്‌ 4 [Menz] 138

കിച്ചു ചോദിച്ചു .   ചോദിക്കേടാ നിനക്ക് അതിനു അനുവാദം വേണോ….

നീ തമ്പുരാൻ അല്ലെ..? കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പുരാൻ…..സോറി കാശിനാഥൻ…?? 

എന്തോന്ന് നിന്റെ തലയിൽ വല്ല വെള്ളക്കയും വീണോ ?ഓരോ ചോദ്യം കൊണ്ട് വന്നേക്കുന്നു…നീ വാ ….ഞാൻ കുറച്ചു കാര്യം പറഞ്ഞു തരാം….

ഹോ ചോദിച്ചതാ കുറ്റം നിന്നെ ആരു കണ്ടാലും തൊഴുതു നിൽക്കുന്നത് എന്തിനാണാവോ….

 അവൻ ഓരോന്നും പറഞ്ഞു കൊണ്ട് കാശിയുടെ പിന്നാലെ തേക്കിനിയിലെ ഒരു അടച്ചിട്ട റൂമിന്റെ മുന്നിൽ  ചെന്നു… കാശി  കൈ വിരൽ കൊണ്ട് താഴിൽ തൊട്ടതും അത് തനിയെ തുറന്നു….

എടാ ഇത് നീ പറഞ്ഞ നിധി ഉള്ള റൂം ആണോ കിച്ചു ചോദിച്ചു. …

കാശിയുടെ മുഖത്തെ ഗൗരവം കണ്ടു കിച്ചു  വാ അടച്ചു…..ആയില്യം നക്ഷത്രകാരനൊപ്പം തുറക്കാൻ കഴിയുന്ന മനക്കലെ നാഗത്താൻ മാരുടെ  ഉറക്കറയിലേക് അവൻ കിച്ചുവിനെ മുൻ നിർത്തി കേറി..  

ആ റൂമിലെ ഇരുട്ടിനെ വകഞ്ഞു മാറ്റി ഒരു കുഞ്ഞു നാളം ആ മുറിയിൽ എരിഞ്ഞു കൊണ്ടിരുന്നു കേടാവിളക്.  

കാശി കിച്ചുവിന്റെ കയ്യിൽ പിടിച്ചു…നാഗരാജന്റെ രൂപത്തിന് മുന്നിൽ ചെന്നു….

         പതിഞ്ഞ ശബ്ദത്തിൽ …..നാഗപ്രീതി കായി  കാശിയുടെ … ചുണ്ടുകൾ 12 തവണ ചലിച്ചുകൊണ്ടിരുന്നു…

         ഓം അനന്തായ  നമഃ

       ഓം  വാസുകേയ നമഃ

     ഓം തക്ഷ്‌കായ  നമഃ

 കാർക്കോടയ നമഃ 

     ഓം ഗുളികായ  നമഃ

     ഓം  മഹാപത്മായ  നമഃ

     ശംഖ പാലായ നമഃ..

കുംഭമാസത്തിലെ  ആയില്യം നാളിൽ ആയില്യം നാളുകാരനൊപ്പം നാഗരാജാവിന്റെ മുൻപിൽ കൈകൾ കൂപ്പി കാശി നിന്നു….

കൗതുകത്തോടെ നോക്കിയ കിച്ചുവിന്റെ കണ്ണുകളിൽ  ആദ്യമായി….നാഗചൈതന്ന്യം തെളിഞ്ഞു…കരിങ്കല്ലിൽ തീർത്ത നാഗരാജൻ  അവനു മുന്നിൽ ഒന്നനങ്ങി  അവൻ കണ്ടു കാശി പറഞ്ഞ  നിധി….നാഗ മാണിക്യം??  നാഗരാജന്റെ തലയിൽ തെളിഞ്ഞു വരുന്നത്….അതിന്റെ പ്രകാശത്താൽ ആ മുറി ആകെ നിറഞ്ഞു. അതിന്റെ പ്രതിഫലനം എന്നോണം  കാശിയുടെ മുഖം സൂര്യനെ പോലെ തിളങ്ങി……   മുറിയിൽ പലഭാഗത്തുനിന്നും നാഗങ്ങൾ ആ അനന്തനു  മുന്നിൽ  ഫണം വിടർത്തി ആടി. ……നഗമണിക്യവും ആയി ആ നാഗരാജന്റെ കാശിയുടെ കയിലേക് കയറി    നെറുകയിൽ  തൊട്ടു ….എവിടെ നിന്നോ സർപ്പം തുള്ളൽ പാട്ടിന്റെ ശീലുകൾ ഉയർന്നുകേൾക്കാൻ തുടങ്ങി…..കിച്ചു കാശിയുടെ സമീപത്തേക്ക് നീങ്ങി ഇരുന്നു …..കാശി ഇപ്പോഴും കണ്ണുകൾ  അടച്ചനിരിക്കുന്നത്.  എന്നവൻ കണ്ടു……..ചുറ്റും നടക്കുന്നത് ഒന്നും അവൻ അറിയുന്നില്ല എന്നു തോന്നി….. കിച്ചു ചുറ്റും ഒന്നു നോക്കി അനേകം സർപ്പങ്ങൾ അവർക്കിരുവർക്കും ചുറ്റും നിന്നു ഫണം വിടർത്തി ആടുന്നു. .അടുത്ത നിമിഷത്തിൽ തന്നെ കിച്ചുവിന്റെ ബോധം മറഞ്ഞു.   കാശിയുടെ മടിയിലേക് അവൻ വീണു… .

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.