നിഴലായ്‌ 4 [Menz] 138

മനയ്ക്കൽ മന ഒന്നും അല്ല ‘അമ്മേ  ഇപ്പൊ കാളി മന അല്ലെ….പൊളി….സംസാരം കേട്ടുകൊണ്ട് വന്ന അമ്മു പറഞ്ഞതും സീത അവളുടെ വാ പൊത്തി… പതുക്കെ പറ അസത്തെ.. ആ പേര് പോലും ചിത്രപുറത്തെ ആരും പറയില്ല ….എന്തിനു കാറ്റു പോലും ഇല്ലെന്നുണ്ടോ..?

സീതയുടെ ചോദ്യത്തിന് മുന്നിൽ അവിടെ നിന്നവരുടെ മുഖം രക്തമയം ഇല്ലാതായി..

മതി നിർത്തിക്കോ എല്ലാവരും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങളും പറഞ്ഞു കാട് കേറിക്കോളും 

ആ ദുഷ്ട കൂട്ടങ്ങളെ കുറിച്ച് ആരും രുക്കുമോളോട് ചെന്നു പറയണ്ട…കേട്ടല്ലോ…എല്ലാവരും. ജനാകിയമ്മ പറഞ്ഞു. നിന്നോടും കൂടിയ അമ്മു…അച്ചമ്മേ ഞാൻ ഒന്നും പറഞ്ഞില്ല  ഇനി  പറയുകയും  ഇല്ല പോരെ ഇങ്ങനെ ബി പി കൂട്ടല്ലേ… അപ്പോഴുള്ള അന്തരീക്ഷത്തിനു അയവു വരുത്തി കൊണ്ട് അവൾ പറഞ്ഞു.

 അപ്പു എവിടെ ശ്രീയമ്മ അവൾ ചോദിച്ചു കൊണ്ട് ശ്രീദേവിയുടെ പിന്നാലെ ചെന്നു…..

 

എടാ കാശി കൊള്ളട്ടോ നിന്റെ മന. പൊളി ഐറ്റം ആണ്.ഇവിടെ വന്ന ചില ഫേസ് ബുക് സ്റ്റോറി ലെ ഉണ്ണി മുകുന്ദന്റെ കോസ്റ്റ്യും വേണം ഇടാൻ…കിച്ചു പറഞ്ഞു..

അതെന്ത് കോസ്റ്റ്യും…?കാശി കണ്മിഴിച്ചു.

അതോ അത് ഈ വെള്ള മുണ്ടും…നിന്റെ പോലത്തെ ഈ വലിയ മുത്തുവെച്ച മാലയും ഒരു നേരിയതും..പുതച്ചു ചന്ദന കുറിയും…ആഹാ അന്തസ്സ്………അയ്യോ  എടാ ദേ ഉണ്ണി മുകുന്ദൻ 

അവൻ  മട്ടുപ്പാവിൽ നിന്നു അപ്പുറത്തെ മതിൽ കെട്ടിനകത്തേക് വിരൽ ചൂടി കിച്ചു പറഞ്ഞത് പോലെ ഒരുവൻ അവിടെ നാടുമുറ്റത്തു നിൽക്കുന്നു

 

കാശി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്റെ കിച്ചു നിനക്ക് എന്താ  അത് ഉണ്ണി മുകുന്ദൻ അല്ല. വൈദ്യർ  മഠത്തിലെ കൊച്ചു ഡോക്ടർ  ആണ്.

അതാണ്  പരമ്പരാഗത ചികിത്സയിൽ പേര് കേട്ട വൈദ്യർ  മഠം ഇപ്പൊ ആ കാണുന്ന പുള്ളിയ അവിടുത്തെ പുലി…പേര് ദക്ഷൻ  

ഇന്ന് പുതിയ ആരോ വരുന്നുണ്ട് അതിന്റെ ഒരുക്കങ്ങൾ ആണ് ആ കാണുന്നത്.

 

എന്നു പറഞ്ഞാൽ ഗസ്റ്റ് നെ വെൽകം ചെയ്യാനോ 

 കിച്ചു ചോദിച്ചു. 

അല്ലെടാ കിച്ചു..  അവിടെ ഇന്ന് ഏതോ ഒരു രോഗി ചികിൽസക്ക് വരുന്നുണ്ട് അതിനു മുൻപ് ഉള്ള ധന്വന്തരി മൂർത്തിയുടെ  പൂജക്കുള്ള ഒരുക്കങ്ങൾ ആണവിടെ.കാശി പറഞ്ഞു നിർത്തി ഇനി നീ ഏതൊക്കെ കാണാൻ കിടക്കുന്നു .

നീ വാ താഴേക് പോകാം..

15 Comments

  1. വെടിവെച്ചാൽ പുകയെന്ന് പറയുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല പക്ഷെ മുഴുവൻ വായിച്ച്തീർത്ത്…. ????

    1. ഒറ്റയടിക്ക് എല്ലാം കൂടെ മനസ്സിലായാല്
      ശരിയാവുമോ….പതിയെ പതിയെ പോകാന്നെ…????

      നെസ്റ് part ൽ ഏകദേശം കത്തിക്കാം…പോരെ. .????

  2. Superb. 4 partum ippozha vayichath. Nannayittund. Wtg 4 nxt part…

  3. Pages കൂടുതൽ ഇണ്ടല്ലോ… ✌??

    1. ☹️☹️☹️??പാവം ഞാൻ..??‍♀️??‍♀️??‍♀️??‍♀️

    2. ??പാവം ഞാൻ…???

  4. ❤❤❤
    നന്നായിട്ടുണ്ട്.

    ദക്ഷൻ / കാശി ആരാ നായകൻ

    1. ഒന്നു കാത്തിരിക്കൂ….bro ..????

  5. Bro kollam adipoliayittund 4 partum eppol aan kandath….ath full vayichu….
    Kurachudi pettannu tharan sremiku mwuthee…waiting for nxt part…
    “THE BEAST”

    1. Tku ????
      Next part വേഗം തരാൻ ശ്രെമിക്കാം???

  6. Kshaemichirikkunnu. Iniyum avarthichal fine adayakkanam?

Comments are closed.