നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

ക്വീൻ? അവരെ ഇവിടെ എത്തിക്കാനോ? ആരെ?

മെറിൻ അതും ആലോചിച്ചു നിലത്തു ഇരുന്നു.. അവൾക്ക് ആകെ ഡിപ്രെഷൻ ആയിരുന്നു.. ഒറ്റക്ക്… ഏക ആയി ഒരു ഇരുമ്പു കൂട്ടിൽ…
ഇങ്ങനെ ഒരു അവസ്ഥ വരുമെന്നു വിചാരിച്ചില്ല…

അവളെ കാണാതെ അമ്മ എത്ര വിഷമിക്കും എന്ന് അവൾ ഓർത്തു.. അവസാനമായി അമ്മയെ ഒന്ന് കണ്ടിരുന്നെങ്കിൽ… ഒരു ഫോൺ എങ്കിലും മതിയാരുന്നു.. ഇവിടെ നിന്ന് രക്ഷപെടാൻ പറ്റുമോ??

രക്ഷിക്കാൻ ആര് വരും…?

അവളുടെ മനസ്സിൽ ഒരു മുഖം ആണ് തെളിഞ്ഞു വന്നത്… അതോടെ ക്ഷീണം ആണെങ്കിലും ആ സുന്ദര മുഖത്ത് ഒരു പുഞ്ചിരി വിടർന്നു… അവസാന പ്രതീക്ഷ പോലെ…

***

Kochi airport

വിമാനം പറന്നിറങ്ങിയപ്പോൾ ദീർഘ യാത്ര കാരണം രണ്ടു പെണ്ണുങ്ങളും വല്ലാതെ അവശർ ആയിരുന്നു..
ചെക്ക് ഔട്ട് ചെയ്തു പുറത്തു ഇറങ്ങി..

നേരത്തെ പറഞ്ഞ പ്രകാരം ഏട്ടത്തി വന്നിരുന്നു. എല്ലാവരും വേഗം വണ്ടിയിൽ കയറി..

“ഇനിയെങ്കിലും പറ.. എന്താ തിരിച്ചു വന്നത്??”

ഏട്ടത്തി എന്നെ നോക്കി.. മീനുവും അർച്ചനയും എന്നെ നോക്കി..

“ഏട്ടത്തി.. അറിഞ്ഞിട്ടുണ്ടാകും. എസിപി മെറിനെ കാണാതായി എന്ന്.. എനിക്ക് അവരെ കണ്ടുപിടിക്കണം….”

ഏട്ടത്തി എന്നെ അതിശയത്തിൽ നോക്കി..

“മോനു… നിനക്ക് വട്ടാണോ? അവരെ നീയെന്തിനാ കണ്ടുപിടിക്കുന്നത്? അതിനു പോലീസ് ഇല്ലേ? അവർ അത്രയും വലിയ ഓഫീസർ അല്ലെ? എനിക്ക് ഒന്നും മനസിലാകുന്നില്ല…”

“ഏട്ടത്തി… മെറിൻ കാരണം ആണ് ഞാനും റോഷുവും ഇപ്പോൾ ഈ കാറിൽ ഇരിക്കുന്നത്.. അല്ലെങ്കിൽ ഞങ്ങളെ കൊന്നിട്ടുണ്ടാകും….”

മീനു ആണ് പറഞ്ഞത്.. ഏട്ടത്തി ഞെട്ടി..

വണ്ടി പാളി.. പെട്ടെന്ന് ഞാൻ ആണ് ഹാൻഡ് ബ്രേക്ക് വലിച്ചത്..
കാറ് ഒരു അലർച്ചയോടെ വെട്ടിത്തിരിഞ്ഞു റോഡിനു കുറുകെ നിന്നു..

പുറകിൽ വന്ന ജീപ്പ് അൺലിമിറ്റഡ് ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ അലറി ബ്രേക്ക് ചെയ്തു നിന്നു.. അർച്ചനയും മീനുവും ഞെട്ടി വിറച്ചു..

ടയർ കരിഞ്ഞ മണം..

“എന്താ.. എന്താ നീ പറഞ്ഞെ??”

ഏട്ടത്തി അത് ശ്രദ്ധിക്കാതെ പുറകോട്ടു തിരിഞ്ഞു മീനുവിനോട് ചോദിച്ചു..

“ഏട്ടത്തി… ഇങ്ങോട്ട് ഇരിക്ക്.. ഞാൻ ഓടിക്കാം…”

ഞാൻ കൈ എത്തിച്ചു ഏടത്തിയുടെ സീറ്റ് ബെൽറ്റ് അഴിച്ചു.. ഡോർ തുറന്നു.. ഏട്ടത്തി മെല്ലെ ഇറങ്ങിയപ്പോൾ ഞാനും ഇറങ്ങി..

വണ്ടിയുടെ പുറകിലൂടെ നടന്നു ഞാൻ ഡ്രൈവിംഗ് സീറ്റിനു അരികിൽ എത്തി..

ലൈറ്റ് ഡിം ആക്കി മുരണ്ടുകൊണ്ടു കിടക്കുന്ന ചുവന്ന കളർ ജീപ്പ് അൺലിമിറ്റഡ്.. അതിൽ ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ഇരിക്കുന്നു…

ഞാൻ അവനെ ഒന്ന് നോക്കി അകത്തു കയറി ഡോർ അടച്ചു. ഒന്ന് കൂടി നോക്കിയപ്പോൾ അയാൾ ഇപ്പോഴും എന്നെ നോക്കുകയാണ്.. ഏട്ടത്തി കയറിയിരുന്നു.

ഞാൻ വണ്ടി തിരിച്ചു എടുത്തു മുൻപോട്ട് എടുത്തപ്പോൾ ജീപ്പും പുറകെ വന്നു..

ഞാൻ ഒന്ന് സ്പീഡ് കൂട്ടിയപ്പോൾ അവനും സ്പീഡ് കൂട്ടി..

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.