നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1475

നീ അന്നും അവന്റെ മുൻപിൽ പോയി ചാടി.. ഇന്നും.. എന്നിട്ട് തല്ലും വാങ്ങി വന്നു ഹി ഈസ് സ്ട്രോങ്ങ് എന്ന്.. നാണം ഇല്ലെടാ മണ്ടാ??? മസിലും വീർപ്പിച്ചു നടക്കുന്നു.. ബുൾഷിറ്റ്…!”

ലിസ ദേഷ്യം കൊണ്ട് വിറച്ചു..

“കേസ് ആക്കട്ടെ? ഞാൻ ഡ്യൂട്ടി ചെയ്യുമ്പോൾ എന്നെ അടിച്ചു എന്ന് പറഞ്ഞു അവനെ പൊക്കം… മാം?”

ലിനുവിന്റെ ചോദ്യം കേട്ടപ്പോൾ ലിസ അവനെ നോക്കി..

“നാണമില്ലേ ലിനു?? വേണ്ട.. കേസ് വേണ്ട.. അവൻ മെറിനെ തപ്പി ഇറങ്ങിയത് ആണെന്ന് അല്ലെ പറഞ്ഞത്…. പിന്നെ… നീ പറഞ്ഞ ഈ ഹെർക്കുലീസിനെ ഞാൻ ഒന്ന് കാണുന്നുണ്ട്..

അവൻ വരും.. എന്റെ മുൻപിൽ വരും.. അന്ന് ഞാൻ അവനെ കുടിച്ച മുലപ്പാൽ കപ്പിക്കും…!”

മൊണാലിസ അതും പറഞ്ഞു മേശയിൽ ആഞ്ഞു ഇടിച്ചു..

ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവളെ ലിനു ഒന്ന് നോക്കി..

തായ് ബോക്സിങ് ചാമ്പ്യൻ ആയിരുന്നു മൊണാലിസ.. ഇതുവരെ അവളെ കായികം ആയി ആരും തോൽപ്പിച്ചിട്ടില്ല…
റോഷന്റെ അവസാനം ആയിരിക്കും ഇവളുടെ കയ്യിൽ കിട്ടിയാൽ എന്ന് അവൻ ആലോചിച്ചു…

*****

കുറെ സ്ഥലങ്ങൾ കറങ്ങി.. മെറിന്റെ വീടും അടച്ചു കിടക്കുകയാണ്.. മൊത്തം ഇലകളും ചപ്പും മിറ്റത്ത്..

ആകെ നിരാശയോടെ വൈകുന്നേരം ആയപ്പോൾ ഞാൻ നേരെ മീനുവിന്റെ വീട്ടിലേക്ക് ചെന്നു..
അവിടെ വൃത്തി ഉണ്ട്. അയാൾ ആയിരിക്കണം നന്നായി നോക്കിയിട്ടുണ്ട്..

ഞാൻ അകത്തു കയറി.. സമയം നോക്കി.. 7 മണി കഴിഞ്ഞു..

ഞാൻ ബാഗ് തുറന്നു അതിൽ നിന്നും ആ ബോക്സ് എടുത്തു.. ഓപ്പൺ ചെയ്തു തിളങ്ങുന്ന രത്‌നം നോക്കി..

അതിൽ തൊട്ടു…

“എനിക്ക് നിന്റെ സഹായം വേണം.. വഴി കാണിച്ചു തന്നാൽ മതി.. ബാക്കി ഞാൻ ചെയ്തോളാം.. മെറിനെ കണ്ടുപിടിക്കണം.. ഹെല്പ് മി ഔട്ട് ഓഫ് ദിസ്…”

ഞാൻ അത് പറഞ്ഞപ്പോൾ കല്ല് പതിവ് പോലെ തിളങ്ങി.. എന്തോ ഒരു ആത്മവിശാസം തോന്നി.. ട്രിനിറ്റി ഇതൊക്കെ കേട്ടത് പോലെ..

ഫോൺ ശബ്‌ദിച്ചപ്പോൾ ഞാൻ ബോക്സ് അടച്ചു ബാഗിൽ വച്ചു. അർച്ചന ആണ്.

“ഏട്ടാ… എന്തായി?”

“ഒന്നും ആയില്ല മോളെ… നോക്കുന്നുണ്ട്.. നിന്റെ പനി കുറഞ്ഞോ? മീനു എവിടെ?”

അർച്ചനയ്ക്ക് ചെറുതായി പനി പിടിച്ചിരുന്നു.

“അഹ് അവൾ സ്കൂട്ടി എടുത്തു അവിടെ വൃത്തി ആക്കണം എന്ന് പറഞ്ഞു അങ്ങോട്ട് വന്നിട്ടുണ്ട്.. എനിക്ക് കുഴപ്പം ഇല്ല… മരുന്ന് കഴിച്ചു.. ഏട്ടൻ കഴിച്ചോ?”

“ഇങ്ങോട്ട് വന്നോ അവൾ? എന്നാൽ ഞാൻ അവളുടെ ഒപ്പം അങ്ങോട്ട് വരാം.. നാളെ ഒരാളെ കാണാൻ ഉണ്ട്…”

“എന്ന വാ ഏട്ടാ.. ശരി…”

“ശരി മോളു.. നീ കിടന്നോ.. വയ്യാത്തതല്ലേ…ഞങ്ങൾ ഇപ്പോൾ വരാം..”

“മ്മ്മ് ഏട്ടാ…”

ഫോൺ വച്ചു..
അടുക്കളയിൽ പോയി ഗ്ലാസ് കഴുകി എടുത്തു കുറച്ചു വെള്ളം മിനറൽ വാട്ടറിന്റെ ബോട്ടിലിൽ നിന്നും ഒഴിച്ച് കുടിച്ചു..

കതക് തുറന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അടുക്കളയിൽ നിന്നും നോക്കി..

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.