നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

മീനു ആണ്. ഇളം പച്ച ഹാഫ് സാരി.. വയറിൽ നിന്നും സാരി മാറി അണിവയർ മൊത്തം കാണാം..

“നീ എന്തിനാടീ വന്നത്?? ഇവിടെ ഒക്കെ ക്ലീൻ ആണ്…നമുക്ക് അങ്ങോട്ട് പോകാം?”

അവൾ ദേഷ്യത്തിൽ എന്നെ നോക്കി..

“എന്താടീ?”

“ഞാൻ നിന്നെ ഒറ്റക്ക് കാണാൻ ആണ് വന്നത്…നിന്നെ ഇങ്ങനെ കിട്ടിയിട്ട് കുറെ നാൾ ആയില്ലേ….”

അവൾ അത് പറഞ്ഞു മെല്ലെ ചിരിച്ചു..

ഞാൻ അവളെ അതിശയിച്ചു നോക്കി..

“റോഷൻ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ പൂർണ മനസോടെ സമ്മതിക്കുമോ?”

അവളുടെ ചോദ്യം… ഞാൻ ഒന്ന് അമ്പരന്നു..

“എന്താ പെണ്ണെ? നിനക്ക് എന്റെ ജീവൻ വേണമെങ്കിലും തരും…”

ഞാൻ അത് പറഞ്ഞു ഗ്ലാസ് അവിടെ വച്ച് അവൾക്ക് നേരെ ചെന്ന് നിന്നു..

അവൾ ചിരിച്ചു… മുടി ഒന്ന് ഒതുക്കി..

“എന്നാൽ… എന്നാൽ.. എനിക്ക് ഒരു കാര്യം വേണം…ഇനി പറ്റിയില്ലെങ്കിലോ?”

“മ്മ്മ് കേൾക്കട്ടെ….”

ഞാൻ അവളെ നോക്കി ചിരിച്ചു.. അവൾ മെല്ലെ തല കുനിച്ചു.

തല പൊക്കി എന്നെ നോക്കി..

“എനിക്ക്… എനിക്ക്…..”

അവൾ പറയാൻ വന്നപ്പോൾ ഞാൻ അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല..

“ശ്ശ് മിണ്ടല്ലേ…..! മീനു….?”

ഞാൻ ചെവി ഓർത്തു..

“എന്താ? എന്താ റോഷൻ?”

അവൾ അല്പം ആശങ്കയോടെ എന്നെ നോക്കി..

“ഒരു സ്പോർട്സ് ബൈക്കിന്റെ ശബ്ദം കേട്ടത് പോലെ… “

ഞാൻ ചെവി ഓർത്തു..

അവൾ അല്പം പരിഭ്രമിച്ചു… പുറകോട്ട് നോക്കി.. ഞാൻ അവളുടെ മുഖം പിടിച്ചു എന്റെ നേരെ തിരിച്ചു…

“ഡീ ഞാൻ ഇല്ലേ ഇവിടെ… അത് വഴിയിൽ കൂടി പോയത് ആകും…. നീ പറ….എന്താ എന്റെ മീനൂസ് ഇത്ര കാര്യം ആയി പറയാൻ വന്നത്??”

ഞാൻ അവളുടെ മുൻപിൽ നിന്ന് അവളുടെ മുഖത്തു നോക്കി.. നാണം ആണോ മുഖത്ത്??

ഒരു സെക്കന്റിന്റെ ഒരു മാത്രയിൽ “വൂഷ്…….” എന്നൊരു ശബ്ദത്തോടെ തുറന്നിട്ട കതകിൽ കൂടി അവളുടെ പുറകിലേക്ക് വെട്ടിത്തിളങ്ങി കൊണ്ട് എന്തോ പാഞ്ഞു വരുന്നത് ഞാൻ കണ്ടു…

“എനിക്ക്…..”

അവൾക്ക് അത് മുഴുമിപ്പിക്കാൻ ആയില്ല…

““ആഹ്ഹ്ഹ്…. റോഷ്……”

മീനു വല്ലാതെ ഒന്ന് ഞെട്ടി അവളിൽ നിന്നും മുറിഞ്ഞ ഒരു വേദനയിൽ മുങ്ങിയ നിലവിളി ഉയർന്നു…

എന്താ സംഭവിച്ചത് എന്ന് പരിഭ്രമത്തോടെ അവളെ നോക്കിയ ഞാൻ കണ്ട കാഴ്ച….. എന്റെ നട്ടെല്ലിൽ അതൊരു തരിപ്പ് വ്യാപിപ്പിച്ചു… എന്റെ ഹൃദയം ഇടിക്കാൻ മറന്നു പോയി..

മീനുവിന്റെ പുറകിൽ നിന്നും തുളച്ചു കയറിയ ഒരു സ്വർണ നിറമുള്ള അസ്ത്രം..

അത് അവളുടെ നെഞ്ച് തുളച്ചു, അതിന്റെ അറ്റം സാരി കീറി പുറത്തു വന്നു അതിൽ നിന്നും രക്തം തുള്ളികൾ ആയി നിലത്തേക്ക് ഉറ്റുന്നു…..

ആ അസ്ത്രം ആണ് പാഞ്ഞു വരുന്നത് ഞാൻ കണ്ടത്..

കരയാൻ പോലും പറ്റാതെ ഞെട്ടി നിൽക്കുന്ന അവളെയും അവളുടെ മാറ് തുളച്ചു പുറത്തു വന്ന സ്വർണ നിറമുള്ള അസ്ത്രത്തെയും നോക്കി ഞാൻ ഒരു നിമിഷം മരിച്ചവനെ പോലെ നിന്നുപോയി…

കാലുകൾ നിലത്തു ഉറച്ചു മരിച്ചവനെ പോലെ….. ശ്വസിക്കാൻ പോലും മറന്നുകൊണ്ട്… എന്താ ചെയ്യേണ്ടത് എന്നറിയാതെ…

“വൂഷ്…..”

തുറന്നു കിടന്ന വാതിലിൽ കൂടി മറ്റൊരു സ്വർണ നിറമുള്ള അസ്ത്രം കൂടി അവൾക്ക് നേരെ പാഞ്ഞു വരുന്നത് ഞാൻ കണ്ടു…

എന്റെ മീനുവിന്റെ മാറ് തുളച്ച അസ്ത്രത്തിൽ നിന്നും ചോര ഇറ്റു ഇറ്റു വീണുകൊണ്ടിരുന്നു… എന്റെ കണ്ണിൽ നിന്നും കണ്ണുനീരും…

(തുടരും)

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.