നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

ഞാൻ അതൊന്നു നോക്കി ഒരു നിമിഷം നിന്നു.. അതിനു ശേഷം ട്രാവൽ ഏജൻസിയിൽ വിളിച്ചു കാര്യം പറഞ്ഞു.. ഇനിയുള്ള യാത്രകൾ ഒക്കെ ക്യാൻസൽ ചെയ്യാൻ പറഞ്ഞു…
റീഫണ്ട് വേണ്ട എന്ന് ഓർമിപ്പിച്ചു…

അതിനു ശേഷം ഏട്ടത്തിയെ വിളിച്ചു. ഏട്ടത്തിയോട് ഒന്നും വിട്ടു പറഞ്ഞില്ല…

****

“കറുത്ത പോർഷെ പാനമേറ, അതും 666 രജിസ്റ്റർ ചെയ്തിട്ടില്ല മാം… കറുത്ത ഒരു പോർഷെയും നഗരത്തിൽ ഇല്ല.. ഉള്ളതൊക്കെ വലിയ ആളുകളുടെ ആണ്.. അതിനൊക്കെ വേറെ നമ്പർ ആണ്..”

ലിനു അത് പറഞ്ഞപ്പോൾ മൊണാലിസ പൂർണമായും തളർന്നു.. ഒരു ക്ലൂ പോലും ഇല്ലാത്ത കേസ്… സഞ്ജനയെ അറസ്റ്റ് ചെയ്യാൻ ഫോഴ്‌സിങ് ഉണ്ട് മുകളിൽ നിന്നും..

ആകെ റാണാ മാത്രം ആണ് സപ്പോർട്ട്.

“അന്ന്.. രാജനെ കൊലപ്പെടുത്തിയ അവിടെ നിന്നും കിട്ടിയ ബ്ലഡ് സാംപിൾസ്.. കൂടാതെ സഞ്ജന പറഞ്ഞ പെണ്ണ്… അത് സത്യം ആണെങ്കിൽ ഷി ഈസ് എ ഷേപ്പ്ഷിഫ്റ്റർ… സൂക്ഷിക്കണം ലിനു.. അങ്ങനെ ഒരാൾക്ക് എന്തും ചെയ്യാം.. എവിടെയും പോകാം…..”

മൊണാലിസ അത് പറഞ്ഞപ്പോൾ ലിനുവിന് അല്പം പേടി തോന്നി.. എന്നാലും അവൻ അത് കാണിച്ചില്ല…

ഈ കാര്യങ്ങൾ പോലീസിൽ ഉന്നതങ്ങളിൽ എത്തിയപ്പോൾ സഞ്ജനയെ അറസ്റ്റ് ചെയ്തു കേസ് ഒഴിവാക്കാൻ ആണ് ഓർഡർ വന്നത്.. ഈ ന്യൂസ് പുറത്തു വിട്ടു ആളുകളെ പേടിപ്പിക്കാൻ പാടില്ല പോലും..

അല്ല പറഞ്ഞതിലും കാര്യം ഇല്ലാതില്ല എന്ന് ലിസ ഓർത്തു.

“മെറിന് ഇവരുമായി നല്ല ബന്ധം ഉണ്ടായിരുന്നു..”

അവൾ ഒരു ഫോട്ടോ കാണിച്ചു.. ലിനു അത് വാങ്ങി നോക്കി..അവൾക്ക് അത് മെറിന്റെ റൂമിൽ നിന്നും കിട്ടിയത് ആണ്.

മെറിന്റെ വീട്ടിൽ വച്ച് അവളുടെ തോളിൽ കൈവച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്ന രണ്ടുപേർ..
ഒരു ചെറുപ്പക്കാരനും ഒരു അതി സുന്ദരിയായ ഹാഫ് സാരി ഉടുത്ത പെണ്ണും…

“ഇതാരാ?”

ലിനു ചോദിച്ചു.

“ഇവൻ റോഷൻ.. പെണ്ണ് മീനാക്ഷി.. ഒരു ആശയകുഴപ്പം ഉണ്ട്‌.. കുറച്ചു നാൾ മുൻപേ ഇവർ മെറിന്റെ ഓഫീസിൽ പോയിരുന്നു.. അന്ന് അവർ പോയി കഴിഞ്ഞു മെറിൻ ആകെ മൂഡ് ഓഫ് ആയിരുന്നു…

അതിന്റെ തലേ ദിവസം ആണ് ഒരു വീട്ടിൽ കൂട്ട മർഡർ നടന്നതും.
കൂടാതെ..
രാത്രിയിൽ മരണപ്പെട്ട ഇൻസ്‌പെക്ടർ രാജൻ അവിടെ അവർക്ക് കാവൽ ഉണ്ടായിരുന്നു..

അന്ന് രാത്രി എന്തോ സംഭവിച്ചു.. മെറിൻ രാത്രി ബൈക്ക് എടുത്തു എങ്ങോട്ടോ പോയി രാവിലെ ആണ് വന്നത്…

പിറ്റേന്ന് രാവിലെ ആണ് രാജൻ കൊല്ലപ്പെട്ടത്.

ആ പെൺകുട്ടി… അവളുടെ വീടിനു അടുത്തുള്ളവരെ മെറിന്റെ ഫോട്ടോ കാണിച്ചപ്പോൾ അവർ അവിടെ സ്ഥിരം ചെന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്…..

മെറിന്റെ വീട്ടിൽ, പുറകിൽ നിന്നും ഒരു ബ്ലാക്ക് കളർ റോൾസ് റോയ്‌സ് പോകുന്നത് ചില ആളുകൾ കണ്ടിട്ടും ഉണ്ട്‌.. രഹസ്യമായി അറിഞ്ഞ കാര്യങ്ങൾ ആണ് ഇത്…”

ലിസ അതൊക്കെ പറഞ്ഞപ്പോൾ ലിനു അവളെ അതിശയിച്ചു നോക്കി

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.