നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480

അർച്ചനയുടെ വീട്.

ഞാൻ റൂമിൽ ഡ്രസ്സ് മാറുകയായിരുന്നു.. എന്റെ കൊച്ചു ബാക് പാക്ക് അർച്ചന കൊണ്ടുവന്നു തന്നു.. ഞാൻ ആ ബോക്സ് എടുത്തു അതിൽ വച്ചു..
ഒരു സ്വിസ് മെയ്ഡ് കത്തിയും.

“ഏട്ടാ.. എനിക്ക് പേടി ആകുന്നു..”

അവൾ എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം ചേർത്ത് വച്ചു.. നെഞ്ച് നനയുന്നു.. ഞാൻ അവളുടെ താടി പിടിച്ചു പൊക്കി..

“വാവേ.. കരയല്ലേ… എനിക്ക് ഒന്നും പറ്റില്ല.. മെറിനും ഒന്നും പറ്റില്ല…”

“മ്മ്മ്….”

“ഇവളെ ഒന്ന് ഹാപ്പി ആക്കടീ… “

ഞാൻ വാതിൽക്കൽ നിൽക്കുന്ന മീനുവിനോട് പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. അവളെ ആര് ഹാപ്പി ആക്കുമോ എന്തോ…

ഞാൻ പുറത്തേക്ക് നടന്നു.. മീനു എന്റെ കയ്യിൽ ഒന്ന് പിടിച്ചു..

മഷി എഴുതിയ കറുത്ത കണ്ണുകളിൽ ഒരു ചെറിയ പേടി.

“വേഗം വരാം.. “

ഞാൻ അതും പറഞ്ഞു പുറത്തു ഇറങ്ങി.

പപ്പയെയും മമ്മിയെയും കണ്ടു സംസാരിച്ചിട്ടാണ് പുറത്തേക്ക് വന്നത്..

എങ്ങോട്ട് പോയി അനേഷിക്കും എന്ന് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു..

ഏടത്തിയുടെ കാറിൽ തന്നെ ആണ് പോയത്.

ടൗണിൽ ഒന്ന് കുടുങ്ങി എങ്കിലും ഞാൻ മെല്ലെ ഒരു വഴിയിൽ കൂടി വണ്ടി വിട്ടു..

കുറച്ചു ദൂരം മുൻപോട്ട് പോയപ്പോൾ ആണ് പുറകിൽ ഒരു വണ്ടി കണ്ടത്..

ഒരു മാരുതി സുസുക്കി റിറ്റ്സ്.. കറുപ്പ്..

ഞാൻ വണ്ടി ഒന്ന് സ്ലോ ആക്കി..

ഈ മിനി കൂപ്പർ കോൺവെർട്ടബിൾ ആണ്.. ഒരു സ്വിച്ച് അമർത്തിയപ്പോൾ അതിന്റെ മുകൾ ഭാഗം വന്നു അടഞ്ഞു..

ഞാൻ വണ്ടി ഒന്ന് ഒതുക്കി നിർത്തി.

അപ്പോൾ കുറച്ചു പുറകിൽ ആയി ആ കാറും നിന്നു.. അപ്പോൾ എന്റെ പുറകെ ആരോ ഉണ്ട്…

ഞാൻ കാറ് ഓഫ് ആക്കി വണ്ടിയിൽ നിന്നും ഇറങ്ങി കൂട്ടുകാരൻ ജോണിനെ വിളിച്ചു.. അവനോടു സംസാരിച്ചു മെല്ലെ നോക്കി..

ഇന്നലെ ജീപ്പ് കൊണ്ടുവന്നു പുറകെ നിർത്തിയവൻ ആണ് മാരുതി റിറ്റ്‌സിൽ ഇരിക്കുന്നത്..

ഒരു പോലീസ് ലുക്ക്… എനിക്ക് സംഗതി മനസിലായില്ല.. ഇവൻ എന്തിനു എന്നെ ഫോള്ളോ ചെയ്യണം ?

ഇനി മെറിന്റെ തീരോധാനത്തിനു പിന്നിൽ ഉള്ള ആരെങ്കിലും.. എനിക്ക് അങ്ങനെ ഒരു സംശയം തോന്നി..

ഞാൻ വണ്ടിയിൽ കയറി മുൻപോട്ട് എടുത്തു.

അല്പം മുൻപോട്ട് വിട്ടു ഒരു ഇടവഴിയിൽ കയറ്റി വണ്ടിയിൽ നിന്നും ഇറങ്ങി കാത്തു നിന്നു.

പെട്ടെന്നാണ് ആ റിറ്റ്സ് വഴിയിലേക്ക് കയറി വന്നത്..

എന്നെ കണ്ടതും അവൻ വണ്ടി ചവുട്ടി നിർത്തി.. റിവേഴ്‌സ് എടുക്കാൻ നോക്കി..

ഞാൻ മുൻപോട്ട് കുതിച്ചു.. ഡോർ വലിച്ചു തുറന്നു..

അവൻ എന്തോ പറയാൻ വന്നപ്പോൾ ഞാൻ നിമിഷ നേരം കൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചഴിച്ചു അവനെ വലിച്ചു പുറത്തെടുത്തു ഇടവഴിയിലെ പഴഞ്ചൻ ഇഷ്ട്ടിക ഭിത്തിയിൽ ആഞ്ഞു അമർത്തി കോളറിന് കുത്തി പിടിച്ചു നിർത്തി..

ഇതൊക്കെ ഒരു നിമിഷം കൊണ്ട് ഞാൻ ചെയ്തു..

അവൻ നന്നായി പകച്ചു.. അവന്റെ ഗ്ലാസ് നിലത്ത് വീണിരുന്നു.

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.