നന്ദന 4 [ Rivana ] 113

അത്രക്കും ടയേർഡ് ആയിരുന്നു. പക്ഷെ അച്ഛൻ എന്നെ കിടക്കാൻ സമ്മതിക്കാതെ അവിടെന്ന് എണീപ്പിച്ചു കുളിച്ചു ഫ്രഷായി വരാൻ പറഞ്ഞു. ഒട്ടും താല്പര്യം ഇല്ലെങ്കിൽ കൂടി ഞാൻ പോയി ഫ്രഷായിട്ട് വന്നു വീണ്ടും ബെഡിലേക്ക് കിടന്നു. ആകെ ക്ഷീണിച്ചത് കൊണ്ട് എന്നെ പെട്ടെന്ന് തന്നെ നിദ്ര ദേവി കടാക്ഷിച്ചു, ഉറക്കം എന്ന് പറഞ്ഞ പോരാ പൂരാ ഉറക്കമായിരുന്നു ഞാൻ. വാതിൽ ഒക്കെ അടച്ചു അച്ഛൻ എപ്പോളാണ് ഉറങ്ങിയത് എന്ന് പോലും എനിക്കറിയില്ല.

പക്ഷെ എന്തിരുന്നാലും രാവിലെ നേരത്തെ തന്നെ അച്ഛൻ എന്നെ വിളിച്ചു എണീപ്പിച്ചു. എന്നിട്ട് വീട്ടിലെ സ്ഥിരം പണികൾ എല്ലാം ഒരുമിച്ചു ചെയ്ത്‌ തീർത്തു.

രണ്ടു ദിവസത്തേക്ക് പാടത്ത് പണികൾ നിർത്തിയതാണ്. ക്രിസ്മസ് കഴിഞ്ഞിട്ടേ ഇനി പാടത്ത് പണിക്ക് പോവുന്നുള്ളു. എന്നിരുന്നാലും നനക്കലും മറ്റുമായി ചില അറ്റ കുറ്റ പണികൾ ഒക്കെ കൃഷിയിലും ചെയ്യേണ്ടത് കൊണ്ട് ഒരു രണ്ടു മണിക്കൂർ അച്ഛൻ പാടത്ത് പോയി പണി ചെയ്യും.

ആ പണിയെല്ലാം തീർത്തതിന് ശേഷം ഞാനും അച്ഛനും കൂടെ വീട്ടിൽ ക്രിസ്മസിന്റെ ചെറിയ അലങ്കാരങ്ങൾ ഒക്കെ നടത്തി വെക്കും. അത് കഴിഞ്ഞാൽ വീട്ടിൽ ടീവിയും കണ്ട് ഒരു പണിയും ഇല്ലാതെ ഇരിപ്പായി.

അന്ന് വൈകുന്നേരം ആയപ്പോ അടുത്തുള്ള ഒരു പറമ്പിൽ ആമ്പിള്ളേർ കുറച്ചു പേർ ക്രിക്കറ്റ്‌ കളിക്കാനും ഫുട്ബാൾ കളിക്കാനും ഒക്കെയായി വരാറുണ്ട്, അതും കാണാനായി ഞാൻ അച്ഛനേം കൂട്ടി അങ്ങോട്ട് പോയി.

അവിടെ ഒരു സൈഡിൽ ഇരിക്കാനുള്ള സൗകര്യം ഒക്കെയുണ്ട്, ഞാനും അച്ഛനും അവിടെ ഇരുന്നു കളികൾ കാണാൻ തുടങ്ങി. അവരുടെ കളി കാണുമ്പോ എനിക്കും ഇറങ്ങി കളിയ്ക്കാൻ ഒക്കെ തോന്നുന്നുണ്ട്.

എന്റെ ഇരിക്കാ പൊറുതിയില്ലായ്മ കണ്ട് അച്ഛൻ എന്നോട് കളിയ്ക്കാൻ പോണോ എന്ന് ചോദിച്ചു.
ഞാൻ യെടുത്തേക്കെന്നെ വേണ്ടാന്ന് പറഞ്ഞു. ആ ഇനി ഇപ്പൊ അവരുടെ ഒപ്പം കളിയ്ക്കാൻ പോയിട്ട് വേണം എന്റെ കയ്യും കാലും ഒടിക്കാൻ. വെറുതെ എന്തിനാ വഴി കൂടെ പോണ പാര വിളിച്ചു വരുത്തി ഏറ്റെടുക്കുന്നെ.

43 Comments

  1. കൈലാസനാഥൻ

    കൊള്ളാം ഇളം മനസ്സിന്റെ വേദനകൾ നന്നായിട്ടവതരിപ്പിച്ചു.

  2. നിധീഷ്

    ❤❤❤❤

    1. സമയം പോലേ വായിച്ചാ മതി

  3. adipoli…nalla story nalla ezuth…continue…waiting….

    1. താങ്ക്സ് യെന്തൊക്കെയെ എഴുതുന്നു അത്രേ ഉള്ളു സ്നേഹത്തോടെ ???

  4. റിവ,വളരെ ഇഷ്ടായി ഈ ഭാഗം കുറെ കാര്യങ്ങൽ പറഞ്ഞുതന്നു അച്ഛനും മകളും തമ്മിൽ ഉള്ള സ്നേഹം അച്ഛൻ പറഞ്ഞ വാക്കുകൾ നന്നായി തന്നെ അവതരിപ്പിച്ചു.പിന്നെ കൂട്ടുകാരി അകലുമ്പോൾ ഉള്ള വേദന.യഥാർത്ഥ കൂട്ടുകാർ ശരീരം കൊണ്ട് അകലാം പക്ഷേ മനസ്സ് കൊണ്ട് അവർ എന്നും ഒന്നായിരിക്കും.
    അടുത്ത ഭാഗം വേഗം തരണേ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. അച്ഛനുമായുള്ള അടുപ്പം കാണിക്കുവാനാണ് ഈ പർട്ട്‌ ശ്രെമിച്ചത്. നമ്മുടെ ഒകെ ജീവിതത്തിൽ വഴിയിൽ വച്ച് പിരിയേണ്ടി വന്ന ഒരുപാട് ഫ്രണ്ട്സ് ഉണ്ടാകും. താങ്ക്സ് ട്ടോ സ്നേഹത്തോടെ ???

  5. Parayaan onnum illa nalla avatharanam ella varigalkkum nalla feel kittunnunnd. I like it….???

    1. ഞാൻ ഓരോന്ന് എഴുതി അയക്കുന്നു എന്നേയുള്ളു. താങ്ക്സ് സ്നേഹത്തോടെ ???

  6. ജോനാസ്

    ഞാൻ ഇതിൽ ഇനി ഒരു അഭിപ്രായം പറയണോ ??

    1. എന്തിനാ ഇനി പറയണേ നിനക്‌ നിർബന്ധം ആണേ പറഞ്ഞോ

  7. ഏക - ദന്തി

    ഇബളെ .. നന്നായി .ഇജ്ജ് ആദ്യ പേജ് കള്മ്മെക്കൂടി അന്തം വിടീച്ച് ,പിന്നെ പിന്നെ കൊറേ സന്തോഷിപ്പിച്ച് ,പിന്നെ കൊറേ സെന്റി ആക്കി ഒടുക്കം വല്യേ തത്വ ചിന്ത ഒക്കെ അടിപ്പിച്ച് സംഗതി കളറാക്കി . നാന്നായ്ക്കുണു . അന്റെ പരീശ ഒക്കെ കയിഞ്ഞിട്ട്ണ്ടാവും ലേ … നോമ്പ്ഡ്ത്ത് പേരിൽ കുത്തിർക്കുമ്പോ ബാക്കീം പാടെ എയ്‌തിക്കോ .

    തോനെ ഹാർട്സ്

    1. ആ നൊംബൊറ്റ്‌ വെറുതെ ഇരിക്കുമ്പോ എഴുതി ണ്ടാകുന്നതാ പരീക്ഷ കഴിഞോണ്ട ഇപ്പൊ അതികൊം പണി ഇല്യ പിന്നെ നിങ്ങക്കും തോന്നെ ഹാർട്ട്സ്‌ സ്നേഹത്തോടെ ???

  8. നന്നായിട്ടുണ്ട് ?

    ❤️❤❤️

    1. താങ്ക്സ് സ്നേഹത്തോടെ റിവാന ???

  9. അപരിചിതൻ

    റിവൂസ്…??

    നല്ല എഴുത്ത്…അടുത്ത ഭാഗങ്ങള്‍ക്ക് ആയി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤♥

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  10. ?

  11. Super!!!
    ✧༺♥༻✧

    1. താങ്ക്സ്, സ്നേഹത്തോടെ റിവാന ???

  12. നന്നായിട്ടുണ്ട്

    1. ഇഷ്ട്ടായല്ലോ ഒത്തിരി സ്നേഹം ???

  13. റിവുസ് നന്നയിരുന്നു. നന്നയിട്ട് എഴുത്
    ❤️❤️❤️

    1. നന്നായിട്ട് എഴുതാൻ നോക്കാ, ഒത്തിരി സ്നേഹം ???

      1. മാരാർ

        ❤️❤️

  14. ശങ്കൂസ്

    വായിക്കണിണ്ട്…?✨️

    1. വായിക്കി എന്നിട്ട് അഭിപ്രായം പറയി

  15. നമ്മൾ ഒരേ ദിവസം ഇട്ടല്ലോ റവേ ?

    1. ഒരേ വേവ് ലെങ്താ ?

    1. ന്തോയ്

  16. കഥയുടെ കൂടെ author name കൂടി ആഡ് ചെയ്യടോ.

    1. ഒക്കെയും റെഡിയാക്കി ഇട്ടിട്ടുണ്ട്

  17. ജോനാസ്

    വന്നല്ലോ വനമാല

    1. വന്നു

  18. ♥️♥️♥️♥️♥️

Comments are closed.