ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

Views : 31333

ദേവലോകം 9

Author :പ്രിൻസ് വ്ളാഡ്

 

സമറിന്റെ കാർ മന്നാടിയാർ പാലസിന്റെ മുന്നിൽ വന്നു നിന്നു… കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സമറും പിൻസീറ്റിൽ നിന്നും ദേവരുദ്രയും പുറത്തിറങ്ങി ….അവൾ സമറിനെ പോലും തിരിഞ്ഞു നോക്കാതെ നേരെ പാലസിനകത്തേക്ക് നടന്നു…. മുഖത്തേക്ക് കോപം ഒക്കെ വരുത്തയിട്ടുണ്ട്…. അവളുടെ വരവ് പ്രതീക്ഷിച്ചു എന്നവണ്ണം ഹാളിൽ എല്ലാവരും എത്തിയിരുന്നു ….ലക്ഷ്മി അമ്മയും അവരുടെ പിൻപറ്റി വൈദേഹിയും അവിടുത്തെ കുറിച്ച് ആശ്രിതരും അതുപോലെ രാജശേഖര മന്നാടിയാരും ഒക്കെയുണ്ട്….

അവളെ കണ്ടു സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നു നീങ്ങിയ ലക്ഷ്മിയെ അവൾ കൈകാട്ടി തടഞ്ഞു…. എന്നിട്ട് ദേഷ്യത്തോടെ ….

ഇനിയിപ്പോൾ ഞാനെന്തിനാ അമ്മയ്ക്ക് വേറെ മകളെ കിട്ടിയല്ലോ…… നിങ്ങൾക്കാർക്കും അല്ലെങ്കിലും എന്നോട് ഒരു സ്നേഹവും ഇല്ലല്ലോ ….അതുകൊണ്ടല്ലേ ഞാനൊന്നു മാറിയപ്പോൾ തന്നെ എവിടുന്നോ കേറി വന്ന ഒരാളെ പിടിച്ചു സ്വന്തം മകളാക്കിയത്… എന്നിട്ട് ഇവിടെയുള്ള എല്ലാവരും അതിന് കൂട്ടു നിൽക്കുകയും ചെയ്തു …. കഷ്ടം…..

ലക്ഷ്മി അത് കേട്ട് ഒരു നിമിഷം വിശ്വസിക്കാൻ ആവാത്തത് പോലെ നിന്നു….. എന്നിട്ട് രുദ്രയോട് …

മോളെ നീ കരുതുന്ന പോലെ ഒന്നുമല്ല….. ഇവൾ എൻറെ കൂട്ടുകാരിയുടെ മകളാണ്. അവളുടെ സ്ഥാനത്ത് ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ വൈദേഹി മോൾക്ക്…. അല്ലാതെ നിന്റെ സ്ഥാനം ഒന്നും ഇവിടെ ആരും തട്ടി എടുത്തിട്ടില്ല ….നീ എൻറെ പൊന്നുമോളല്ലേ ….

പൊന്നുമോൾ…..തേങ്ങയാ… എനിക്കറിയാം എല്ലാവരെയും… ഇതുവരെ ഇല്ലാത്ത ഒരു കൂട്ടുകാരിയും…… അവരുടെ ഒരു മകളും…. ഞാനിവിടെ പഠിച്ചോളാം എന്ന് പറഞ്ഞപ്പോൾ ആർക്കും പറ്റില്ല….. അതെങ്ങനെ ഞാൻ ഇവിടെ നിന്നാൽ എന്നെ സ്നേഹിക്കേണ്ടി വരുമല്ലോ…. അമ്മയ്ക്കാണെങ്കിൽ അത് പറ്റില്ലല്ലോ…..

നീയെന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ… ലക്ഷ്മി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…

ഞാൻ പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ…… എന്തൊ ഒരു ശത്രുവിനെ കാണുന്ന പോലെയല്ലേ അമ്മ എന്നെ കാണുന്നത്…. അതുകൊണ്ടല്ലേ ഞാൻ മാറിയപ്പോൾ തന്നെ ഇങ്ങനെയൊക്കെ……. അപ്പയും ഇതിനൊക്കെ കൂട്ടുനിന്നു ….അല്ലേ ???അവൾ രാജശേഖരനോട് ആയി ചോദിച്ചു.

മോളെ അങ്ങനെയൊന്നുമല്ല… നീ ലക്ഷ്മി പറയുന്നത് കേൾക്കൂ …അവൾ പറയുന്നതൊക്കെ നേരാ.. അവളുടെ നാട്ടിലെ കൂട്ടുകാരിയായിരുന്നു യാമിനിയുടെ മകളാണ് ഇവൾ…. അല്ലാതെ നീ പറയുന്ന പോലെ ഒന്നുമില്ല…. രാജശേഖരൻ കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്താനായി ശ്രമിച്ചു.

ഇതെല്ലാം കേട്ട് നിന്ന വൈദേഹിയുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി ….താൻ കാരണം മറ്റൊരു കുടുംബം കൂടി തകരാൻ പോകുന്നു… പാടില്ല താൻ ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോകണം… അല്ലെങ്കിൽ തന്നെ ആർക്കാ എന്നെ ഇഷ്ടപ്പെടുക… ഈ ഗതികെട്ടവളെ… അവളുടെ ഹൃദയത്തിൽ മുള്ള് കൊണ്ട് വരയുന്ന പോലെ ഒരു നൊമ്പരം അനുഭവപ്പെട്ടു…. അവൾ ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി …അതുകൊണ്ട് ലക്ഷ്മി ഓടിവന്ന് അവളെ സമാധാനിപ്പിച്ചു …..സാരമില്ല അവൾ അറിയാതെ പറയുന്നതാ… അതൊന്നും കേട്ട് മോൾ കരയേണ്ട… ലക്ഷ്മി തന്നാൽ ആവുന്ന വിധം വൈദേഹിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

ഇത് കണ്ട് രുദ്ര പിന്നെയും തുടങ്ങി…. കണ്ടില്ലേ ഇത്രയും പറഞ്ഞു നിൽക്കുന്ന എന്നെ സമാധാനിപ്പിക്കാൻ ഇവിടെ ആർക്കും സമയമില്ല ……അവളൊന്നു കരഞ്ഞപ്പോഴേക്കും പോയിരിക്കുന്നു…. സമാധാനിപ്പിക്കാൻ …..ഞാൻ പറഞ്ഞത് തന്നെയാ സത്യം… എന്നെ ഇവിടെ ആർക്കും വേണ്ടെ….സത്യം പറ നിങ്ങൾ എന്നെ എവിടെ നിന്നെങ്കിലും മേടിച്ചതാണോ…….

വാങ്ങിക്കാൻ ആണെങ്കിൽ നല്ലത് നോക്കി മേടിച്ചു കൂടെ… രാജശേഖരൻ അറിയാതെ പറഞ്ഞു പോയി …രുദ്ര രാജശേഖരനെ നേരെ ദഹിപ്പിക്കും വിധം നോക്കി…. അല്ല മോളെ നീ സമാധാനപ്പെടൂ…ആ കുട്ടി ഇവിടെ പുതിയതല്ലേ അതുകൊണ്ടാ അമ്മ അവളെ ആശ്വസിപ്പിക്കുന്നെ…. നിന്നെയും ആശ്വസിപ്പിക്കും….. ശേഷം ലക്ഷ്മിയോട് അവിടുത്തെ സമാധാനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ…. ഇവളെ കൂടെ ഒന്ന് പരിഗണിക്കണം… കേട്ടോ .. അതു പറയുമ്പോൾ രാജശേഖരന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു…

ഇത് കേട്ടരുദ്രയ്ക്ക് പിന്നെയും കലി കൂടി ….വേണ്ട…. എന്നെ ആരും പരിഗണിക്കേണ്ട …അങ്ങനെ ബാക്കി വന്ന സ്നേഹം കിട്ടാൻ അത്രയ്ക്കൊന്നും രുദ്ര അധപതിച്ചിട്ടില്ല… നിങ്ങൾ നിങ്ങളുടെ സ്നേഹം മൊത്തം അവൾക്ക് കൊടുത്തോ… ഞാൻ പോവുകയാണ്…. എന്നിട്ട് അവൾ പുറത്തേക്ക് തിരിഞ്ഞു.

Recent Stories

The Author

പ്രിൻസ് വ്ളാഡ്

16 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ 🤔

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. 👌👌👌😘😘😘😘

  9. Super story ..but pages kuravanu

  10. ❤️💝♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️🥰🥰

  11. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  12. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com