ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

രുദ്ര സംസാരിച്ചു തുടങ്ങി… ഒരാൾ ഇത്രയും പാവം ആകാൻ പാടില്ല… അതിനാണ് ആ കടി ……പിന്നെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു ….അതിനു ഉമ്മ… ഇനി എന്നെ ഇഷ്ടപ്പെട്ടെങ്കിൽ എനിക്കൊരുമ്മ തന്നെ. അവൾ തൻെറ കവിളുകൾ കാട്ടി പറഞ്ഞു. വൈദേഹി തൻറെ ചുണ്ടുകൾ അവളുടെ കവിളിലേക്ക് ചേർത്തു …

ലക്ഷ്മി തന്റെ മുന്നിൽ നടക്കുന്നതൊന്നും മനസ്സിലാകാതെ നിൽക്കുകയാണ്… ഇപ്പം ഇവിടെ എന്താ നടന്നെ???? ലക്ഷ്മി തൻറെ മുന്നിൽ നിൽക്കുന്ന വൈദേഹിയോടും രുദ്ര യോടും ആയി ചോദിച്ചു.

ഇതൊക്കെ ഈ രുദ്രയുടെ ഓരോ നമ്പറല്ലേ എൻറെ മാതാശ്രീ….. ലക്ഷ്മിയുടെ കവിളുകളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് രുദ്ര പറഞ്ഞു .

….ഓഹോ ….എൻറെ മോളുടെ നമ്പർ ആയിരുന്നല്ലേ??? അതും പറഞ്ഞുകൊണ്ട് ലക്ഷ്മി തന്റെ കൈയിലിരുന്ന ചട്ടുകം കൊണ്ട് രുദ്രയുടെ ബാക്കിൽ നോക്കി ഒരു പെടയങ്ങ് വെച്ചുകൊടുത്തു…

അയ്യോ എൻറെ തള്ളക്ക് ഭ്രാന്തായേ….. എന്നും പറഞ്ഞു.. തൻറെ ബാക്കും തടവി പിടിച്ചുകൊണ്ട് രുദ്ര രാജശേഖരന്റെ അടുത്ത് ഓടി …

തള്ളയോ…. ആരാടീ നിൻറെ തള്ള …ഇവളെ ഞാനെന്ന്…..

സോറി …സോറി… തള്ളയല്ല ..മാതാശ്രീ… അമ്മ …അമ്മ…. അതും പറഞ്ഞ് രുദ്ര വൈദേഹിയെ പിടിച്ച് പാഞ്ഞു വരുന്ന തന്റെ അമ്മയുടെ മുന്നിലായി നിർത്തി ഒരു പരിച പോലെ…..

അമ്മ… അവൾ ചുമ്മാ കളിക്ക് പറഞ്ഞതല്ലേ….. വിട്ടേക്ക്…. ഇപ്പൊ വന്ന് കയറിയതല്ലാ ഉള്ളൂ….പാവം… വൈദേഹിയും രുദ്രയുടെ സൈഡ് ആയി….

ആഹാ… പൂർത്തിയായി… ഇതുവരെ നാലു പേരെ ഉള്ളായിരുന്നു അവളെ സപ്പോർട്ട് ചെയ്യാൻ …അവളുടെ ചേട്ടന്മാരും ചേച്ചിയും അപ്പയും ഇനിയിപ്പോ നീയും കൂടെ കൂടിക്കോ… ലക്ഷ്മി ചട്ടകം താഴ്ത്തി രാജശേഖരനോടൊപ്പം വന്നുനിന്നു.

മക്കൾ പോയി വിശ്രമിക്ക്… രാജശേഖരൻ രുദ്രയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു ….

ഓക്കേ രാജേട്ടാ …ബാക്കി പെട്ടി താഴെ കാറിൽ ഉണ്ട് സമറേട്ടനോടൊന്നു പറഞ്ഞേക്കണേ എടുത്തുവെക്കാൻ..

വിളിക്കെടി… വിളിക്ക് …അപ്പനെ പേരെടുത്ത് തന്നെ വിളി… നിങ്ങളാ മനുഷ്യാ ഇവളെ ഇങ്ങനെ വഷളാക്കുന്നത്. ലക്ഷ്മി രണ്ടാളോടുമായി പറഞ്ഞു .

രാജേട്ടാ…ഈയിടയായി ലച്ചുവിന് അസൂയ കുറച്ചു കൂടിയിട്ടുണ്ടോ എന്നൊരു സംശയം… രുദ്ര വൈദേഹിയുടെ തോളിൽ കൂടി കയ്യിട്ടുകൊണ്ടു രാജശേഖരനോട് ആയി പറഞ്ഞു…..

ദേ വൈദേഹി …ഈ പെണ്ണിനെ വിളിച്ചുകൊണ്ടുപോയേ… എൻറെ മുന്നിൽ നിന്നും…. ലക്ഷ്മി ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ രാജശേഖരൻ ലക്ഷ്മിയെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം അവരെ തന്നോട് ചേർത്തുപിടിച്ചു.

ഞാൻ പോവാ… വയസാംകാലത്തു രണ്ടും കൂടെ റൊമാൻസ് കളിച്ച് അംഗസംഖ്യ കൂട്ടാൻ ഒന്നും നിക്കണ്ട …ഇപ്പോൾ തന്നെ ആള് കൂടുതലാ…..

എന്നും പറഞ്ഞ് രുദ്ര വൈദേഹിയുടെ കൈയും പിടിച്ച് പെട്ടികളുമായി അവളുടെ റൂമിലേക്ക് ഓടി പോയി……

ഇവളെ ഞാനിന്ന്…. കേട്ടില്ല രാജേട്ടാ ഇവക്ക് വന്നു വന്നു നാക്കിന് ഒരു ലൈസൻസും ഇല്ലാതായിരിക്കുകയാണ് … ലക്ഷ്മി അവളെ അടിക്കാനായി മുന്നിലേക്കാഞ്ഞു കൊണ്ട് പറഞ്ഞു.

അവൾ പൊടി കുഞ്ഞല്ലേടീ ഭാര്യേ… പിന്നെ അംഗസംഖ്യ കൂട്ടണ്ട എന്നേ അവൾ പറഞ്ഞുള്ളൂ… റൊമാൻസ് ഒക്കെ ആവാം കേട്ടോ… രാജശേഖരൻ ലക്ഷ്മിയെ പിന്നിൽ നിന്നും ചേർത്തുപിടിച്ചു…

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.