ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

വാതിലിൽ തുടരെയുള്ള മുട്ടുകൾ കേട്ടാണ് രാജശേഖരനും ലക്ഷ്മിയും തങ്ങളുടെ ബെഡ്റൂമിന്റെ വാതിൽ തുറന്നത്.. തുറന്നപ്പോൾ കാണുന്നത് പരസ്പരം കെട്ടിപ്പിടിച്ച് കരയുന്ന രുദ്രയെയും വൈദേഹിയെയും ആണ്.

എന്തുപറ്റി മക്കളെ …..ലക്ഷ്മിക്ക് ആധിയായി .അവർ രണ്ടുപേരെയും തന്റെ നെഞ്ചോട് അടക്കി പിടിച്ചു ..അവർ അപ്പോഴും കരയുകയായിരുന്നു ….ഒരാൾക്ക് അമ്മയെ കാണണം , ഒരാൾക്ക് ചേട്ടനെ കാണണം …അവർ ഏങ്ങലടിച്ച് പറഞ്ഞുകൊണ്ടിരുന്നു …..

ലക്ഷ്മി പരിഭ്രമത്തോടെ രാജശേഖരനോട് …എന്താ രാജേട്ടാ.. മക്കൾക്ക്  എന്താ പറ്റിയേ …ഇവർ എന്തിനാ ഇങ്ങനെ പേടിച്ച് കരയുന്നേ… അപ്പോഴും ലക്ഷ്മി അവരുടെ തലയിൽ തലോടിക്കൊണ്ടിരുന്നു.

രാജശേഖരൻ അവരുടെ അടുത്തേക്ക് വന്നു …അവരെ ചേർത്തു പിടിച്ചു  അവരിൽ നിന്ന് വന്ന മദ്യത്തിൻറെ ഗന്ധം രാജശേഖരൻ തിരിച്ചറിഞ്ഞു.. ഇടയ്ക്കൊക്കെ ദേവനും സൂര്യനും ബിയർ കുടിക്കുമ്പോൾ അവളും കൂടാറുണ്ട്… എന്നിട്ട് മൂന്നു പേരും കൂടി ഒരുമിച്ചാണ് കിടത്തവും… അതെല്ലാം രാജശേഖരന് അറിയാം …പക്ഷേ ഇതിപ്പോൾ എന്താവും  സംഭവിച്ചിട്ടുണ്ടാവുക .

നീ ഇവരെ ആ കട്ടിലിലേക്ക് കടത്ത് ഞാനിപ്പോൾ വരാം ….എന്ന് ലക്ഷ്മിയോട് പറഞ്ഞു രാജശേഖരൻ രുദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു . ലക്ഷ്മി അവരിരുവരെയും കട്ടിലിലേക്ക് ഇരുത്തി ശേഷം എന്തോ സംശയം തോന്നി  രാജശേഖരൻ പോയ വഴിയെ തന്നെ അവരും പോയി ……

റൂമിലെത്തിയ രാജശേഖരൻ കണ്ടത് കട്ടിലിരിക്കുന്ന പകുതി കാലിയായ ജാക്ക് ഡാനിയൽസിന്റെ കുപ്പിയും രണ്ട് ഗ്ലാസ്സുമാണ് ..കുറച്ച് കപ്പലണ്ടി ഒക്കെ അവിടെയും ഇവിടെയും ആയി ചിതറിക്കിടപ്പുണ്ട് ….ഈശ്വരാ ഈ പിള്ളേർ ഇത് എന്നാ പരിപാടിയാ കാട്ടി വച്ചേക്കുന്നേ… ലക്ഷ്മി ഇത് കണ്ടാൽ രണ്ടിനെയും ഇന്ന് തന്നെ കൊന്നുകറിയാക്കും… രാജശേഖരൻ ആത്മഗതം ചെയ്യ്തു…….

..അവൾ ഇത് കാണുന്നതിനു മുന്നേ ഇതെല്ലാം എടുത്തു മാറ്റിയേക്കാം …..രാജശേഖരൻ കട്ടിലിന് മുകളിലായിരിക്കുന്ന ആ കുപ്പിയെടുത്ത് മാറ്റാനായി തുടങ്ങിയതും ലക്ഷ്മി അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു …ലക്ഷ്മി നോക്കുമ്പോൾ കയ്യിൽ ഒരു മദ്യക്കുപ്പിയുമായി നിൽക്കുന്ന രാജശേഖരനെയാണ് കാണുന്നത്..

അപ്പോൾ ഇതാണ് കാര്യം… അല്ലേ രാജേട്ടാ !!! ഇതിപ്പോ രാജേട്ടനും കൂടി അറിഞ്ഞിട്ടാ ….

ഏയ്, ഞാനിതിപ്പോ ഇവിടെ എത്തിയപ്പോൾ കണ്ടതാ …പിള്ളേര് അറിയാതെ മാറി കുടിച്ചതെങ്ങാനും ആയിരിക്കും ….

പിന്നെ …മാറി കുടിക്കാൻ ഇള്ള കുഞ്ഞുങ്ങൾ അല്ലേ …അതെങ്ങനെ അപ്പനെയും മക്കളെയും കണ്ടല്ലേ പഠിക്കുന്നെ …..രണ്ടിനെ ഞാൻ ഇന്ന് ശരിയാക്കി കൊടുക്കുന്നുണ്ട് …ലക്ഷ്മി അരിശത്തോടെ തിരിച്ച് റൂമിലേക്ക് നടന്നു..

രാജശേഖരൻ ആ കുപ്പിയൊക്കെ എടുത്ത് മാറ്റിവെച്ച് തിരികെ റൂമിലേക്ക് എത്തുമ്പോഴേക്കും ലക്ഷ്മി രുദ്രയെയും വൈദേഹിയെയും കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് റൂമിൽ നിന്നും പുറത്തിറങ്ങുന്നതാണ് കാണുന്നത്…

നീ ഇത് എങ്ങോട്ടാ ഈ പിള്ളേരെ കൊണ്ട്…..

പിള്ളാരോ!!!! ഇവറ്റകളോ!!! രണ്ടിൻെറയും കയ്യിലിരിപ്പ് കണ്ടില്ലേ …ഇനി ബോധം തിരിച്ചു വരുമ്പോൾ വീട്ടിലേക്ക് കയറിയാ മതി രണ്ടും.. പുറത്ത് കിടക്കട്ടെ ..എന്നാലേ പഠിക്കൂ….ലക്ഷ്മിയുടെ കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ടുണ്ട് .അപ്പോഴും രുദ്രയും വൈദേഹിയും കരച്ചിൽ തന്നെയാണ്….. അച്ഛാ !!അമ്മേ !!!ചേട്ടാ!! എന്നൊക്കെ പറഞ്ഞ് കരയുന്നുണ്ട്… പക്ഷേ രണ്ടിന്റെയും കാല് തറയിൽ ഉറക്കുന്നില്ല… തല നിവർത്തി വെക്കാൻ പോലും കഴിയാത്ത അവസ്ഥ ..

രാജശേഖരൻ അവരെ തടഞ്ഞു …ഈ സമയത്ത് മക്കളെ ഒറ്റയ്ക്ക് പുറത്തു കിടത്താനോ ….

ഒറ്റക്കല്ല നിങ്ങളോടും കൂടിയാ….

അതിന് ഞാനെന്തു ചെയ്തു ???

നിങ്ങളെ കണ്ടല്ലേ പിള്ളാര് ഇതെല്ലാം പഠിച്ചത്  ..അപ്പോൾ ഇതിന് ഉത്തരവാദിയും നിങ്ങൾ തന്നെയാണ് …രണ്ടിൻെറയും ബോധം വരുമ്പോൾ ഒരുമിച്ച് കേറിയാൽ മതി മൂന്നും …ലക്ഷ്മി തിരികെ തൻറെ ബെഡ്റൂമിൽ എത്തി കതകടച്ച് കുറ്റി ഇട്ടു. രാജശേഖരനും രുദ്രയും വൈദേഹിയും പുറത്ത് നിൽക്കുകയാണ്..

അച്ഛാ എനിക്ക് ഏതാണ്ട് പോലെ വരുന്നു…. വൈദേഹി വാ പൊത്തി കൊണ്ട് പറഞ്ഞു.

മോളെ പൊത്തിപ്പിടിച്ചോ…. ഇവിടെയെങ്ങാനും ചർദ്ദിച്ചാൽ അവൾ നിങ്ങളെയെല്ലാം കൊല്ലും.. നമുക്ക് പുറത്തു പോകാം …രാജശേഖരൻ രുദ്രയെയും വൈദേഹിയും താങ്ങിക്കൊണ്ട് പുറത്തേക്ക് പോയി …പുറത്തെത്തിയതും വൈദേഹി പണി തുടങ്ങി രാജശേഖരൻ മെല്ലെ അവളുടെ മുതുക് തടവി കൊടുത്തുകൊണ്ടിരുന്നു….. രുദ്ര  ആകട്ടെ അവിടെ ഒരു തൂണിൽ ചാരി നിൽക്കുകയാണ്…

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.