ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

എൻറെ മോൾ എൻറെ കൂടെ കിടക്കുന്നതിന് ആർക്കാടാ ചേതം… നീ നിൻറെ കാര്യം മാത്രം നോക്കിയാൽ മതി.. അവൻ കേൾക്കാൻ തന്നെ മാലിനി ഉറക്കെ പറഞ്ഞു…

അല്പസമയത്തിനുള്ളിൽ തന്നെ കുറച്ച് അപ്പുറത്തെ ഒരു റൂമിൽ ലൈറ്റ് തെളിഞ്ഞു. അനിരുദ്ധൻെറ റൂമിൽ ….ദേവൻ മെല്ലെ അവിടേക്ക് പോയി …ജനൽ അടച്ചിട്ടിരിക്കുകയാണ് , തടി കൊണ്ടുള്ള ജനൽ പാളിയാണ് പക്ഷേ ജനലിൽ മുകളിലായി ചതുരത്തിൽ ഒരു ഓപ്പണിങ് ഉണ്ട്… അത് ചില്ല് ആണെന്ന് തോന്നുന്നു… ദേവൻ മെല്ലെ അങ്ങോട്ടേക്ക് വലിഞ്ഞു കയറി… അതുവഴി ഉള്ളിലുള്ളത് അറിയാൻ പറ്റും ..ദേവൻ ഉള്ളിലേക്ക് നോക്കി. അനിരുദ്ധൻ വന്നപാടെ ഫോണെടുത്ത് ആരെയൊക്കെ വിളിക്കുന്നുണ്ട് ..വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരം.. അതിനാൽ ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല…. അതിനുശേഷം അവൻ മേശയ്ക്കുള്ളിൽ നിന്നും എന്തോ എടുത്ത് കയ്യിലേക്ക് ഇഞ്ചക്ട് ചെയ്തു ..മയക്കുമരുന്ന് ആകണം …ദേവന് പെട്ടെന്ന് വൈദേഹിയെ ഓർമ്മ വന്നു.. അവളെയും മയക്കുമരുന്ന് ഇഞ്ചക്ട് ചെയ്തിരുന്നു…..ഡ്രഗ്സ് ഇഞ്ചക്ട് ചെയ്തതിന് ശേഷം അനിരുദ്ധൻ തന്റെ റൂമിലുള്ള വലിയ സ്ക്രീൻ ഓണാക്കി …..ശേഷം അതിൽ ഒരു വീഡിയോ പ്ലേ ചെയ്തു.. അതും നോക്കി ഇരുന്നു.. ദേവൻ ആ വീഡിയോയിലേക്ക് ശ്രദ്ധിച്ചു നോക്കി… ബ്രൂട്ടൽ സെക്സ് വീഡിയോസ്…. സൊ ഇവനൊരു സെക്സ് മേനിയാക്കും കൂടിയാണ് ദേവൻ മനസ്സിൽ പറഞ്ഞു.. അവൻ അതും കണ്ടുകൊണ്ട് ഇരിക്കുകയാണ് …ദേവൻ അവിടെ നിന്നും തൊട്ടുമുകളിലെ നിലയിലേക്ക് ചാടിക്കയറി..

ആ റോയിൽ അവസാനത്തെ റൂമിൽ നിന്ന് ചെറിയ ശബ്ദത്തിൽ യേശുദാസിന്റെ മെലഡി ഒഴുകി വരുന്നുണ്ട്… ദേവൻ ആ റൂമിനടുത്തേക്ക് ചലിച്ചു… അവൻ അവിടെയുള്ള ഒരു ജനലിൽ പിടിച്ചുനിന്നു.. ആ ജനലിന്റെ തൊട്ടരികിൽ ഒരു കോറിഡോർ ആണ് ..കോറിഡോറിൽ നിന്നും ഒരു റൂമിലേക്കുള്ള ഓപ്പണിങ്.. റൂമിന്റെ വാതിൽ തുറന്നു കിടക്കുകയാണ്. അകത്ത് രണ്ടുപേർ ഇരിക്കുന്നുണ്ട് ടീഷർട്ടും ഷോർട്ടും ആണ് രണ്ടുപേരുടെയും വേഷം.. ഒരേപോലെയുള്ള ടീഷർട്ടും ഷോട്ട്സും… ടീഷർട്ടിൽ.. ബ്രോ എന്നും സിസ് എന്നും പ്രിൻറ് ചെയ്തിരിക്കുന്നു… കസേരയിൽ ഇരിക്കുന്ന യുവാവിന്റെ കാലിലേക്ക് ചാരി തല അവൻറെ മടിയിൽ വരത്തക്കവണ്ണം തറയിലിരുന്ന് ഫോണിൽ കുത്തി കളിക്കുകയാണ് അവൾ… തൻറെ മടിയിലിരിക്കുന്ന അവളുടെ തല അയാൾ മസാജ് ചെയ്തു കൊടുക്കുന്നുണ്ട് ….

വൈഗ ….ആ യുവാവ് അവളെ വിളിച്ചു…

.. നീ ബോംബെയിൽ ചെന്നിട്ടുള്ള വിവരങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ???

അമർ..അത് ഞാൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു… ഇപ്രാവശ്യം അവൻ ആ പോർട്ട് ലേലത്തിൽ എടുത്തത് കഴിഞ്ഞ പ്രാവശ്യത്തിന്റെ ഇരട്ടി തുകയ്ക്കാണ്.. നമുക്ക് ആകെ നഷ്ടം അവിടെ വരെയുള്ള പെട്രോൾ… അവൻറെ നഷ്ടം 150 കോടി രൂപ… വൈഗ മെല്ലെ ചിരിച്ചു .

അപ്പോൾ ഇതാണ് അമർനാഥും വൈഗയും ഇവർ ഇവിടത്തെ ആണോ ???ദേവൻ മെല്ലെ പറഞ്ഞു… അവൻ അവരുടെ സംഭാഷണത്തിലേക്ക് കാതോർത്തു ..

നീ മിനിസ്റ്ററെ കണ്ടിട്ട് എന്തായി???

അമർ : അത് ശരിയായിട്ടുണ്ട് NIA അവൾക്ക് വേണ്ടി ഒരു അൺ ഒഫീഷ്യൽ എൻക്വയറി നടത്തും.. അതുപോലെ നമ്മുടെ ആളുകളും ആന്ധ്ര മൊത്തം ഇപ്പോൾ അവളെ തേടുന്നുണ്ട് …

….ആന്ധ്ര ???? അവിടെ എന്താ???

നമ്മൾ ഒരുവനെ തേടിയില്ലേ… കാർത്തിക്… അവനെ അവസാനം ലൊക്കേറ്റ് ചെയ്തത് അവിടെയാണ്… അതുകൊണ്ട് അവളും അവിടെ ഉണ്ടാകാം എന്ന ഒരു സംശയം…

നമ്മൾ അവളെ കുറച്ചുകൂടി സൂക്ഷിക്കേണ്ടത് ആയിരുന്നു ചെറുപ്രായത്തിൽ തന്നെ കുടുംബം നഷ്ടപ്പെട്ട പാവം കുട്ടിയായിരുന്നില്ലേ.. അവൾ.. വൈഗ വിഷമത്തോടെ പറഞ്ഞു.

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.