ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

“”” വിളിക്ക്….. മോളെ രുദ്ര പോകരുതേ എന്ന് പറഞ്ഞു പുറക്കെന്ന് വിളിക്ക്….. എന്നിട്ട് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരയൂ….. കമോൺ……..””” രുദ്ര ഉള്ളിൽ പറഞ്ഞുകൊണ്ട് മെല്ലെ പുറത്തേക്ക് തിരിഞ്ഞു ….തന്നാൽ ആവുന്ന വിധം സ്ലോമോഷനിൽ. ഒന്ന് രണ്ട് സെക്കൻഡുകൾ അവൾ ആ വിളിയും പ്രതീക്ഷിച്ചു നിന്നു …ഈശ്വരാ പണി പാളിയോ ….പിറകിൽ നിന്ന് ഒന്നും കേൾക്കുന്നില്ലല്ലോ… ഇൻട്രൊഡക്ഷൻ പഞ്ചിനുവേണ്ടി ഒന്ന് ജാഡ ഇട്ടതാ…എല്ലാം ത്രീജി ആയോ???

………… രുദ്ര ……….  പുറകിൽ നിന്നും ലക്ഷ്മി ഉറക്കെ വിളിച്ചു….

“””‘ കോളടിച്ചു മോളെ ….നിൻറെ പ്ലാൻ വർക്കൗട്ട് ആയി ….നീ മുത്താണ് …മുത്ത്…””” രുദ്ര സ്വയം അഭിനന്ദിച്ചു …എന്നിട്ട് സ്റ്റൈലിൽ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് സംഹാരരുദ്രയെ പോലെ നിൽക്കുന്ന ലക്ഷ്മിയെയാണ്…….

“” വണ്ടർഫുൾ “””…മാതാജി ടെറർ മോഡിലാണ് ….ഈയിടെയായി എവിടെ പരിപാടി അവതരിപ്പിച്ചാലും രുദ്ര ..ഇതാണല്ലോ  നിൻറെ അവസ്ഥ… രുദ്ര സ്വയം പറഞ്ഞു.

നിനക്ക് പോകണം…. അല്ലേടി ….ഇത്രയും നേരം നിന്നെ കാത്ത് കണ്ണിൽ എണ്ണ ഒഴിച്ചിരുന്നതാ ഞങ്ങളെല്ലാം… ഞാനും നിൻറെ അപ്പയും ഇവരെല്ലാവരും…. അതിൽ ഏറ്റവും കൂടുതൽ സന്തോഷവും ആകാംക്ഷയും ഇവൾക്കായിരുന്നു …എൻറെ വൈദേഹിക്ക്…. ഒരു കളി കൂട്ടുകാരി വരുന്നതിന്റെ സന്തോഷം… നിന്റെ ഇഷ്ടങ്ങളെ കുറിച്ചാണ് ഇവൾ ഇതുവരെ എന്നോട് ചോദിച്ചിരുന്നത്…. പാവം കുട്ടി എന്നിട്ട് അവൾ നിനക്ക് ശത്രുവായി അല്ലേടി ??? അഹങ്കാരി …..അതെങ്ങനെ അപ്പനും രണ്ടു ചേട്ടന്മാരും കൂടി തലയിൽ കേറ്റി വെച്ച് വഷളാക്കി വച്ചിരിക്കുകയല്ലേ…. ഇവളോട് ഇങ്ങനെ ഒന്നും സംസാരിച്ചാൽ പോരാ…….

ലക്ഷ്മി പൊട്ടിത്തെറിക്കുകയായിരുന്നു. രുദ്ര ആകട്ടെ സബ്‌ടൈറ്റിൽ ഇല്ലാതെ കൊറിയൻ പടം കാണുന്ന അവസ്ഥയിലും…. ഇടയ്ക്കിടെ വൈദേഹി ലക്ഷ്മി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ലക്ഷ്മി അതൊന്നും കാര്യമാക്കുന്നില്ല….

ഇവളുടെ അഹങ്കാരത്തിന് എൻറെ കയ്യിൽ മരുന്നുണ്ട് …ലക്ഷ്മി അടുക്കളയിലേക്ക് പോയി..

“””” ഈശ്വര ചട്ടുകം എസ്കേപ്പ് “രുദ്രയ്ക്ക് കാര്യം മനസ്സിലായി …അവൾ പുറത്തേക്ക് ഓടി …ഇതൊക്കെ കണ്ടു മൊത്തത്തിൽ വണ്ടർ അടിച്ചു നിൽക്കുകയാണ് രാജശേഖരനും മറ്റുള്ളവരും …….സമർ കാറിൽ നിന്നും പെട്ടികൾ ഇറക്കിവെച്ച് നിൽപ്പുണ്ട് …രുദ്ര ചെന്ന ഉടനെ അതിലെ ഏറ്റവും വലിയ രണ്ട് പെട്ടികൾ പതിയെ വലിച്ച് മുകളിൽ കയറ്റി ഹാളിലേക്ക് തള്ളിക്കൊണ്ട് വന്നു…. അപ്പോഴേക്കും ചട്ടുകവുമായി ലക്ഷ്മിയും രംഗപ്രവേശം ചെയ്തിരുന്നു… അവരെ വൈദേഹി പൊതിഞ്ഞുപിടിച്ച് തടഞ്ഞു നിർത്തിയിരിക്കുകയാണ് …അപ്പോഴാണ് പെട്ടിയും വലിച്ചുകൊണ്ട് രുദ്ര അവിടേക്ക് എത്തിയത്..

അവൾ വൈദേഹിയെ നോക്കി പറഞ്ഞു… എടീ ഇങ്ങോട്ട് വാ…. എന്നിട്ട് ഈ പെട്ടി ഒന്ന് പിടിക്ക് …

അപ്പോൾ ലക്ഷ്മി ….നിൻറെ പെട്ടി ചുമക്കാൻ അവൾ ഇവിടുത്തെ വാല്യക്കാരി അല്ല… എൻറെ മകളാണ് ….

വൈദേഹി നിസ്സഹായതയോടെ രുദ്രയെയും ലക്ഷ്മിയെയും മാറിമാറി നോക്കി….

രുദ്ര വൈദേഹിയോട്.. നിന്നോട് ഞാൻ ഇങ്ങോട്ട് വന്ന് ഈ പെട്ടി പിടിക്കാനാ പറഞ്ഞത്..

ഞാൻ പറഞ്ഞില്ലേ …നിൻറെ പെട്ടി പിടിക്കാൻ വേറെ ആളെ നോക്ക്… ലക്ഷ്മി കോപത്തിൽ തന്നെയാണ്.

ഇതു മുഴുവൻ ഇവൾക്ക് വേണ്ടി ഞാൻ മേടിച്ച സാധനങ്ങളാണ്…. അതും കൂടി ഞാൻ പിടിക്കേണ്ട ആവശ്യമെന്താ…. നോക്കി നിക്കാതെ ഇങ്ങോട്ട് വന്ന് പിടിക്കടി വൈദൂ… ….രുദ്ര ഒരു ക്ലോസപ്പ് പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു.

അത് കേട്ട് ലക്ഷ്മിയും വൈദേഹിയും ഒരുപോലെ ഞെട്ടി… അപ്പോഴേക്കും രുദ്ര കാറ്റുപോലെ ഓടിവന്നു വൈദേഹിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു കടി അങ്ങ് കൊടുത്തു …വൈദേഹി നിന്ന് നിൽപ്പിൽ ഒന്ന് തുള്ളി രുദ്രയെ കെട്ടി പുണർന്നു ..രുദ്ര കടിച്ച ആ കവിളിൽ തന്നെ ഒരു മുത്തവും കൂടി കൊടുത്തു… ശേഷം തന്റെ മൂക്ക് കൊണ്ട് അവളുടെ മൂക്കിൽ ഒന്ന് ഉരുമി… വൈദേഹി കണ്ണുകൾ നിറച്ചുകൊണ്ട് അവളെ നോക്കി ……

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.