ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 334

സൂര്യൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു..

നീ രാജേട്ടനെ കണ്ടോ ??? ലക്ഷ്മി സൂര്യനോട് ചോദിച്ചു …

അപ്പ അതിനെ രണ്ടിനെയും എൻറെ കയ്യിൽ തന്നിട്ട് മുങ്ങി… ദേവൻറെ റൂമിൽ കാണും ..

ആഹാ എന്നാ ഇന്ന് അവിടെ തന്നെ കിടക്കട്ടെ …മോനും പോയി കിടക്കാൻ നോക്ക് ..

ഓ ഇന്ന് ഇനി രുദ്രയുടെ റൂമിലിരുന്ന് നേരം വെളുപ്പിക്കാം …കുട്ടികൾക്ക് രാത്രിയിൽ വയ്യായ്ക വല്ലതും ഉണ്ടായാലോ ???

അവൻ എഴുന്നേറ്റ് രുദ്രയുടെ റൂമിലേക്ക് പോയി എന്നിട്ട് അവളുടെ ഈസി ചെയറിലേക്ക് ചാഞ്ഞിരുന്നു… അപ്പോഴാണ് അവൻറെ ഫോൺ റിംഗ് ചെയ്തത് അവൻ ഫോൺ എടുത്തു നോക്കി….

ദേവൻറെ ചിത്രവും താഴെ “””അച്ചു കോളിംഗ് “””എന്ന മെസ്സേജും.

***************************************

ഇരുട്ടിൻറെ മറ പറ്റി ദേവൻ ദേവലോകം തറവാട്ടിന്റെ പിൻഭാഗത്ത് എത്തി.. അവിടെ ഒരു റൂമിൽ നിന്നും സംസാരം കേൾക്കുന്നുണ്ട് ..ദേവൻ മെല്ലെ അങ്ങോട്ട് നടന്നു …റൂമിനകത്ത് വെട്ടമുണ്ട് തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി അകത്തു നടക്കുന്നതൊക്കെ വ്യക്തമായി കാണാൻ സാധിക്കും ..ആ റൂമിൽ നാലു പേരുണ്ട് ..ഒരാൾ ഒരു വലിയ ടേബിളിൽ കമിഴ്ന്നു കിടക്കുകയാണ് ..അയാളുടെ ഭാര്യ ആയിരിക്കണം അയാളുടെ പുറത്ത് എണ്ണ തേച്ച് തടവി കൊടുക്കുന്നുണ്ട് ..രണ്ടുപേർ , ഒരാണും പെണ്ണും ഒരറ്റത്തായി അതും നോക്കി നിൽപ്പുണ്ട് ..അവരുടെ മക്കൾ ആവാം ..ദേവൻ ഊഹിച്ചു .ആ സ്ത്രീ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ദേവൻ പുറത്തുവന്നു നിൽക്കുന്നതും തങ്ങളെ ശ്രദ്ധിക്കുന്നതും ഒന്നും അവർ അറിയുന്നുണ്ടായിരുന്നില്ല .

ദേവലോകത്തെ അനന്തൻ ഒരു ടേബിളിൽ കമിഴ്ന്നു കിടക്കുകയാണ് , ഭാര്യ മാലിനി അയാൾക്ക് എണ്ണ തേച്ച് തടവി കൊടുക്കുന്നു …മക്കളായ ചിത്രയും അനിരുദ്ധമാണ് അടുത്തുനിൽക്കുന്നത്… മാലിനി അയാളെ കാര്യമായി തന്നെ ശകാരിക്കുന്നുണ്ട് ..

എവിടെയോ പോയി ഒരു പെണ്ണിൻറെ അടിയും മേടിച്ച് കൊണ്ടുവന്നു കിടക്കുകയാണ് ….പറഞ്ഞിട്ടെന്താ? എന്ത് കാട്ടിക്കൂട്ടിയാലും ഒടുവിൽ എണ്ണയിട്ട് തടവാനും ചൂട് പിടിക്കാനും ഞാനൊരാൾ ഇവിടെ ഉണ്ടല്ലോ…

അനിരുദ്ധും അമ്മയുടെ കൂടെ ചേർന്നു.. അച്ഛന് നാണമില്ലേ ഇത്തിരി ഇല്ലാത്ത ഒരു പെണ്ണിൻറെ കയ്യിൽ നിന്നും തല്ലു വാങ്ങി ഇവിടെ വന്ന് കിടക്കാൻ ….

അനന്തനും ദേഷ്യം വന്നു ..നീയൊക്കെ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നെ.. എൻറെ ഒരു കൈയ്ക്കില്ല ആ പെണ്ണ് ….പിന്നെ നമ്മൾ അറിയാതെ പിന്നിൽ നിന്ന് അടിച്ചാൽ എന്ത് ചെയ്യാൻ പറ്റും …അവൾ എൻറെ കഴുത്തിനിട്ടാ ചവിട്ടിയെ …നായിൻറെ മോള് അവൾക്ക് ഞാൻ വെച്ചിട്ടുണ്ട് …

പിന്നെ …അവളെ തൊടാൻ അങ്ങ് ചെന്നാൽ മതി …ആ കർണ്ണൻ നിങ്ങളെ എടുത്ത് ഭിത്തിയിൽ തേക്കും… അല്ലെങ്കിൽ എന്തിനാ കർണൻ… അവിടെ അവൾ രണ്ട് കൊമ്പന്മാരെ വളർത്തുന്നുണ്ട് അവറ്റകളുടെ മുന്നിലെങ്ങാനും വെച്ച് അവളെ ഒന്ന് തൊട്ടാൽ അവന്മാർ ചതച്ചരച്ചുകളയും നിങ്ങളെ… പിന്നെ ഒരു പ്ലാസ്റ്റിക് കവറുമായി അങ്ങ് ചെന്നാൽ മതി തൂത്തിട്ടോണ്ട് പോരാം …മാലിനി അയാളെ പുച്ഛിച്ചു .

അനന്തന് എഴുന്നേറ്റു നിൽക്കണമെന്നും അവൾക്കിട്ടു രണ്ടെണ്ണം കൊടുക്കണം എന്നും ആഗ്രഹമുണ്ട് …പക്ഷെ പറഞ്ഞിട്ടെന്താ കാര്യം , നിവർന്ന് നിൽക്കാൻ കഴിയുന്നില്ല ..

നിങ്ങൾ ഇതെന്ത് നോക്കിനിൽക്കുകയാ.. പിള്ളേരെ ..പോയി കിടന്നുറങ്ങാൻ നോക്ക്.. ഇങ്ങാരെ ഇനി ഒന്ന് കുളിപ്പിച്ചിട്ടേ കിടക്കാൻ പറ്റൂ… മാലിനി തൻറെ മക്കളോട് ആയി പറഞ്ഞു …

അനിരുദ്ധൻ അപ്പോൾ ചിത്രയെ നോക്കി എന്താ നിനക്ക് ഉറക്കം വരുന്നില്ലേ …വന്നു കിടന്നുറങ്ങാൻ നോക്ക് …അപ്പോൾ ചിത്ര അമ്മയുടെ കൈയിലേക്ക് അല്പം ഭയത്തോടെ മുറുക്കിപ്പിടിച്ചു……

അതെന്താ അവൾ വന്നാലേ നീ കിടക്കത്തോള്ളോ??? പോയി കിടന്നുറങ്ങടാ..

അല്ല ..മറ്റൊരിടത്തേക്ക് കെട്ടിച്ചു വിടേണ്ട പെണ്ണാ ..ഇപ്പോഴും അമ്മയുടെ കൂടാ കിടത്തം എന്നും നാട്ടുകാർ പറയും.. അനിരുദ്ധൻ മെല്ലെ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി ….

Updated: August 25, 2022 — 10:07 pm

16 Comments

  1. ? നിതീഷേട്ടൻ ?

    ദേവനും വൈഗ & അമറ് വേഗം കൂടികാഴ്ച ഉണ്ടാകട്ടെ, പിന്നെ ഭാധ്രൻ്റെ മകൾ തന്നെ ആണൊ അവർ ?

  2. Hlo next part ennan varuka

  3. ഇതിന്റെ അടുത്ത ഭാഗം എന്നാണ് വരുന്നത്

  4. Than ezhuth nirthi poya

  5. Super

  6. ❤❤❤❤❤

  7. Bro charectors inte connection onn clear aakki tharamo
    Manassilakunila
    But sambhvam poli aanu

  8. Super story ..but pages kuravanu

  9. ❤️?♥️

    1. Enna ezhuthane mone polichu ee partum pinne page ichiri kutii ezhuthumo athe ullu parayan ❣️❣️❣️❣️??

  10. ഈ ദേവൻറെ ദേവൂട്ടിയുടെ ശരിക്കുള്ള പേര് എന്താ

  11. Page kooti ezhuthadei.

    1. വന്നത് ലേറ്റായാണല്ലൊ?

Comments are closed.