ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 407

തീർച്ചയായും സഖാവേ എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അത് അവനോട് ചോദിച്ചു കൊള്ളാം… പക്ഷേ ഇപ്പോഴല്ല എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട് …സഖാവിനെ ഇനിയും എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വരും….

നീ എൻറെ ലക്ഷ്മിയുടെ മകൻ അല്ലേ… ഞങ്ങളുടെ രഘുവിന്റെ അനന്തരവൻ… നിനക്ക് വേണ്ടി ബുദ്ധിമുട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ …

ദേവൻ പിന്നീട് വൈശാഖന്റെ കുടുംബത്തെ പറ്റിയും മറ്റും ചോദിച്ചു മനസ്സിലാക്കി ….. തന്നെപ്പറ്റിയും തൻറെ കുടുംബത്തെപ്പറ്റിയും ഉള്ള വൈശാഖന്റെ ചോദ്യങ്ങൾക്ക് ദേവൻ അത്ര വ്യക്തതയില്ലാത്ത കുറച്ച് ഉത്തരങ്ങൾ നൽകി ബാക്കി പിന്നീട് പറയാം എന്ന് ഉറപ്പിന്മേൽ അവർ ആ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി … വൈശാഖനെ യാത്ര അയച്ചതിനു ശേഷം ദേവൻ തൻറെ കാറിൽ കയറി…..

അപ്പോൾ മിത്രങ്ങളെ പരിചയപ്പെട്ടു….. ഇനി ശത്രുക്കൾ …..ദേവലോകം തറവാട്ടിൽ ഉണ്ടവർ ….അവരെ കൂടി കാണണം എന്നിട്ട് വേണം ദേവന് കളത്തിലിറങ്ങാൻ…. വൈദേഹിക്ക് വേണ്ടി ….പിന്നെ താനിതുവരെ കണ്ടിട്ടില്ലാത്ത ഒരു പിടി ആത്മാക്കൾക്ക് വേണ്ടി…..

**************************************

ആദി നീ തന്നെ പറ..  എല്ലാ ജീവനുകൾക്കും ഒരേ വിലയാണോ??? ഉദാഹരണത്തിന് നിൻറെ ജീവൻറെ വിലയാണോ ഈ നിൽക്കുന്ന ധർമ്മനുള്ളത് അയാൾ തനിക്കരികിലായി നിന്ന ചട്ടമ്പിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു…. അല്ല… ഉത്തരവും അയാൾ തന്നെ പറഞ്ഞു.. അപ്പോൾ ആർക്കും വേണ്ടാത്ത ചിലരുടെ ചില അവയവങ്ങൾ എടുത്ത് നമ്മൾ വില കൂടിയവരെ സഹായിക്കുന്നു… എന്ന് കരുതി തനിക്ക് അങ്ങ് കണ്ണടച്ചാൽ പോരായിരുന്നോ …ഇതിപ്പൊ പോലീസായി കേസായി .എവിടെപ്പോയി നിൽക്കാനാ… ഞാനൊരു പ്രാവശ്യം കൂടി ചോദിക്കുവാ.. താനും കൂടെ കൂടിക്കോ കിട്ടുന്നതിൽ ഒരു പങ്ക് തനിക്കും തരാം ഒന്നുമില്ലെങ്കിലും തൻറെ ഹോസ്പിറ്റലല്ലേ ????

തൻറെ മുന്നിൽ കസേരയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ഇരുന്ന ആദിയോടായി അയാൾ പറഞ്ഞു… തൊട്ടടുത്ത കസേരയിൽ ഒരു സ്ത്രീയെ ബന്ധിച്ച് ഇരുത്തിയിട്ടുണ്ട് അവരുടെ വായ മൂടി കെട്ടിയിരിക്കുന്നു …കുറച്ച് അപ്പുറത്തായി ഒരു പയ്യനെ അടിച്ചവശനാക്കിയിട്ടുണ്ട്..

ഇല്ലടാ നീ എന്തൊക്കെ തരാമെന്ന് പറഞ്ഞാലും ഈ നെറികേടിന് കൂട്ടിനിൽക്കാൻ എനിക്കാവില്ല… ഒരു ഡോക്ടറിനു മുന്നിൽ എല്ലാ ജീവനും ഒരേ വിലയാണ് അതിൽ വലിയവൻ, ചെറിയവൻ ഒന്നുമില്ല ..അതൊന്നും നിന്നെപ്പോലെ മനുഷ്യരക്തമൂറ്റി കുടിക്കുന്ന ചെകുത്താനോട് പറഞ്ഞിട്ട് കാര്യമില്ല… ആദി ചീറി..

അതെ …ഞാൻ ചെകുത്താൻ തന്നെ …ആ ചെകുത്താൻ ഞാൻ ജനിച്ചപ്പോൾ മുതൽ എന്നോടൊപ്പം ഉണ്ട് …..പണം……പണം ഉണ്ടാക്കാൻ എന്തു വഴിയും ഞാൻ നോക്കും… എതിർത്ത് നിൽക്കുന്നത് സ്വന്തം തന്തയാണെങ്കിലും തീർത്തിരിക്കും ഞാൻ. അപ്പോഴാണ് നിന്നെപ്പോലെയുള്ള ഒരു ദുർബലൻ… ഞാൻ നിനക്ക് ഒരു അവസരം കൂടി തരികയാണ് ആദി എന്നോടൊപ്പം ചേർന്നാൽ നിനക്കും നിൻറെ ഭാര്യക്കും മക്കൾക്കും രാജകന്മാരെ പോലെ വാഴാം…

എനിക്ക് വേണ്ടടാ ആ ജീവിതം…. പാവങ്ങളുടെ കണ്ണീരിലും ചോരയിലും കെട്ടിപ്പൊക്കിയ ആ കൊട്ടാരത്തിൽ നീ തന്നെ കഴിഞ്ഞോ…

അപ്പോൾ പിന്നെ വേദനയോടെ എനിക്ക് പറയേണ്ടിവരും ആദി… നിന്നെയും നിൻറെ കുടുംബത്തെയും ഭൂമിക്ക് മുകളിൽ വച്ചിരിക്കുന്നത് ഇനി എനിക്ക് ആപത്താണെന്ന് …അതുകൊണ്ട് നിങ്ങൾക്ക് മരിക്കാം…. അല്ല???? അയാൾ അപ്പോൾ ഇരുളിന്റെ മറവിൽ നിന്നും അവരുടെ അടുത്തേക്ക് എത്തിയ ഒരാളെ നോക്കി പറഞ്ഞു ..

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.