ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

ഇതിപ്പോൾ അമ്മാവൻറെ കഥ പറയാം എന്ന് പറഞ്ഞിട്ട് പറയുന്നത് എൻറെ അമ്മയുടെ ലൗ സ്റ്റോറി ആണല്ലോ സഖാവേ???? ദേവൻ അതിനിടയ്ക്ക് കളിയായി വൈശാഖിനോട് ചോദിച്ചു..

അങ്ങനെ അവൻെറ മാത്രമായി ഒരു കഥയില്ല ദേവാ… അവന്റെ കഥ എന്നു പറയുമ്പോൾ അവരുടെയും കൂടെ കഥയാണ്….. വൈശാഖൻ തുടർന്നു…

 

അപ്പോഴേക്കും ഇക്കാര്യമല്ലാം നാടെങ്ങും പരന്നിരുന്നു …വീരഭദ്ര കുറിപ്പിന്റെ തീരുമാനപ്രകാരം ലക്ഷ്മിക്ക് വേറെ ഒരു വിവാഹം ഉറപ്പിച്ചു…. രഘുവിന്റെ എതിർപ്പുകളൊന്നും നാരായണൻ വിലവെച്ചില്ല ….ഭദ്രെനെ വീട്ടുതടങ്കലിലാക്കി… പിന്നീട് എല്ലാം മാറിമറിഞ്ഞത് ആ നശിച്ച ദിവസത്തിലായിരുന്നു …അന്നാണ് ഭദ്രനെയും ലക്ഷ്മിയെയും കാണാതായത്… സുഭദ്രയുടെ മക്കളായ ഗോപിനാഥനെയും വിജയനെയും മലവെള്ളം കൊണ്ടു പോയത്… സഖാവ് രഘുവിനും പലതും നഷ്ടപ്പെട്ട ആ ദിവസം… വിജയൻറെ കൊലപാതകം ആരോപിച്ച് രഘുവിന് ആറ് വർഷം ജയിലിൽ കിടക്കേണ്ടതായി വന്നു… അന്നാ ദിവസം എന്ത് സംഭവിച്ചു എന്നുള്ളത് ഞങ്ങൾ സഖാക്കന്മാർക്ക് ആർക്കും അറിയില്ല …അതിനെപ്പറ്റി അറിവുള്ള രണ്ടേ രണ്ടുപേരെ ഇന്ന് ജീവനോടെ ഉള്ളൂ …ഒന്ന് മോന്റെ അമ്മ… മറ്റൊന്ന് ഭദ്രൻ… സഖാവ് രഘു ജയിലിൽ പോകുമ്പോൾ കർണന് രാധാമണിയുടെ വയറ്റിൽ ആറുമാസം പ്രായം കാണും …ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ രഘുവും രാധാമണിയും കൂടെ പിന്നീട് സന്തോഷകരമായ ഒരു ദാമ്പത്യം ആരംഭിച്ചു… പക്ഷേ അതും അധികകാലം നീണ്ടില്ല ലച്ചു മോൾക്ക് 9 മാസം പ്രായമുള്ളപ്പോഴാണ് ഒരു സംഘർഷത്തിൽ എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ രാഘവൻ കൊല്ലപ്പെടുന്നത്… അതിനെപ്പറ്റിയുള്ള അന്വേഷണം ഇന്നും നടക്കുന്നുണ്ട് …ഒരിടത്തും എത്താതെ…

പക്ഷേ ഞങ്ങളുടെ രഘുവിന്റെ മകൻ കർണ്ണൻ ….അവൻ ഞങ്ങളുടെ കണക്കുകൂട്ടലുകൾക്കും മീതെയായിരുന്നു… പാർട്ടിയുടെ തണലിലാണ് അവൻ വളർന്നത്…. കോളേജിലെ തീപ്പൊരി സഖാവ് …പാർട്ടിയുടെ യുവജന വിഭാഗം ദേശീയ സെക്രട്ടറി …അന്നത്തെ ആഭ്യന്തര മന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ രാമദേവ നായനാരുടെ വലംകൈ… ജീവിതത്തിൽ തങ്ങളെ തോൽപ്പിച്ചവർക്കെതിരെ തിരിച്ചടിക്കാൻ പണം വേണമെന്ന് മനസ്സിലായ അവൻ സഖാവ് രാമദേവൻെറ സഹായത്താൽ പല ബിസിനസുകളും ചെയ്തു പണമുണ്ടാക്കി…. ഹോട്ടലുകൾ …ബാറുകൾ.. ലോറികൾ… ബസ്സുകൾ ..എല്ലാം ഉണ്ട് ഇന്നവന്…. പാർട്ടിയിൽ നിന്നും അവനെതിരെ മുറിമുറുപ്പ് ഉണ്ടായപ്പോൾ അന്തസ്സായി പാർട്ടിയുടെ അംഗത്വം അവൻ രാജിവെച്ചു… പ്രത്യക്ഷത്തിൽ ഇന്ന് അവന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല …എന്നാലും പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളുടെ പിന്തുണ അവനുണ്ട് പ്രത്യേകിച്ചും സഖാവ് രാമദേവിന്റെ ….ഇന്ന് അവൻ വിചാരിച്ചാൽ ഇവിടെ എന്തും നടക്കും ….അത് പക്ഷേ ഇവിടെയുള്ള ഒരു നാറികൾക്കും അറിയില്ല …അതാണ് അവൻറെ വിജയവും …ഞങ്ങളെപ്പോലുള്ള ചുരുക്കം ചില സഖാക്കൾക്ക് മാത്രം അറിയുന്ന സത്യം…. പിന്നെ ഇത് മോനോട് പറഞ്ഞത് നിനക്ക് എന്ത് സഹായം വേണമെങ്കിലും അവൻ ഉണ്ടാകും നിൻറെ കൂടെ ….കാരണം കേട്ട് കേൾവിയെ ഉള്ളൂ എങ്കിലും അവന് അവൻറെ അപ്പച്ചിയെ അത്രയ്ക്ക് ഇഷ്ടമാണ്… ലക്ഷ്മി മോൾക്ക് ആ പേരിട്ടത് പോലും അവനാണ് …ദേവൻറെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ടാണ് സഖാവ് വൈശാഖൻ കാര്യം പറഞ്ഞത്…