ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

അയാൾ വിക്കി വിക്കി സംസാരിക്കാനായി തുടങ്ങി അപ്പോൾ അത് തടഞ്ഞുകൊണ്ട് അർജുൻ പറഞ്ഞു… കൂൾ …അവിനാശ് കൂൾ… താൻ ഇത് അയച്ചിട്ടും വലിയ കാര്യമില്ല ഇവിടെ അടി തുടങ്ങിയപ്പോഴേ ഞാൻ മൊബൈൽ ജാമർ ഓണാക്കി… പിന്നെ താൻ ഒരുപാട് സംസാരിക്കേണ്ട…. ഈ കത്തിയുടെ അഗ്രം ഇപ്പോൾ തൻറെ ശ്വാസകോശത്തിൽ എത്തിനിൽപ്പുണ്ട്… താൻ കൂടുതൽ സംസാരിച്ചാൽ….. തൻറെ ശ്വാസം കൂടിയാൽ …തൻറെ ശ്വാസകോശത്തിലേക്ക് രക്തം വന്നു നിറയും …ശേഷം അത്ര സുഖകരമല്ലാത്ത ഒരു മരണം …..അത് വേണോ???? അതുപോലെതന്നെ ഈ കത്തി വലിച്ചൂരാനും നോക്കണ്ട ….അങ്ങനെ ചെയ്താലും ആദ്യം പറഞ്ഞത് തന്നെയായിരിക്കും ഫലം… സോ തനിക്ക് ജീവിക്കാൻ ഞാനൊരു അവസരം തിരികുകയാണ്… മിണ്ടാതെ സാവധാനം ശ്വാസം എടുത്ത് നല്ല കുട്ടിയായി നിൽക്കണം…. എന്തോ ഇന്നൊരു ജീവൻ എടുക്കാൻ എനിക്ക് താല്പര്യമില്ല ….അതിന് താൻ എന്റെ പെണ്ണിനോടാണ് കടപ്പെട്ടിരിക്കുന്നത് …സോ റിമമ്ബര്‍ ദാറ്റ്.

ശേഷം തൻറെ കൂട്ടാളികളോടായി കണ്ടെയ്നറിലെ സാധനങ്ങൾ അവിടെ അപ്പോൾ വന്ന നാലു വാനിലേക്ക് മാറ്റാനായി പറഞ്ഞു… ലോഡിങ് അവർ വളരെ വേഗം തീർത്തു , ആ സമയം അത്രയും , റഹീമും ഗാർഡ്സും കസ്റ്റംസ് ഉദ്യോഗസ്ഥരും അവരുടെ ഗൺ പോയിൻറിൽ തന്നെയായിരുന്നു …പോകുന്നതിനു മുൻപായി അർജുൻ റഹീമിനോടും അവിനാഷിനോടുമായി പറഞ്ഞു ….ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ എൻറെ പിന്നാലെ വരരുത് …നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടുകാരെ സ്കെച്ച് ചെയ്തു നിർത്തിയിട്ടുണ്ട് ..അതുകൊണ്ട് മണ്ടത്തരം ഒന്നും കാണിക്കരുത് ..എന്നിട്ട് ബാക്കിയുള്ളവരോട് ആയി ഇവരെ രണ്ടുപേരും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ രക്ഷിക്കാം… സൊ അത് ചെയ്തോണം… അല്ലാതെ എൻറെ തുമ്പ് പിടിച്ചു വരരുത്… ശേഷം അർജുൻ അവരുടെ കൂടെ വാനിൽ കയറി തൻറെ ലക്ഷ്യസ്ഥാനത്തേക്ക് ഓടിച്ചു പോയി….

***************************************

സമയം രാത്രി 11 മണിയോട് അടുക്കുന്നു… ആ സമയത്താണ് ഒരു ഇരുണ്ട രൂപം ദേവലോകം തറവാടിന്റെ മതിൽക്കെട്ടുകൾ അനായാസേന ചാടി കടന്നു അകത്തേക്ക് എത്തിയത് ……ദേവലോകം തറവാടിനടുത്തേക്ക് നടന്നു നീങ്ങിയ ആ രൂപത്തിന്റെ പോക്കറ്റിൽ നിന്നും അപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു…. ബ്ലൂടൂത്ത് കണക്റ്റടായ ഹെഡ്സെറ്റ് ഉപയോഗിച്ച് അയാൾ ആ കോൾ അറ്റൻഡ് ചെയ്തു….. കുറച്ച് സമയം ഒന്നും മിണ്ടാതെ മറുവശത്തു നിന്നും വരുന്ന വിവരങ്ങൾ കേട്ടുനിന്നു ശേഷം വളരെ പതിഞ്ഞ ശബ്ദത്തിൽ അയാൾ സംസാരിച്ചു തുടങ്ങി…

റഹീം അവൻ എൻറെ ജോലിക്കാരൻ അല്ല…… എൻറെ സുഹൃത്താണ്… അവനൊന്നും സംഭവിക്കരുത് ഉടൻ തന്നെ ഏറ്റവും നല്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം… ഇന്ത്യയിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഡോക്ടർ അവനെ അവിടെ അറ്റൻഡ് ചെയ്തിരിക്കണം…. പിന്നെ ഇതിന് പിന്നിൽ കളിച്ചവനെ ഞാൻ കണ്ടെത്തിക്കൊള്ളാം ….

ആ കോൾ കട്ടായി ശേഷം തൻറെ ഫോണിൽ നിന്നും അയാൾ മറ്റൊരു നമ്പർ കണക്ട് ചെയ്തു …..

സമർ…… ദേവനാണ്…. നിനക്കായി ഒരു വർക്കുണ്ട് ….. ഒരു മണിക്കൂർ…. അതാണ് നിനക്കുള്ള സമയം.. അതിനുള്ളിൽ എനിക്ക് റിസൾട്ട് വേണം….

ഞാനെന്തു ചെയ്യണം ദേവേട്ടാ????

ഇന്ന് ഉച്ച മുതൽ ഇന്ത്യയിലെ എല്ലാ പോർട്ടിലേക്കും വരുന്നതും പോകുന്നതുമായ സകല കണ്ടെയ്നറിൻെറയും ഡീറ്റെയിൽസ് നീ അനലൈസ് ചെയ്യണം… അതിൽ ഫാർമസ്യൂട്ടിക്കൽസ് , പെയിൻറ് റോ മെറ്റീരിയൽസ് , വൈറ്റ് സിമൻറ് എന്നിങ്ങനെ വൈറ്റ് പൗഡറിന്റെ രൂപത്തിൽ ഉള്ള എല്ലാ കൺസൈൻമെൻിന്റെയും ഡീറ്റെയിൽസ് എടുക്കണം… ശേഷം അത് ആര് അയച്ചു …എവിടെ പോകുന്നു….ഏത് കമ്പനി…. ആ കമ്പനിയുടെ ജനുവിനിറ്റി…. എല്ലാം കണ്ടെത്തണം…. എന്നിട്ട് ഫെയ്ക്ക് ആയിട്ടുള്ള കൺസൈൻമെൻസിന്റെ വിവരങ്ങൾ എനിക്ക് ലഭിക്കണം…. ഒരു മണിക്കൂറിനകം… നമ്മുടെ സൈബർ ടീമിനെ മൊത്തം ഈ ഒരു മണിക്കൂർ ഇതിനായി ഉപയോഗിച്ചോ …..എനിക്ക് റിസൾട്ട് കിട്ടിയിരിക്കണം …..ശേഷം ഞാനിപ്പോൾ അയച്ചു തരുന്ന ലൊക്കേഷനിലേക്ക് ഒന്നരമണിക്കൂറിനുള്ളിൽ നമ്മുടെ ചോപ്പർ എത്തണം …ഇത്രയുമാണ് നീ ഇപ്പോൾ ചെയ്യേണ്ടത് ….

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.