ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

ദേവലോകത്ത് വീരഭദ്രക്കുറുപ്പിന്റെ ഭരണം നടക്കുന്ന സമയം …കണ്ണിൽ ചോരയില്ലാത്ത ഒരാളായിരുന്നു അയാൾ …തലയിലും നെഞ്ചിലും വെള്ളിമുടി വീണിട്ടും അധികാരം ഒരു ഹരമായി കൊണ്ടുനടന്ന വീരഭദ്രക്കുറുപ്പ് ….പക്ഷേ അയാളുടെ മകൻ അയാളെ പോലെ അല്ലായിരുന്നു വളരെ സൗമ്യനായായിരുന്നു രാമനാഥൻ ….പക്ഷേ അയാളുടെ അനിയത്തി സുഭദ്രയ്ക്ക് അച്ഛൻറെ അതേ സ്വഭാവമായിരുന്നു…. ഞങ്ങളുടെ സഖാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു രാമനാഥന്റെ മകൻ ഭദ്രൻ …..ഒരുകാലത്ത് ഞങ്ങളുടെ പാർട്ടിയുടെ അന്നദാതാവ് ഭദ്രനായിരുന്നു…. അതുപോലെതന്നെയായിരുന്നു രഘുവിന്റെ അനിയത്തി ലക്ഷ്മിയും… ഭദ്രൻെറ അനിയത്തി യാമിനിയും…. ഒരിക്കലും വേർപിരിയാനാവാത്ത  ഒരുതരം സൗഹൃദം… അവരെ ഒരുമിച്ചേ കാണാൻ കിട്ടുമായിരുന്നുള്ളൂ ….അമ്പലത്തിൽ പോകുന്നത് ഒരുമിച്ച് ….കോളേജിൽ പോകുന്നത് ഒരുമിച്ച്…. എന്തിന് വീട്ടിൽ പുറത്തിറങ്ങിയാൽ രണ്ടും എപ്പോഴും ഒരുമിച്ച് ഉണ്ടാകും…. രഘുവും ഭദ്രനും അതുപോലെതന്നെയായിരുന്നു പിരിയാൻ ആവാത്ത സുഹൃത്തുക്കൾ ….ഒരുകാലത്ത് അവർ രണ്ടുപേരും നെഞ്ചുവിരിച്ച് നിന്നാൽ സാക്ഷാൽ വീരഭദ്രക്കുറിപ്പ് പോലും തോറ്റു പോകുമായിരുന്നു ….അത് തന്നെയാണ് അയാൾക്ക് രഘുവിനോട് കോപം ഉണ്ടാകാനുള്ള കാരണവും…. വീരഭദ്ര കുറിപ്പ് ഭദ്രേനെ തൻറെ തന്നെ പിൻഗാമിയായാണ് കണ്ടത് …സ്വഭാവം ഒഴിച്ച് ബാക്കിയെല്ലാം കൊണ്ടും ഭദ്രൻ വീരഭദ്രക്കുറുപ്പിന് സമാനമായിരുന്നു….. ശരീരബലം കൊണ്ടായാലും… ധൈര്യം കൊണ്ടായാലും അയാളോട് സമൻ… പക്ഷേ രഘുവിനോട് ഉള്ള സഹവാസമൂലം വീരഭദ്രക്കുറിപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളെ ഭദ്രൻ എതിർത്തു തുടങ്ങി….. രഘുവിനോട് കൂടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയില്ല എങ്കിലും ഞങ്ങളുടെ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഭദ്രൻെറ നിശബ്ദമായ പങ്കാളിത്തം ഉണ്ടായിരുന്നു …..അച്ഛൻറെ നേരെ ചോദ്യങ്ങൾ ചോദിക്കാത്ത അനുസരണയുള്ള മകനായിരുന്നു രാമനാഥൻ…. അതുകൊണ്ടുതന്നെ അയാൾ രഘുവിന്റെ സൗഹൃദത്തിൽ നിന്നും മാറാൻ ഭദ്രനെ എപ്പോഴും ഉപദേശിക്കുമായിരുന്നു…. നാരായണൻ ആകട്ടെ തന്റെ അന്നദാതാവിനെതിരെ തന്റെ മകൻ ശബ്ദമുയർത്തുന്നതിന് കടുത്ത അമർഷം ആയിരുന്നു ….ആ രണ്ടു പിതാക്കന്മാരും തങ്ങളുടെ മക്കളുടെ സൗഹൃദത്തെ പിരിക്കാൻ തങ്ങളാൽ ആവുന്ന വിധം ശ്രമിച്ചു …..

ആ രണ്ടു സൗഹൃദങ്ങളും എനിക്കെപ്പോഴും അത്ഭുതം ആയിരുന്നു ലക്ഷ്മിയുടെയും യാമനയുടെയും സൗഹൃദം ഒരു ശാന്തമായൊഴുകുന്ന പുഴ പോലെ ആയിരുന്നു… ആ ഒഴുക്കിന് എന്തെങ്കിലും തടസ്സം സംഭവിച്ചാൽ അവർ അടുത്ത ഒരു കൈവഴി വഴി തങ്ങളുടെ സൗഹൃദത്തിൻറെ നീരൊഴുക്ക് തുടരുമായിരുന്നു ….പക്ഷേ രഘുവിന്റെയും ഭദ്രൻെറ സൗഹൃദം അതൊരു തിരകൾ അടങ്ങാത്ത കടൽ പോലെയായിരുന്നു മുന്നിൽ നിൽക്കുന്ന പ്രതിബന്ധങ്ങളെ അവർ ഒരുമിച്ച് തകർത്തെറിഞ്ഞു…..

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.