ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

അപ്പോൾ അങ്ങനെയല്ലേ??? ദേവൻ തന്റെ സംശയം മറച്ചുവച്ചില്ല ….

വൈശാഖൻ ഒന്നും കൂടി പൊട്ടി ചിരിച്ചു തൻറെ പേര് എന്താണെന്നാ പറഞ്ഞേ??? ചിരിയുടെ ഇടയിൽ കൂടി വൈശാഖൻ ചോദിച്ചു …

വിഷ്ണു ….അങ്ങനെ പറയാനാണ് ദേവന് അപ്പോൾ തോന്നിയത്…

അപ്പോൾ വിഷ്ണു ….ഇതൊക്കെ തെറ്റിദ്ധാരണയാണ്…. ഞങ്ങളും നിങ്ങളെപ്പോലെ എല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്…. പിന്നെ കട്ടൻ ചായയും പരിപ്പുവടയുടെയും കഥ  , അന്ന് ഞങ്ങൾക്ക് മേടിക്കാൻ കഴിയാവുന്നത് ഇതുരണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവുന്ന കാലത്ത് ഇവിടൊക്കെ മദ്രാസിൽ ബ്രിട്ടീഷ് റൂളിന് കീഴയായിരുന്നു ….ബ്രിട്ടീഷ് പട്ടാളത്തിന്റെയും മാടമ്പിമാരുടെയും കീഴിൽ മാടുകളെ  പോലെ പണിയെടുത്ത് കൊണ്ടിരുന്ന പാവപ്പെട്ടവരായിരുന്നു ഈ പ്രസ്ഥാനത്തിൻറെ അണികൾ…. പകലന്തിയോളം മാടമ്പിമാരുടെ പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയിലാണ് രാഷ്ട്രീയ പ്രവർത്തനം ….കാരണം കമ്മ്യൂണിസ്റ്റുകാരനാണെന്ന് അറിഞ്ഞാൽ പിന്നെ അവന് പണിയില്ല ….കൂലിയില്ല… മാടമ്പി തറവാടിന് മുന്നിലുള്ള പുളിയിലോ തെങ്ങിലോ കെട്ടിയിട്ട് മർദ്ദനം ആണ് പിന്നെ.. വീട്ടിലിരിക്കുന്ന പുഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല …അതിനെയെല്ലാം അതിജീവിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്… ഉള്ളിൽ വന്ന സങ്കടം ഒളിപ്പിച്ചുകൊണ്ട് അദ്ദേഹം തുടർന്നു… അന്നും ഉണ്ടെടോ ഈ പാൽ ചായയും പലഹാരങ്ങളും ഒക്കെ…. പക്ഷേ വാങ്ങാൻ കയ്യിൽ കാശ് വേണ്ടേ????? പിന്നെ കട്ടൻ ചായ അതും കടയിൽ മേടിക്കണമെന്നില്ല ….പാർട്ടി ഓഫീസിൽ തേയില കാണും കടയിൽ നിന്നും ചൂടുവെള്ളം ഫ്രീയായി കിട്ടും ….അത് വാങ്ങി അതിലേക്ക് കുറച്ച് തേയില പൊടി ഇട്ട് വെക്കും തിളപ്പിക്കൽ ഒന്നുമില്ല… ചിലപ്പോൾ ചൂടുകാണും… അതാണ് ചായ…. പഞ്ചസാര ഉണ്ടെങ്കിൽ ഇടും…. ഇല്ലെങ്കിൽ അതും ഇല്ല….. കിട്ടാവുന്നതിൽ ഏറ്റവും വിലകുറഞ്ഞ പലഹാരമാണ് പരിപ്പുവട…. അതുമാത്രമാണ് വാങ്ങുക…. തനിക്കറിയാമോ ചില ഇത് മാത്രം കൊണ്ട് ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ട്….. ഒരു പരിപ്പുവട മൂന്നായി മുറിച്ച് പേപ്പറിൽ പൊതിഞ്ഞ് മുണ്ടിന്റെ മടിയിൽ വെക്കും… ഓരോ മുറിയും ആ കട്ടൻ ചായയും ഓരോ നേരം അകത്താക്കി പാർട്ടി ഓഫീസിൽ തന്നെയിരിക്കും….. വീട്ടിൽ എപ്പോഴും അര നാഴി അരി ആയിരിക്കും ഇടുക ….നമ്മൾ പാർട്ടി ഓഫീസിൽ നിന്ന് കഴിച്ചാൽ വീട്ടിലുള്ളവർക്ക് കുറച്ചുകൂടി കഴിക്കാമല്ലോ…. അതായിരിക്കും മനസ്സിൽ തനിക്കറിയുമോ തിരുവോണത്തിന് പോലും ഞങ്ങൾ അതും കഴിച്ചു പാർട്ടി ഓഫീസിൽ ഇരുന്നിട്ടുണ്ട് ….മക്കൾ കുഞ്ഞു വയറു നിറച്ചു കഴിക്കുമല്ലോ അതായിരുന്നു സന്തോഷം….. വൈശാഖ് നൊമ്പരത്തിൽ പൊതിഞ്ഞ ഒരു ചിരിയോടെ പറഞ്ഞു അങ്ങനെയൊക്കെയുള്ള ഒരുപാട് സഖാക്കന്മാരുടെ വേദനയുടെയും ത്യാഗത്തിന്റെ ഫലമാടോ നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സൗകര്യങ്ങൾ ഇതിനിടയിൽ അംഗഭംഗം വന്നവരുണ്ട്… കുടുംബങ്ങൾ നഷ്ടപ്പെട്ടവരുണ്ട് …എന്തിന് സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ചവരുണ്ട്… അവരുടെയൊക്കെ മുന്നിൽ ഞങ്ങളുടെ വിശപ്പിന്റെ കഥയൊക്കെ എത്ര നിസ്സാരം…..

ഒരു നിമിഷം താൻ ഇതുവരെ ചെയ്തതൊന്നും സഖാവ് വൈശാഖൻ അടക്കമുള്ള ആ തലമുറയിലെ സഖാക്കന്മാരുടെ സഹനത്തിനും ത്യാഗത്തിന് മുന്നിൽ ഒന്നുമല്ല എന്ന് തിരിച്ചറിവ് ദേവൻറെ കണ്ണുകളിൽ ഒരു തുള്ളി കണ്ണീരായി ഉരുണ്ടു കൂടി ….അവൻറെ കണ്ണിൽ നിന്നും അത് താഴേക്ക് ഊർന്ന് വീണു ..

സഖാവേ …….ആ വിളിയാണ് ദേവനെ ഉണർത്തിയത് ….ദേവൻ ആകാംക്ഷയോടെ തന്നെ സഖാവേ എന്ന് വിളിച്ച വൈശാഖനു നേരെ നോക്കി ….

സഹജീവികളുടെ വേദനകൾക്ക് മുന്നിൽ കണ്ണീരു പൊടിയുന്ന ഓരോരുത്തരും സഖാക്കന്മാർ തന്നെയാടോ…. അയാൾ ദേവൻറെ ചുമലിൽ തട്ടി പറഞ്ഞു.

ഇനി പറ താൻ ആരാണ്… തന്റെ മുഖം…. അതിൽ എനിക്ക് അറിയാവുന്ന ആരുടെയോ സാമ്യം തോന്നുന്നു….. അതുപോലെ തന്റെ ഈ കണ്ണുകളിൽ കാണുന്ന തിളക്കം …….ഈ ദിവസം…. എന്തോ ഇതെല്ലാം യാദൃശ്ചികം ആണെന്ന് എനിക്ക് തോന്നുന്നില്ല…

സഖാവ് ക്ഷമിക്കണം …പക്ഷേ ഞാൻ ഇനി പറയാൻ പോകുന്നത് നമ്മൾ രണ്ടുപേരും മാത്രമേ അറിയാൻ പാടുള്ളൂ…. അതെനിക്ക് സഖാവ് ഉറപ്പു തരണം….

എനിക്കറിയായിരുന്നു താൻ അങ്ങനെ വെറുതെ വന്ന ഒരാൾ ആവില്ല എന്ന്… തനിക്ക് ഞാൻ ഉറപ്പു തരുന്നു. താൻ പറയുന്നതൊന്നും നമുക്കിടയിൽ നിന്നും പുറത്തു പോകില്ല …വൈശാഖൻ ദേവൻറെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ടു പറഞ്ഞു …

എൻറെ പേര് ദേവദേവൻ…. ഞാൻ സഖാവ് രാഘവന്റെ അനന്തരവനാണ്…. പാലക്കൽ ലക്ഷ്മിയുടെ മകൻ …..എന്തോ ആ സഖാവിനോട് കള്ളം പറയാൻ ദേവൻറെ മനസ്സ് അവനെ അനുവദിച്ചില്ല …..

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.