ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

അയാളുടെ മുഖം വിടർന്നു… ഞങ്ങളുടെ ലക്ഷ്മീയുടെ മകനോ????? അപ്പോൾ അവൾ ജീവനോടെ ഉണ്ടോ മോനെ??? രഘുവിന്റെ ഏറ്റവും വലിയ വിഷമമായിരുന്നു അവൻറെ ലക്ഷ്മി…. അയാൾ അവൻറെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു …എന്നിട്ട് ഇപ്പോൾ എവിടെയുണ്ട് അവൾ??? എന്താ മോൻ കൂടെ കൊണ്ടുവരാതിരുന്നത്???? മോൻ ഒരാളാണോ ???അയാൾ ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങൾ ദേവനോട് ചോദിച്ചു കൊണ്ടായിരുന്നു …..

സഖാവേ.. നിർത്തി നിർത്തി ചോദിക്ക് ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

മോനെ കേട്ടപ്പോൾ ഉണ്ടായ സന്തോഷത്താൽ ….എൻറെ കർണ്ണനും ലച്ചുവിനും എന്തോരം സന്തോഷമാകും ഇത് കേട്ടാൽ …..

സഖാവേ ഞാൻ പറഞ്ഞല്ലോ ഇത് തൽക്കാലം നമ്മൾ രണ്ടുപേർ മാത്രം അറിഞ്ഞാൽ മതി …..

ശരി മോനെ…. ലക്ഷ്മിക്ക് ഇപ്പോൾ എങ്ങനെയുണ്ട് ….

അമ്മ സുഖമായിരിക്കുന്നു.. എന്നെ കൂടാതെ മൂന്ന് മക്കൾ കൂടിയുണ്ട്… സൂര്യൻ… രുദ്ര… വൈദേഹി….

ആണോ ….എനിക്ക് സന്തോഷമായി മോനെ… അവരെല്ലാം എന്നാ ഇവിടേക്ക് വരിക ….

എല്ലാവരും വരും…അതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്… അമ്മാവനെപ്പറ്റി …അതുപോലെ ഈ നാടിനെ പറ്റി..

മോൻ ഇരിക്ക്.. ഞാൻ രഘുവിനെ പറ്റി പറയാം … സഖാവ് പറഞ്ഞു തുടങ്ങി…..

ദേവലോകം തറവാട്ടിലെ കാര്യസ്ഥനായിരുന്ന നാരായണന്റെ മക്കളായിരുന്നു രാഘവനും… ലക്ഷ്മിയും… പണ്ടത്തെ കാലമാണല്ലോ സ്വന്തം മക്കളെക്കാൾ സ്നേഹം വിശ്വാസം അതല്ലാം നാരായണന് ദേവലോകംകാരോട് ആയിരുന്നു… അവർ കഴിഞ്ഞേ നാരായണന് തൻറെ കുടുംബം പോലും ഉണ്ടായിരുന്നുള്ളൂ…. നാരായണന്റെ ഭാര്യ അംബിക… നാരായണൻ …രണ്ടു മക്കൾ അതായിരുന്നു അവരുടെ കുടുംബം… പക്ഷേ വളർന്നു വരുന്തോറും അച്ഛൻറെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട്  രാഘവൻ ഒരു കമ്മ്യൂണിസ്റ്റുകാരനായി…. ശരിക്കും ചങ്കിന് ഉറപ്പുള്ള ഒരു നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാരൻ …… നാട്ടിലുള്ള എല്ലാകാര്യത്തിനും മുന്നിൽ ഉണ്ടായിരുന്നു അവൻ ..അവനോട് സംസാരിക്കുന്ന ആരിലേക്കും ഒരു പുതിയ ഊർജ്ജം പകർന്നു നൽകാൻ അവനാകുമായിരുന്നു അതാണ് എന്നെപ്പോലെയുള്ള പലരെയും അന്ന് ഈ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്…… അവൻറെ ആരെയും കൂത്താത്ത പ്രകൃതവും കമ്മ്യൂണിസത്തിൽ അടിയുറച്ച നിലപാടുകളും …അതിൻറെ പേരിൽ അച്ഛനും മകനും തമ്മിൽ എന്നും വഴക്കായിരുന്നു……

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.