ദേവലോകം 8 [പ്രിൻസ് വ്ളാഡ്] 408

ഇതെല്ലാം കപ്പലിന്റെ ഡെക്കിൽ നിന്നുകൊണ്ട് അർജുൻ കാണുന്നുണ്ടായിരുന്നു ….റഹീം ആരെയൊക്കെയോ വിളിക്കുന്നതും അതിനുശേഷം എല്ലാവരെയും കൂട്ടി കണ്ടയ്നറിൻെറ അടുത്തേക്ക് നടന്നുവരുന്നതും ….

അപ്പോഴാണ് അർജുന്റെ ഫോണിൽ നിന്നും മെസ്സേജ് ടോൺ കേട്ടത് …അവൻ തൻെറ ഫോണിൽ വന്ന ആ മെസ്സേജ് ഓപ്പൺ ചെയ്തു …അതൊരു ഷോട്ട് വീഡിയോ ആയിരുന്നു… അവൻ അത് ഓപ്പൺ ചെയ്തു അതിൽ ഒരു പെൺകുട്ടി അവളുടെ കൂട്ടുകാരോടൊപ്പം ബീച്ചിൽ  കളി പറഞ്ഞു പൊട്ടിച്ചിരിക്കുന്നു… ചിരിക്കുമ്പോൾ അവളുടെ നുണക്കുഴികൾ തെളിഞ്ഞു കാണാം… വെറും 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ… പക്ഷേ ആ സമയം അത്രയും അവളുടെ മുഖം മാത്രമാണ് ക്യാമറ ഫോക്കസിൽ …അർജുൻ മന്ത്രിച്ചു ….ദക്ഷ…. എന്ത് മന്ത്രമാണ് നീ എന്നിൽ ചെയ്തിരിക്കുന്നത്…. നിന്നെ കാണുമ്പോഴെല്ലാം എൻറെ മനസ്സ് കൈവിട്ടു പോകുന്നു പെണ്ണേ ….ജന്മങ്ങളോളം നിൻറെ പുഞ്ചിരി കണ്ടിരിക്കാൻ എനിക്ക് തോന്നുന്നു …നീ എന്നിൽ അലിഞ്ഞു ചേരുന്ന നിമിഷം അർജുൻ എൻറെ ഇരുട്ടിലുള്ള ജീവിതം ഉപേക്ഷിക്കും ….പിന്നെ നീയും ഞാനും മാത്രമുള്ള നമ്മുടെ ഒരു കൊച്ചു ലോകം ഞാൻ തീർക്കും…… അവൻ ആ വീഡിയോ ഒന്നുകൂടി പ്ലേ ചെയ്തു ….അപ്പോഴേക്കും താഴെ നിന്ന് ശബ്ദങ്ങൾ കേട്ട് തുടങ്ങിയിരുന്നു …..തന്നെ ആളുകളും കസ്റ്റംസുകാരും തമ്മിൽ വാക്കേറ്റത്തിലാണ് കൂടെ റഹീമും അവരുടെ ഗാർഡ്സും ഉണ്ട്… അർജുൻെറആളുകൾ തങ്ങളുടെ ജാക്കറ്റിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്കുകൾ പുറത്തെടുത്തു കസ്റ്റംസുകാർക്കും ഗാർഡ്സിനും എതിരെ ചൂണ്ടി നിൽക്കുന്നു…. അവർ തിരിച്ചും….

ഒരു ഷൂട്ടൗട്ട് ഉണ്ടായാൽ തീർച്ചയായും എണ്ണത്തിൽ കുറവായ തങ്ങളുടെ ഭാഗത്തു തന്നെയായിരിക്കും ആൾനാശം…. മാത്രമല്ല കൺസൈൻമെൻറ് കൈവിട്ടു പോവുകയും ചെയ്യും……അർജുൻ ചിന്തിച്ചു..

അർജുൻ കപ്പലിന്റെ ഇടയിൽ നിന്നും ക്രെയിനിൽ ഉയർത്തുകയായിരുന്ന ഒരു കണ്ടെയ്നറിന് മുകളിലേക്ക് ചാടി കയറി… അവിടെ നിന്നും അടുത്ത കണ്ടെയ്നറിലേക്ക് ….അതിൽനിന്നും കരയിൽ അടുക്കി വച്ചിരുന്ന അടുത്ത കണ്ടെയ്നറിന് മുകളിലേക്കും ലാൻഡ് ചെയ്തു …അവിടെ നിന്ന് അവൻ താഴേക്ക് പറന്നു… വന്നു നിന്നത് കൃത്യം റഹീമിന്റെ പിന്നിലായി ….റഹീം തിരിഞ്ഞു നോക്കിയപ്പോഴേക്കും റഹീമിന്റെ തലയിൽ അർജുന്റെ ഗൺ അമർന്നിരുന്നു… ഇതെല്ലാം ക്ഷണത്തിൽ കഴിഞ്ഞു. അതിനിടയിൽ തന്നെ റഹീമിന്റെ കയ്യിലെ തോക്കും അർജുൻ തട്ടിയെടുത്തിരുന്നു.

ഇപ്പോൾ അർജുന്റെ വലം കയ്യിലെ തോക്ക് റഹീമിന്റെ പിൻകോഴുത്തിലും ഇടംകയിലായുധം റഹീമിന്റെ നട്ടെല്ലിലും അമർന്നുനിന്നു… അർജുൻ റഹീമിനെ ഗാർഡ്സിനും കസ്റ്റംസിനും നേരെ തിരിച്ചു നിർത്തി ..അവരുടെ പരിഭ്രാന്തി കണ്ടു അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു… അപകടകരമായ ഒരു പുഞ്ചിരി… അടുത്ത നിമിഷം തന്നെ റഹീമിന്റെ ഇരുകാലിലൂടെയും അർജുന്റെ ഇടം കൈയിലെ തോക്കിലെ ബുള്ളറ്റുകൾ പാഞ്ഞു പോയി റഹീം ഒരു ആർത്തനാദത്തോടെ മുട്ടുകാലിൽ ഇരുന്നു… അപ്പോഴും അർജുന്റെ വലം കയ്യിലെ പിസ്റ്റൽ റഹീമിന്റെ തലയ്ക്ക് മുകളിൽ തന്നെയായിരുന്നു…

Updated: August 16, 2022 — 9:43 pm

21 Comments

  1. മാരക എഴുതലാണല്ലോ

    വേറെ ലെവൽ ആയിക്കൊണ്ടിരിക്ക

    Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?

  2. ? നിതീഷേട്ടൻ ?

    ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????

  3. ❤️?♥️

  4. Things getting intresting ??
    Page kuravan bro
    Aa oru flow ang poyi

  5. NICE NICE – GET THE NEXT PART SOON DEAR

  6. നിധീഷ്

    ♥️♥️♥️♥️

  7. ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത

  8. Super

  9. bro characters ne okkee onnude explain cheyyumo.
    motham confusion ayi.

    1. ??????❤️❤️❤️

  10. Sathanam polichu

  11. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?

    കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?

  12. Thriller….❤️❤️

  13. Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??

  14. സൂപ്പർ ബ്രോ ❤

  15. ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ

  16. Devalokam super story..❤️❤️❤️❤️❤️

  17. Chila bhagangal clear ayilla
    Athupole pennungalodulla violence kurachu over aanu

    1. Kuttam aayitt paranjathalla
      Kadha vayikkumbol vallathe hurt akunnu

      Interesting story aanu
      Vegam adutha bhagam tharanam

Comments are closed.