ആ ഇടയ്ക്കാണ് തന്റെ ഭൂമിയിൽ കുടിയേറിയ ഒരു കുടുംബത്തെ വീരഭദ്രക്കുറുപ്പ് ചുട്ടെരിച്ച് കൊന്നത്…. അതിൻറെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടായി …പാർട്ടിയുടെ ഒപ്പം നിന്ന് ഭദ്രനും അയാൾക്കെതിരായി സമരം ചെയ്തു…. അങ്ങനെ ആദ്യമായി ഭദ്രനെ അയാൾ ദേവലോകം തറവാട്ടിൽ നിന്നും പുറത്താക്കി ….പക്ഷേ തൻറെ ഉറ്റ സുഹൃത്തിനെ കടത്തിണ്ണയിൽ കഴിയാൻ രഘു അനുവദിച്ചില്ല ….അവനെ സഖാവ് തൻറെ വീട്ടിലേക്ക് കൂട്ടി ….അവിടെ പുതിയൊരു ബന്ധം തുടങ്ങുകയായിരുന്നു ലക്ഷ്മിയും ഭദ്രനും തമ്മിൽ …ഞങ്ങൾ പാർട്ടിക്കാർക്കെല്ലാം ആ വീട്ടിൽ നാരായണൻ കൊച്ചേട്ടൻ ഇല്ലാത്തപ്പോൾ സർവ്വ സ്വാതന്ത്ര്യമായിരുന്നു …അംബികാമ്മയ്ക്ക് ഞങ്ങളെല്ലാം മക്കളായിരുന്നു… ആ സമയത്താണ് സഖാവ് രഘു ഞങ്ങളുടെ അടുത്ത സഖാവ് രാധാമണിയെ പൊക്കിക്കൊണ്ട് വരുന്നത്…. അതിനും സഹായി ഭദ്രൻ തന്നെയായിരുന്നു …അതും കോളിളക്കം ഉണ്ടാക്കിയ ഒരു വിവാഹമായിരുന്നു …രാധാമണി അറിയപ്പെടുന്ന ഒരു നായർ തറവാട്ടിലെ അംഗമായിരുന്നു …വിവാഹ ഉറപ്പിച്ചപ്പോൾ സഖാവ് രഘുവിന്റെ കൂടെ ചാടി വന്നതാണ്… പിന്നീട് ഞങ്ങൾ ഒരു കുടുംബം പോലെ ആയിരുന്നു…. അതിനിടയിൽ പ്രശ്നങ്ങൾ എല്ലാം തീർത്ത് രാമനാഥൻ ഭദ്രനെ തിരികെ തറവാട്ടിലേക്ക് വിളിച്ചു… പക്ഷേ രഘുവിന്റെ വീട്ടിൽ താമസിച്ചിരുന്ന ആ ദിവസങ്ങൾക്കിടയിൽ തന്നെ ഭദ്രേനും ലക്ഷ്മിയും വല്ലാതെ അടുത്തിരുന്നു…. അത് അറിയാവുന്നത് രണ്ടുപേർക്കു മാത്രമായിരുന്നു യാമിനിക്കും… രാധാമണിക്കും …അവർക്ക് രണ്ടുപേർക്കും സന്തോഷം തന്നെയായിരുന്നു ….ലക്ഷ്മിയെ നാത്തൂനായി കിട്ടാൻ പോകുന്നു എന്ന സന്തോഷം യാമിനിക്കും… തന്റെ സഹോദരനെ ഒന്നുകൂടി സഹോദര സ്ഥാനത്ത് ചേർത്ത് കിട്ടുന്നു എന്ന സന്തോഷം രാധാമണിക്കും…. പുറമേ അവർ തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരുന്നില്ല ..എങ്കിലും പരസ്പരം അകലാൻ കഴിയാത്ത വിധം അവർ ആ ദിവസങ്ങളിൽ അടുത്തിരുന്നു എന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണ് …..കവലയിൽ നടന്ന ഒരു സംഘർഷത്തിൽ ഇടയിൽ ഭദ്രൻെറ തലയ്ക്ക് അടിയേറ്റു ….രക്തം ഒഴുകി തറയിൽ കിടന്ന ഭദ്രനെ തൻറെ നെഞ്ചോട് ചേർത്ത് അലറി വിളിച്ച ലക്ഷ്മിയെ കണ്ടു സഖാവ് രാഘവൻ പോലും ഞെട്ടിനിന്നു… അവർ തമ്മിൽ അങ്ങനെയുള്ള ഒരു ബന്ധമുണ്ട് എന്ന് അറിവ് രഘുവിനും പുതിയതായിരുന്നു ..ഒരു ഭ്രാന്തിയെപ്പോലെ ഭദ്രനെ ചേർത്തുപിടിച്ച അവളുടെ കയ്യിൽ നിന്നും വളരെ പണിപ്പെട്ടാണ് അവനെ മോചിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചത്… അവൻ ഒന്ന് നോർമൽ ആകുന്നത് വരെ ഒരു പ്രാന്തിയെ പോലെ ആയിരുന്നു ലക്ഷ്മിയുടെ പെരുമാറ്റം…. യാമിനിയുടെയും രാധാമണിയുടെയും സാമീപ്യമാണ് അവളെ കുറച്ചെങ്കിലും നോർമൽ ആക്കിയത്…….
കഥകൾക്കായൊരിടം © 2024
Frontier Theme
മാരക എഴുതലാണല്ലോ
വേറെ ലെവൽ ആയിക്കൊണ്ടിരിക്ക
Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?
ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????
❤️?♥️
Things getting intresting ??
Page kuravan bro
Aa oru flow ang poyi
NICE NICE – GET THE NEXT PART SOON DEAR
♥️♥️♥️♥️
ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത
Super
bro characters ne okkee onnude explain cheyyumo.
motham confusion ayi.
??????❤️❤️❤️
Sathanam polichu
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?
കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?
Thriller….❤️❤️
Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??
Super bro
സൂപ്പർ ബ്രോ ❤
ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ
Devalokam super story..❤️❤️❤️❤️❤️
Chila bhagangal clear ayilla
Athupole pennungalodulla violence kurachu over aanu
Kuttam aayitt paranjathalla
Kadha vayikkumbol vallathe hurt akunnu
Interesting story aanu
Vegam adutha bhagam tharanam
??