……..ഒക്കെ ദേവേട്ടാ …അത് നടന്നിരിക്കും..
ശേഷം ദേവൻ ഒരു ലൊക്കേഷൻ സമറിനായി സെൻറ് ചെയ്തുകൊടുത്തു…
നീ ആരാണെങ്കിലും… ദേവൻറെ കളത്തിൽ കയറി കളിച്ച നിനക്കുള്ള മറുപടി നാളെ ഇരുട്ടുന്നതിനു മുൻപ് ഞാൻ തന്നിരിക്കും… അല്ലെങ്കിൽ ഞാൻ രാജശേഖര മന്നാടിയാരുടെ മകനല്ല…. ദേവൻ ദേഷ്യത്തോടെ മുരണ്ടു..
വാച്ചിൽ ഒരു മണിക്കൂർ ടൈമർ സെറ്റ് ചെയ്ത് ദേവൻ ദേവലോകം തറവാടിനടുത്തേക്ക് നീങ്ങി……
***************************************
തൻറെ കോർപ്പറേറ്റ് ഓഫീസിൽ ഇരുന്നുകൊണ്ട് കുഞ്ഞാലിമരക്കാർ പോർട്ടിൽ നിന്നും പോകേണ്ട കൺസൈൻമെൻുകളുടെ ക്ലിയറൻസ് സൈൻ ചെയ്യുകയായിരുന്നു ദക്ഷ… അപ്പോഴാണ് അവളുടെ മെയിലിലേക്ക് അർജന്റ് എന്ന റ്റാഗോഡ് കൂടിയ ഒരു മെയിൽ വന്നത് ….അർജന്റായി ഒരു കണ്ടെയ്നർ ടൈറ്റാനിയം ഡയോക്സൈഡ് പൗഡർ ദുബായിലേക്ക് അയക്കാനുള്ള ക്ലിയറൻസ്സിനായുള്ള മെയിൽ …
സ്ഥിരമായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചെക്ക് ചെയ്യുന്ന ദക്ഷയ്ക് അതിൽ ഒരു അസ്വഭാവികത അനുഭവപ്പെട്ടു… ഇന്നത്തെ മാർക്കറ്റ് വാല്യൂ അനുസരിച്ച് ദുബായിൽ ടൈറ്റാനിയം ഡയോക്സൈഡിന്റെ വില ഇന്ത്യയെക്കാൾ കുറവാണ് ….അപ്പോൾ ഈ ദിവസം തന്നെ ഇത്രയും നഷ്ടം സഹിച്ച് ആരാണ് ഇങ്ങനെ ഒരു ഇടപാട് നടത്തുക…. ആ സംശയം അവളെ അത് അയക്കുന്ന കമ്പനിയുടെ ഡീറ്റെയിൽസ് എടുക്കുന്നതിലേക്ക് എത്തിച്ചു…. അതൊരു സബ് കോൺട്രാക്ട് എടുക്കുന്ന കമ്പനിയാണ് ….പക്ഷേ കൂടുതലും ഫാർമസ്യൂട്ടിക്കൽസ് ആണ് അവർ ഡീൽ ചെയ്യാറുള്ളത് ….പക്ഷേ ടൈറ്റാനിയം ഡയോക്സൈഡ് , പെയിന്റിനും മറ്റും ഉള്ള റോ മെറ്റീരിയൽ ആണ്… അതിൻറെ ഏറ്റവും വലിയ പ്രൊഡ്യൂസർ കൊല്ലത്തുള്ള കെഎംഎംഎൽ ആണ്…. അങ്ങനെയാണെങ്കിൽ തന്നെ അത് പോകേണ്ടത് വിഴിഞ്ഞത് അല്ലെങ്കിൽ കന്യകുമാരിയിൽ നിന്നും ആയിരിക്കണം അതുമല്ലെങ്കിൽ വല്ലാർപാടം അതെല്ലാം ഒഴിവാക്കി തന്റെ പോർട്ടിൽ നിന്നും…
അവൾക്ക് എന്തോ ഒരു അപകടം മണത്തു… ഇന്ന് രാവിലെ മുതൽ അവളെ ആരോ ഫോളോ ചെയ്യുന്നത് അവൾ ശ്രദ്ധിച്ചിരുന്നു …..അവനെ ഷാഡോ ചെയ്യാനായി തൻറെ ആൾക്കാരെ അവൾ വിട്ടിട്ടുമുണ്ട്…. പക്ഷേ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തോ വലിയ ഒരു നാടകം അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നൊരു തോന്നൽ അവൾക്കുണ്ടായി… ചുണ്ടിൽ സ്വദവേ ഉള്ള ആ പുഞ്ചിരി മാഞ്ഞു… തന്നിലേക്ക് നീളുന്ന ചതി മണത്തു കണ്ടു പിടിച്ച വേട്ടപ്പട്ടിയുടെ ഭാവമായിരുന്നു അവൾക്ക് അപ്പോൾ….. തൻറെ കബോർഡിൽ നിന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ട് ഈഗിൾ ഗൺ അവൾ പുറത്തെടുത്തു …അത് ലോഡ് ചെയ്തു ജീൻസിന് പിറകിലായി വെച്ച് തൻറെ ലാൻഡ് റോവർ ഡിഫൻഡറും എടുത്ത് കുഞ്ഞാലിമരയ്ക്കാർ പോർട്ട് ലക്ഷ്യമാക്കി അവൾ പാഞ്ഞു……
***************************************
അർജുന്റെ വിജയം ആഘോഷിക്കുകയായിരുന്നു G.M ൻറെ സംഘം അപ്പോൾ അവിടെ …..പക്ഷേ അവർ അറിഞ്ഞില്ല അവർക്ക് സംഭവിക്കാൻ പോകുന്ന വലിയ നഷ്ടങ്ങളെ പറ്റി …….അല്ലെങ്കിലും അങ്ങനെയാണ് അപ്രതീക്ഷിതമായി ലഭിക്കുന്ന വിജയങ്ങൾ പലരെയും ഉന്മത്തരാക്കും…പക്ഷേ അതിന് അവർ കൊടുക്കേണ്ടി വരുന്ന വില ..അത് വളരെ വലുതായിരിക്കും.
***************************************
………12 മണിക്കൂർ മുമ്പ് വിജയവാഡ……
കാറിൽ ഇരുന്ന് സമറിൻെ ചെവി തിന്നുകയായിരുന്നു രുദ്ര …..അവൾ വല്ലാത്ത കോപത്തിലാണ് …ഞാൻ അറിയാതെ എന്റെ വീട്ടിൽ വേറൊരു മകളോ????? അതും എൻറെ അമ്മയ്ക്ക്???? അവളെ ഞാൻ വഴിക്കുന്നുണ്ട്… അവിടെ…
…. എടോ…. താൻ വല്ലോം കേൾക്കുന്നുണ്ടോ??? സാമറിനെ നോക്കി ചീത്ത വിളിക്കുകയാണ് രുദ്ര ….സമർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു …അവൾ ദേഷ്യത്തിൽ തന്നെയാണ്
….ഓ പല്ല് മുപ്പത്തിരണ്ടും കാണിച്ച് അങ്ങ് ചിരിച്ചാൽ മതിയല്ലോ …നോക്കിക്കോ തൻറെ എക്സ് ഗേൾഫ്രണ്ടിനെ പറ്റി ഞാൻ താരചേച്ചിയോട് പറഞ്ഞു കൊടുക്കും…. സമറൊന്ന് ഞെട്ടി… മോളെ നീ കുടുംബകലഹം ഉണ്ടാക്കരുത് …അല്ലെങ്കിൽ തന്നെ അവൾക്ക് ഈയിടെയായിട്ട് എന്നെ സംശയമാണ് ..ഇനി നീ ഇതും കൂടി പറഞ്ഞാൽ അവൾ എന്നെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കും… അല്ല വൈദേഹിയെപ്പറ്റി നിൻറെ ദേവേട്ടൻ നിന്നോടൊന്നും പറഞ്ഞില്ലേ????
അയാൾക്കും ഞാൻ കൊടുക്കുന്നുണ്ട് …രുദ്ര സമറിനോട് തട്ടിക്കയറി….. സത്യത്തിൽ ദേവൻ രുദ്രയോട് വൈദേഹിയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വിളിച്ചു പറഞ്ഞിരുന്നു…. പക്ഷേ രുദ്രയ്ക്ക് തന്നെ ഇൻട്രൊഡക്ഷൻ ഒന്ന് കൊഴുപ്പിക്കണമല്ലോ…. അതിനായിട്ടുള്ള കാട്ടിക്കൂട്ടലുകൾ ആണ് …വൈദേഹിയെ ഒന്ന് വട്ടം കറങ്ങണം…. കൂടെ ലക്ഷ്മിയെയും… രുദ്ര ആരാ മോൾ… അവൾ ഉള്ളിൽ ചിരിച്ചു………
***************************************
മാരക എഴുതലാണല്ലോ
വേറെ ലെവൽ ആയിക്കൊണ്ടിരിക്ക
Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?
ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????
❤️?♥️
Things getting intresting ??
Page kuravan bro
Aa oru flow ang poyi
NICE NICE – GET THE NEXT PART SOON DEAR
♥️♥️♥️♥️
ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത
Super
bro characters ne okkee onnude explain cheyyumo.
motham confusion ayi.
??????❤️❤️❤️
Sathanam polichu
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?
കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?
Thriller….❤️❤️
Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??
Super bro
സൂപ്പർ ബ്രോ ❤
ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ
Devalokam super story..❤️❤️❤️❤️❤️
Chila bhagangal clear ayilla
Athupole pennungalodulla violence kurachu over aanu
Kuttam aayitt paranjathalla
Kadha vayikkumbol vallathe hurt akunnu
Interesting story aanu
Vegam adutha bhagam tharanam
??