ദേവലോകം 8
Author :പ്രിൻസ് വ്ളാഡ്
ചേട്ടനിവരെയൊക്കെ വളരെ നന്നായി അറിയാം അല്ലേ ??ദേവൻ തൻെറ അടുത്തുനിന്ന ആളോട് ചോദിച്ചു..
പിന്നെ എൻറെ രാഘവന്റെ മക്കളെ ഞാൻ അറിയാതിരിക്കുമോ……
അല്ല ചേട്ടന്റെ പേരെന്താ… സംസാരിച്ചു നിന്നപ്പോൾ അത് ചോദിക്കാൻ വിട്ടല്ലോ??
വൈശാഖൻ…… സഖാവ് വൈശാഖൻ എന്ന് നാട്ടുകാർ വിളിക്കും… മോനെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ …..അല്ല… പൊതുപ്രവർത്തനം ആണല്ലോ ഈ നാട്ടിലുള്ള ഒരുവിധപ്പെട്ട ആളുകളെയൊക്കെ ഞാൻ അറിയും… അതാ ചോദിച്ചത് .
ഞാൻ ഒരിടത്തേക്ക് പോകുന്ന വഴിയാ സഖാവേ…. അപ്പോഴാ ഇത് കണ്ടു ഇവിടെ ഇറങ്ങിയത്…. ആക്ച്വലി ഞാനൊരു സിനിമ പ്രവർത്തകനാ… ഈ സിനിമക്ക് കഥ എഴുതുന്നത്… കണ്ടപ്പോൾ ഇവരുടെ കഥയറിയാൻ ഒരു മോഹം ചേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്ക് സഖാവ് രാഘവന്റെ ജീവിതം ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം ..നല്ലൊരു സിനിമയ്ക്ക് സ്കോപ്പ് ഉണ്ടാവും എന്ന് വിചാരിക്കുന്നു….
ഓഹോ താങ്കൾ ഒരു എഴുത്തുകാരൻ ആണോ വൈശാഖൻ ചോദിച്ചു..
അതെ ….പലപ്പോഴും ഇങ്ങനെ ആകസ്മികമായിട്ടാണ് ഓരോ കഥകളും ഞങ്ങളിലേക്ക് എത്തുന്നത്…
സഖാവ് രാഘവന്റെ കഥ…. അവൻ കുറച്ചുകാലമേ ഇവിടെ ജീവിച്ചിരുന്നുള്ളൂ… പക്ഷേ ആ കാലം അത്രയും ഒരു സഖാവ് എങ്ങനെയാകണം എന്നതിന് ഒരുത്തമ ഉദാഹരണമായിരുന്നു രാഘവൻ….. ഒരു ലക്ഷ്യബോധവും ഇല്ലാതെ നടന്ന ഞങ്ങളെപ്പോലെയുള്ള ഒരുപറ്റം യുവാക്കളെ തങ്ങളേക്കാൾ ഏറെ സഹജീവികളെ സ്നേഹിക്കാൻ പഠിപ്പിച്ച…. സഖാവ് എന്ന മൂന്നക്ഷരത്തിലേക്ക് കൈപിടിച്ചു നടത്തിയ ഞങ്ങളുട സ്വന്തം രാഘവൻ…. അവൻറെ കഥ തന്നോട് പറയുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളടോ…
ദേവൻ തലയുയർത്തി ചുറ്റും നോക്കി തൊട്ടടുത്ത് ഒരു ഹോട്ടൽ കണ്ടു… അപ്പോൾ സഖാവേ നമുക്ക് അങ്ങോട്ട് ഇരിക്കാം…
എന്താ തനിക്ക് സഖാവ് രാഘവനുമായി എന്തെങ്കിലും ബന്ധമുണ്ടോ വൈശാഖൻ ദേവൻറെ മുഖത്തുനോക്കി ചോദിച്ചു….
അവൻ ഒരു നിമിഷം ഒന്നു പതറി… പക്ഷേ അത് ഒളിപ്പിച്ചുവെച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു…. ഇല്ല …എന്തേ അങ്ങനെ ചോദിക്കാൻ ????
ഇന്ന് രാഘവന്റെ 21ത് രക്തസാക്ഷി ദിനമാണ്.. മാത്രമല്ല താൻ എന്നെ ഇരിക്കാൻ ക്ഷണിച്ച ആ ഹോട്ടൽ ….രാഘവന്റെ ഇഷ്ട സങ്കേതം ആയിരുന്നു… അന്ന് അതൊരു ചെറിയ പെട്ടികടയായിരുന്നു ഞങ്ങൾ സഖാക്കന്മാർ ഒത്തുകൂടുന്നതും …തീരുമാനങ്ങൾ എടുക്കുന്നതും ഒന്നുകിൽ അവിടെ അല്ലെങ്കിൽ ആ ജംഗ്ഷനിൽ പണ്ടൊരു കളത്തട്ടുണ്ടായിരുന്നു അവിടെ… അതെല്ലാം ഓർത്തപ്പോൾ എനിക്ക് അങ്ങനെ തോന്നി.
വരൂ… നമുക്ക് അങ്ങോട്ട് ഇരിക്കാം അവർ രണ്ടുപേരും ആ ഹോട്ടൽ കയറി… കോർണറിൽ ഉള്ള ഒരു മേശയിൽ സ്ഥാനം പിടിച്ചു… ദേവൻ ഹോട്ടലിന്റെ കണ്ണാടി അലമാരിയിൽ വച്ചിരിക്കുന്ന പലഹാരങ്ങളിലേക്ക് നോക്കി സഖാവിനോട് പറഞ്ഞു …അപ്പോൾ സഖാവേ ഓരോ കട്ടൻചായയും പരിപ്പുവടയും പറയട്ടെ???
വൈശാഖൻ അത് കേട്ട് പെട്ടെന്ന് മേശയിൽ അടിച്ചു പൊട്ടിച്ചിരിച്ചു ….താങ്കൾ സിനിമാക്കാരൻ തന്നെ … എനിക്കിപ്പോൾ വിശ്വാസമായി…
എന്താ സഖാവേ അങ്ങനെ??? ദേവൻ ഒരു സംശയം രൂപത്തിൽ ചോദിച്ചു.
അല്ല.. നിങ്ങൾ സിനിമാക്കാരൻ എല്ലാം കൂടി ആണല്ലോ കട്ടൻചായയും പരിപ്പുവടയും ഞങ്ങൾ സഖാക്കന്മാരുടെ ഔദ്യോഗിക ഭക്ഷണമാക്കിയത് ….
മാരക എഴുതലാണല്ലോ
വേറെ ലെവൽ ആയിക്കൊണ്ടിരിക്ക
Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️❤️??❤️?
ദക്ഷ de koodi കുറവേ ഉണ്ടായിരുന്നുള്ളൂ, ini aa സൂര്യനും രുദ്രയും ഏങ്ങനെ aanavo ?. നിങ്ങൾ മാരകം ആണ് പൊന്നോ എങ്ങനെ ezhuthaan പറ്റുന്നു??????
❤️?♥️
Things getting intresting ??
Page kuravan bro
Aa oru flow ang poyi
NICE NICE – GET THE NEXT PART SOON DEAR
♥️♥️♥️♥️
ഇത് എന്തുവാടൊ ഒരുമാതിരി? ?അടുത്ത പാ൪ട്ട് പെട്ടെന്ന് ഇട്ടു. ഒരു പേജ് ഫ്രീ തന്നത
Super
bro characters ne okkee onnude explain cheyyumo.
motham confusion ayi.
??????❤️❤️❤️
Sathanam polichu
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ?????❤️??❤️??❤️??❤️?
കൂടുതൽ വൈകാതെ തന്നെ അടുത്ത ഭാഗം തരണേ ???❤️❤️? കട്ട വെയ്റ്റിംഗ് ?
Thriller….❤️❤️
Ho nthokeya nadakkan pone.. Adipoli ezhuthaan.. Fantastic story.. Kathirikunu nth sambhavikkumennariyan.. ??
Super bro
സൂപ്പർ ബ്രോ ❤
ഇന്ട്രെസ്റ്റിംഗ് ബാക്കി വേഗം തന്നെ
Devalokam super story..❤️❤️❤️❤️❤️
Chila bhagangal clear ayilla
Athupole pennungalodulla violence kurachu over aanu
Kuttam aayitt paranjathalla
Kadha vayikkumbol vallathe hurt akunnu
Interesting story aanu
Vegam adutha bhagam tharanam
??